വാഹനാപകടം, ഖത്തറിൽ പ്രവാസി മലയാളി മരിച്ചു
ദോഹ: തൃശൂര്‍ ചേര്‍പ്പ് സ്വദേശിയും ബംഗളൂരുവിൽ സ്ഥിര താമസക്കാരനുമായ വെള്ളന്നൂര്‍ സന്തോഷ് കുമാര്‍ ഖത്തറില്‍ വാഹനാപകടത്തില്‍ മരിച്ചു. അല്‍ഖോറില്‍ വെച്ചുണ്ടായ വാഹനാപകടത്തിലാണ് മരണം. ഇന്നലെ ഉച്ചയോടെയാണ് സന്തോഷ് കുമാര്‍ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടത്. 52 വയസായിരുന്നു. ഖത്തറിലെ അല്‍ ഹബാരി ട്രേഡിങ് കമ്പനിയിലെ ജീവനക്കാരനാണ്.
പിതാവ്: ഭാസ്കര്‍. മാതാവ്: പത്മിനി. ഭാര്യ: ജയന്തി. രണ്ട് പെണ്മക്കളുണ്ട്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് കെഎംസിസി അല്‍ ഇഹ്സാന്‍ മയ്യിത്ത് പരിപാലന കമ്മിറ്റി അറിയിച്ചു.
ഗൾഫ് വാർത്തകളും അറിയിപ്പുകളും വാട്സ് ആപ്പിൽ അറിയാൻ ഇവിടെ അമർത്തി വാർത്ത ഗ്രുപ്പിൽ അംഗമാകുക



