ബിജെപിക്ക് പുതിയ ടീം, സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു; മുരളീധര പക്ഷത്തിന് അവഗണന

തിരുവനന്തപുരം: ബിജെപി സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു. നാലുപേരാണ് ജനറൽ സെക്രട്ടറിമാർ. എം ടി രമേശ്, ശോഭാ സുരേന്ദ്രൻ, അഡ്വ. എസ് സുരേഷ്, അനൂപ് ആന്റണി എന്നിവർ ജനറൽ സെക്രട്ടറിമാരാകും.

ജനറൽ സെക്രട്ടറിമാരിൽ വി മുരളീധരൻ പക്ഷത്ത് നിന്നും ആരുമില്ലെന്നത് ശ്രദ്ധേയമാണ്. ഷോൺ ജോർജ്, മുൻ ഡിജിപി ആർ ശ്രീലേഖ, ഡോ.കെ എസ് രാധാകൃഷ്ണ‌ൻ, സി സദാനന്ദൻ, അഡ്വ. പി സുധീർ, സി കൃഷ്‌ണകുമാർ, അഡ്വ. ബി ഗോപാലകൃഷ്‌ണൻ, ഡോ.അബ്ദുൾ സലാം, കെ. സോമൻ, അഡ്വ.കെ കെ അനീഷ്കുമാർ എന്നിവരാണ് വൈസ് പ്രസിഡന്റുമാർ. അഡ്വ. ഇ കൃഷ്ണദാസാണ് ട്രഷറർ.

സെക്രട്ടറിമാർഅശോകൻ കുളനട (പത്തനംതിട്ട)കെ രഞ്ജിത്ത് (കണ്ണൂർ)രേണു സുരേഷ് (എറണാകുളം)വി വി രാജേഷ് (തിരുവനന്തപുരം)പന്തളം പ്രതാപൻ (ആലപ്പുഴ)ജിജി ജോസഫ് (എറണാകുളം)എം വി ഗോപകുമാർ (ആലപ്പുഴ)പൂന്തുറ ശ്രീകുമാർ (തിരുവനന്തപുരം)പി ശ്യാംരാജ് (ഇടുക്കി)എം പി അഞ്ജന രഞ്ജിത്ത് (തിരുവനന്തപുരം).
..

Share
error: Content is protected !!