കോന്നി പാറമട അപകടം; വീണ്ടും പാറ ഇടിഞ്ഞ് വീഴുന്നു, രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവെച്ചു

കോന്നി: കോന്നി പാറമട അപകടത്തില്‍ രക്ഷാപ്രവര്‍ത്തനം താത്കാലികമായി വീണ്ടും നിര്‍ത്തിവെച്ചു. അപകടം നടന്ന സ്ഥലത്ത് വീണ്ടും പാറ ഇടിഞ്ഞു വീണതോടെയാണ് രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവെച്ചത്. നിലവിലെ സാഹചര്യത്തില്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാണെന്ന് കണ്ടാണ് നിര്‍ത്തിവെച്ചത്.

അപകടത്തിന് ശേഷം രക്ഷാപ്രവര്‍ത്തനം നടക്കുന്നതിനിടെ മൂന്ന് തവണ പാറമടയിടിഞ്ഞിരുന്നു. ഇതോടെയാണ് ദൗത്യം താത്കാലികമായി നിര്‍ത്തിവെയ്ക്കാന്‍ തീരുമാനിച്ചത്. കരുനാഗപ്പള്ളിയില്‍ നിന്ന് വലിയ ക്രെയിന്‍ എത്തിച്ചതിന് ശേഷം ദൗത്യം പുനഃരാരംഭിക്കുമെന്നാണ് വിവരം.
.
രണ്ടിടങ്ങളില്‍ നിന്നാണ് യന്ത്രസാമഗ്രികള്‍ എത്തിക്കേണ്ടത്. ആലപ്പുഴയില്‍ നിന്ന് ഹിറ്റാച്ചിയും എത്തിക്കേണ്ടതുണ്ട്. ഉച്ചയ്ക്ക് ശേഷമെ ഇനി ദൗത്യം ആരംഭിക്കാന്‍ സാധിക്കു. ഇന്ന് രാവിലെ ഒമ്പതുമണിയോടെയാണ് രക്ഷാപ്രവര്‍ത്തനം തുടങ്ങിയത്.

ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെയായിരുന്നു കോന്നി പയ്യനാമണില്‍ ചെങ്കുളം പാറമടയില്‍ പാറ ഇടിഞ്ഞ് അപകടമുണ്ടായത്. സംഭവത്തില്‍ ഒരാള്‍ മരിച്ചിരുന്നു. മഹാദേവ് പ്രധാന്‍ എന്ന വ്യക്തിയുടെ മൃതദേഹമാണ് ലഭിച്ചത്. പാറക്കൂട്ടത്തിന് അടിയില്‍പ്പെട്ട മറ്റൊരു തൊഴിലാളിയ്ക്കായുള്ള തിരച്ചിലാണ് ഇപ്പോള്‍ നടക്കുന്നത്. ഝാര്‍ഖണ്ഡ്, ഒഡീഷ സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്.

പാറ നീക്കംചെയ്യുന്നതിനിടെ ഹിറ്റാച്ചിയ്ക്ക് മുകളിലേയ്ക്ക് കല്ലുകള്‍ ഇടിഞ്ഞുവീണാണ് അപകടമുണ്ടായത്. ഹിറ്റാച്ചി ഓപ്പറേറ്ററും ഹെല്‍പ്പറുമാണ് അപകടത്തില്‍പ്പെട്ടത്. ഹിറ്റാച്ചി പൂര്‍ണമായും തകര്‍ന്ന നിലയിലാണ്.



വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.

Share
error: Content is protected !!