ഇന്ത്യൻ ഹാജിമാർക്ക് ഇനി കുറഞ്ഞ ചിലവിൽ ഹജ്ജ് നിർവ്വഹിക്കാം; 20 ദിവസത്തെ ഹ്രസ്വകാല പാക്കേജ് അവതരിപ്പിക്കാൻ ഒരുങ്ങി കേന്ദ്ര സർക്കാർ
ന്യൂഡൽഹി: ഇന്ത്യൻ ഹാജിമാർക്ക് കുറഞ്ഞ ചിലവിൽ ഹജ്ജ് നിർവ്വഹിക്കാൻ അവസരം ഒരുങ്ങുന്നു. ഹജ്ജ് തീർത്ഥാടനം 20 ദിവസത്തിനുള്ളിൽ പൂർത്തിയാക്കി മടങ്ങാൻ സാധിക്കുന്ന പുതിയ ഹ്രസ്വ പാക്കേജ് അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് കേന്ദ്ര സർക്കാർ.
തീർത്ഥാടകരുടെ താമസ, ഭക്ഷണ ചെലവുകൾ കുറച്ച് സാമ്പത്തിക ശേഷി കുറഞ്ഞവർക്കും ഹജ്ജ് ചെയ്യാൻ അവസരമൊരുക്കുകയാണ് ഈ പുതിയ പദ്ധതിയുടെ പ്രധാന ലക്ഷ്യം. നിലവിൽ 40 മുതൽ 51 ദിവസം വരെ നീളുന്ന മക്കയിലെയും മദീനയിലെയും ഹജ്ജ് തീർത്ഥാടനം പ്രായമായവർക്കും അവധി കുറവുള്ള പ്രവാസികൾക്കും വെല്ലുവിളിയായിരുന്നു. ഇത്തരക്കാർക്കും ഹ്രസ്വ പാക്കേജ് ആശ്വാസമാകും.
പുതിയ 20 ദിവസത്തെ പാക്കേജ് പ്രവാസികൾക്കും വിവിധ മേഖലകളിൽ ജോലി ചെയ്യുന്ന പ്രൊഫഷണലുകൾക്കും ഏറെ പ്രയോജനകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ തിരഞ്ഞെടുത്ത എംബാർക്കേഷൻ പോയിന്റുകളിൽ നിന്നുള്ള പരിമിതമായ എണ്ണം തീർത്ഥാടകർക്ക് മാത്രമേ ഈ അവസരം ലഭ്യമാകൂ എന്നാണ് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി അറിയിച്ചത്.
അടുത്ത വർഷത്തേക്കുള്ള ഇന്ത്യയുടെ ഹജ്ജ് ക്വാട്ട സൗദി അറേബ്യ ഈ മാസം 14-ന് പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനുശേഷം ഹജ്ജ് രജിസ്ട്രേഷൻ ആരംഭിക്കുകയും പുതിയ പാക്കേജിന്റെ വിശദാംശങ്ങൾ പുറത്തുവിടുകയും ചെയ്യും. ഈ നീക്കം കൂടുതൽ ആളുകൾക്ക് ഹജ്ജ് നിർവഹിക്കാൻ അവസരം നൽകുമെന്നും തീർത്ഥാടനത്തിന്റെ ഭാരം കുറയ്ക്കുമെന്നും കരുതപ്പെടുന്നു.
ഗൾഫ് വാർത്തകളും അറിയിപ്പുകളും വാട്സ് ആപ്പിൽ അറിയാൻ ഇവിടെ അമർത്തി വാർത്ത ഗ്രുപ്പിൽ അംഗമാകുക
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.



