മസ്ക്കറ്റ് വിമാനത്താവളത്തിലിറങ്ങിയ ഇന്ത്യക്കാരൻ കസ്റ്റംസ് പരിശോധനയിൽ പിടിയിൽ; പിടിച്ചെടുത്തത് 5.3 കിലോ കഞ്ചാവ്

മസ്കറ്റ്: മസ്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കഞ്ചാവുമായി ഇന്ത്യക്കാരന്‍ പിടിയില്‍. ഒമാനിലേക്ക് 5.3 കിലോ കഞ്ചാവുമായെത്തിയ ഇന്ത്യന്‍ യാത്രക്കാരനാണ് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പിടിയിലായത്. ഇദ്ദേഹം ഏത് സംസ്ഥാനത്ത് നിന്നുള്ള ആളാണെന്ന കാര്യമോ മറ്റു വിവരങ്ങളോ അധികൃതർ പുറത്ത് വിട്ടിട്ടില്ല.

യാത്രക്കാരന്‍റെ ലഗേജില്‍ വിവിധ കവറുകളിലായി വിദഗ്ധമായി ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ് കണ്ടെത്തിയത്. ഇയാൾക്കെതിരെ നിയമ നടപടികള്‍ പൂര്‍ത്തിയാക്കി വരികയാണെന്ന് അധികൃതര്‍ അറിയിച്ചു.


ഗൾഫ് വാർത്തകളും അറിയിപ്പുകളും വാട്സ് ആപ്പിൽ അറിയാൻ ഇവിടെ അമർത്തി വാർത്ത ഗ്രുപ്പിൽ അംഗമാകുക 


Share
error: Content is protected !!