നാട്ടിലേക്ക് മടങ്ങാനിരിക്കെ മലയാളി ഹജ്ജ് തീർഥാടകൻ മദീനയിൽ മരിച്ചു
മദീന: മലയാളി ഹജ്ജ് തീർഥാടകൻ മദീനയിൽ മരിച്ചു. കണ്ണൂർ തില്ലങ്കേരി സ്വദേശി കരുവള്ളി അബ്ദുൽ അസീസ് (68) ആണ് മരിച്ചത്. ഭാര്യക്കൊപ്പം സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ എത്തിയതായിരുന്നു ഇദ്ദേഹം. ഹജ്ജ് കർമങ്ങൾ പൂർത്തീകരിച്ച ശേഷം മദീനാ സന്ദർശനത്തിനെത്തിയതായിരുന്നു. മദീന സന്ദർനത്തിന് ശേഷം നാട്ടിലേക്ക് മടങ്ങാനുള്ള ഒരുക്കത്തിലായിരുന്നു. അതിനിടെ രോഗബാധിതനായതിനെ തുടർന്ന് കഴിഞ്ഞ ദിവസം മദീനയിലെ കിങ് ഫഹദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചികിത്സക്കിടെ വ്യാഴാഴ്ച ഉച്ചയോടെയാണ് മരിച്ചത്. റിയാദിലുള്ള മകൻ മദീനയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. മരണാനന്തര കർമങ്ങൾക്കും മറ്റും കെ.എം.സി.സി മദീന വെൽഫയർ വിങ് സഹായത്തിനുണ്ട്. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം മദീനയിൽ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
ഗൾഫ് വാർത്തകളും അറിയിപ്പുകളും വാട്സ് ആപ്പിൽ അറിയാൻ ഇവിടെ അമർത്തി വാർത്ത ഗ്രുപ്പിൽ അംഗമാകുക
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.



