‘ജോലി ഇല്ലെങ്കിലും റിക്രൂട്ട്മെൻ്റ് ‘; ലൈസൻസിൽ പരാമർശിച്ച ബിസിനസല്ല; യുഎഇയിൽ 1,300 സ്വകാര്യ കമ്പനികൾക്ക് പിഴ
അബുദാബി: ട്രേഡ് ലൈസൻസിൽ പരാമർശിച്ച ബിസിനസ് നടത്താത്തതിനു യുഎഇയിൽ 1,300 സ്വകാര്യ കമ്പനികൾക്കു 3.4 കോടി ദിർഹം പിഴ ചുമത്തി. ഈ കമ്പനികളെ താഴ്ന്ന ഗ്രേഡിലേക്കു തരംതാഴ്ത്തിയതിനു പുറമേ പുതിയ വർക്ക് പെർമിറ്റ് അനുവദിക്കുന്നതും തടഞ്ഞു. ഇതേ കമ്പനികൾ പുതിയ ബിസിനസുകൾ റജിസ്റ്റർ ചെയ്യുന്നത് വിലക്കിയിട്ടുണ്ടെന്നു മാനവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം അറിയിച്ചു.
.
ലൈസൻസിൽ പരാമർശിക്കാത്ത മറ്റു ബിസിനസുകൾ ചെയ്യുന്ന കമ്പനികൾക്കെതിരെ കർശന നടപടിയെടുക്കുമെന്നും പറഞ്ഞു. കാര്യമായ ജോലികളൊന്നും ഇല്ലെങ്കിലും സ്ഥാപനങ്ങളുടെ പേരിൽ തൊഴിലാളികളെ റിക്രൂട്ട് ചെയ്തിട്ടുണ്ടെന്നു മന്ത്രാലയം കണ്ടെത്തി. ജീവനക്കാർക്കു വർക്ക് പെർമിറ്റിൽ കാണിച്ച ജോലി നൽകാതെ വ്യാജ റെക്കോർഡ് സൂക്ഷിക്കുന്ന കമ്പനികൾക്കെതിരെയും നടപടിയുണ്ടാകും.
ഗൾഫ് വാർത്തകളും അറിയിപ്പുകളും വാട്സ് ആപ്പിൽ അറിയാൻ ഇവിടെ അമർത്തി വാർത്ത ഗ്രുപ്പിൽ അംഗമാകുക



