കാഴ്ചയിൽ ബീൻസ് ടിന്നുകൾ, തുറന്ന് മുകളിലെ ബീൻസുകൾ നീക്കം ചെയ്താൽ ലഹരി ഗുളികളുടെ പാക്കറ്റുകൾ; ജിദ്ദ തുറമുഖത്ത് വൻ ലഹരിമരുന്ന് വേട്ട – വിഡിയോ

ജിദ്ദ: ജിദ്ദ തുറമുഖത്ത് വീണ്ടും ലഹരിഗുളികകൾ പിടികൂടി. സകാത്ത്, നികുതി, കസ്റ്റംസ് അതോറിറ്റി നടത്തിയ പരിശോധനയിൽ 646,000 ആംഫെറ്റാമൈൻ ഗുളികകളാണ് പിടിച്ചെടുത്തത്.  ജിദ്ദ തുറമുഖം വഴി രാജ്യത്തേക്ക് എത്തിയ ഒരു ഭക്ഷ്യവസ്തുക്കളുടെ ഷിപ്പ്‌മെന്റിനുള്ളിൽ ഒളിപ്പിച്ച നിലയിലാണ് ഈ മയക്കുമരുന്ന് ഗുളികകൾ കണ്ടെത്തിയത്.

ബീൻസ് ഉൾപ്പെടെയുള്ള ഭക്ഷ്യവസ്തുക്കളടങ്ങിയ ഷിപ്പ്മെൻ്റിൽ നിന്നാണ് ലഹരിഗുളികൾ പിടിച്ചെടുത്തത്. കാഴ്ചയിൽ ബീൻസ് ടിന്നുകളെന്ന് തോന്നിപ്പിക്കും വിധം വിദഗ്ധമായി പാക്ക് ചെയ്ത നിലയിലായിരുന്നു ഇവ സൌദിയിലേക്ക് കടത്താൻ ശ്രമിച്ചതെന്ന് അതോറിറ്റിയുടെ ഔദ്യോഗിക വക്താവ് മിസ്റ്റർ ഹമൗദ് അൽ-ഹർബി വിശദീകരിച്ചു. സുരക്ഷാ സാങ്കേതിക വിദ്യകളും തത്സമയ ഉപകരണങ്ങളും ഉപയോഗിച്ച് നടത്തിയ കസ്റ്റംസ് പരിശോധനയിലാണ് മയക്കുമരുന്ന് ഗുളികകൾ കണ്ടെത്തിയത്.
.


.

പിടികൂടൽ പൂർത്തിയാക്കിയ ശേഷം, ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർക്കോട്ടിക് കൺട്രോളുമായി ഏകോപിപ്പിച്ച നടപടികളിലൂടെ രാജ്യത്തിനുള്ളിൽ പിടിച്ചെടുത്ത വസ്തുക്കൾ സ്വീകരിക്കാനെത്തിയ മൂന്ന് വ്യക്തികളെ അറസ്റ്റ് ചെയ്തതായും അൽ-ഹർബി കൂട്ടിച്ചേർത്തു.



ഗൾഫ് വാർത്തകളും അറിയിപ്പുകളും വാട്സ് ആപ്പിൽ അറിയാൻ ഇവിടെ അമർത്തി വാർത്ത ഗ്രുപ്പിൽ അംഗമാകുക  

Share
error: Content is protected !!