ജിദ്ദ-ജിസാൻ ഹൈവേയിൽ വാഹനപകടം; മലയാളി യുവാവ് മരിച്ചു, മറ്റൊരാൾക്ക് പരിക്ക്

ജിദ്ദ: സൗദിയിൽ ജിദ്ദ-ജിസാൻ ഹൈവേയിൽ അൽ ലൈത്തിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. കോഴിക്കോട് കൊടുവള്ളി സ്വദേശി മുഹമ്മദ് ബാദുഷ ഫാരിസ് (25) ആണ് മരിച്ചത്. ഇന്ന് പുലർച്ചെയായിരുന്നു ദാരുണാപകടം.

ജിദ്ദയിലെ ജാമിയ ഖുവൈസിയിൽ ആയിരുന്നു ഇദ്ദേഹം താമസിച്ചിരുന്നത്. ഇന്ന് പുലർച്ചെ ജിദ്ദയിൽ നിന്ന് ജിസാനിലേക്ക് സ്റ്റേഷനറി സാധനങ്ങളുമായി പോവുകയായിരുന്ന ഡൈന വാഹനം അൽ ലൈത്തിൽ വെച്ച് അപകടത്തിൽ പെടുകയായിരുന്നു. അപകടത്തിൽ ബാദുഷയോടൊപ്പം ഉണ്ടായിരുന്ന കോഴിക്കോട് പറോപ്പടി സ്വദേശി ഷൌക്കത്തലി എന്നയാളെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ ഡൈനയുടെ ക്യാബിൻ പൂർണമായി തകർന്നു. ജിദ്ദയിൽ നിന്ന് ഏകദേശം 200 കിലോമീറ്റർ അകലെ വെച്ചാണ് അപകടമുണ്ടായത്.

കൊടുവള്ളി ആവിലോറ കിഴക്കോത്ത് പാറക്കൽ കിഴക്കേചെവിടൻ അബ്ദുൽ മജീദ് മുസ്ലിയാരുടെ മകനാണ് മരിച്ച മുഹമ്മദ് ബാദുഷ ഹാരിസ്. മാതാവ്: ഷറീന. സഹോദരങ്ങള്‍: ആദിൽഷ, ജന്ന ഫാത്തിമ.

മരണാനന്തര തുടർനടപടികൾക്കായി അൽ ലൈത്ത് കെഎംസിസിയും ജിദ്ദ കെഎംസിസി വെൽഫെയർ വിംഗും പ്രവത്തിച്ചുവരുന്നു.


ഗൾഫ് വാർത്തകളും അറിയിപ്പുകളും വാട്സ് ആപ്പിൽ അറിയാൻ ഇവിടെ അമർത്തി വാർത്ത ഗ്രുപ്പിൽ അംഗമാകുക  


 

Share
error: Content is protected !!