ഡല്‍ഹിയില്‍ നാലുനില കെട്ടിടം തകര്‍ന്നുവീണു, വന്‍ അപകടം; ഒട്ടേറെപ്പേര്‍ കുടുങ്ങിക്കിടക്കുന്നു – വിഡിയോ
ന്യൂഡല്‍ഹി: ഡല്‍ഹി സീലംപുരില്‍ നാലുനില കെട്ടിടം തകര്‍ന്നുവീണ് വന്‍ അപകടം. ഒട്ടേറെപ്പേര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. നാലുപേരെ രക്ഷപ്പെടുത്തിയതായി അഗ്നിരക്ഷാസേന അറിയിച്ചു.
ശനിയാഴ്ച രാവിലെയാണ് കെട്ടിടം തകര്‍ന്നുവീഴുന്നത്. വലിയ ശബ്ദം കേട്ട് നോക്കിയപ്പോള്‍ തകര്‍ന്നുവീണ കെട്ടിടമാണ് കണ്ടതെന്ന് പ്രദേശവാസി പിടിഐയോട് പ്രതികരിച്ചു. തകര്‍ന്ന കെട്ടിടത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. പ്രദേശവാസികള്‍ കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ നീക്കി തിരച്ചില്‍ നടത്തുന്നതാണ് ദൃശ്യങ്ങളിലുള്ളത്.
.
VIDEO | Delhi: A four-storey building collapsed in Welcome area of northeast Delhi on Saturday morning and some people could be trapped under the rubble, police said. A rescue operation by multiple agencies is underway, they said. #DelhiNews #BuildingCollapse
(Full video… pic.twitter.com/Xav2jR1VVR
— Press Trust of India (@PTI_News) July 12, 2025
.
പരിക്കേറ്റ നാലുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു. അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിയവരെ സഹായിക്കാൻ ആദ്യം ഓടിയെത്തിയത് പ്രദേശവാസികളായിരുന്നു. അഗ്നിശമന സേനയും ദുരന്ത നിവാരണ സേനയും സ്ഥലത്തെത്തുന്നതിനുമുമ്പ് അവർ ഓടിയെത്തി. ഡൽഹി പോലീസിന്റെ പ്രസ്താവന പ്രകാരം ഇതുവരെ എട്ട് പേരെ ജീവനോടെ പുറത്തെടുത്തു.
.
#WATCH | Delhi: Search and rescue operations underway by the fire department and civil defence teams, with the help of locals, after a ground-plus-three building collapses in Delhi’s Seelampur. pic.twitter.com/4xVzZ0Dutf
— ANI (@ANI) July 12, 2025
.
#WATCH | Delhi: Locals help in clearing the debris after a ground-plus-three building collapses in Delhi’s Seelampur. 3-4 people have been taken to the hospital. More people are feared trapped. https://t.co/VqWVlSBbu1 pic.twitter.com/UWcZrsrWOb
— ANI (@ANI) July 12, 2025
.
ഏഴ് പേരെ ജെപിസി ആശുപത്രിയിലും 14 മാസം പ്രായമുള്ള ഒരു ആൺകുട്ടിയെ ജിടിബി ആശുപത്രിയിലും ചികിത്സയ്ക്കായി കൊണ്ടുപോയി. രക്ഷപ്പെടുത്തിയവരിൽ മൂന്ന് സ്ത്രീകളും കുറഞ്ഞത് ഒരു കുട്ടിയും ഉൾപ്പെടുന്നു.
ദേശീയ ദുരന്ത നിവാരണ സേന (എൻഡിആർഎഫ്), ഏഴ് അഗ്നിശമന സേനാംഗങ്ങൾ, പ്രാദേശിക സിവിൽ, പോലീസ് അധികാരികളിൽ നിന്നുള്ള മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. തകർച്ചയുടെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.
ഗൾഫ് വാർത്തകളും അറിയിപ്പുകളും വാട്സ് ആപ്പിൽ അറിയാൻ ഇവിടെ അമർത്തി വാർത്ത ഗ്രുപ്പിൽ അംഗമാകുക



