ഹൃദയാഘാതം വന്ന അച്ഛനെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മകനും ഹൃദയാഘാതം; മിനുട്ടുകളുടെ വ്യത്യാസത്തിൽ ഇരുവരും മരിച്ചു
നിലമ്പൂർ: മലപ്പുറം ജില്ലയിലെ നിലമ്പൂർ എരുമുണ്ടയിൽ അച്ഛനും മകനും മിനിറ്റുകളുടെ വ്യത്യാസത്തിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു. എരുമുണ്ട സ്വദേശികളായ തോമസ് (65), മകൻ ടെൻസൺ തോമസ് (35) എന്നിവരാണ് ദാരുണമായി മരണപ്പെട്ടത്. ഒരു വീട്ടിലെ ഇരട്ട മരണം നാടിനെ കണ്ണീരിലാഴ്ത്തി.
ഇന്നലെ രാത്രിയോടെയാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. വീട്ടിൽ വെച്ച് അച്ഛൻ തോമസിന് പെട്ടെന്ന് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. ഉടൻതന്നെ മകൻ ടെൻസൺ തോമസ് പിതാവിനെ ചുങ്കത്തറയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ വാഹനത്തിൽ കയറ്റി. എന്നാൽ, ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ വാഹനത്തിൽ വെച്ച് മകനായ ടെൻസണിനും ഹൃദയാഘാതം അനുഭവപ്പെടുകയും കുഴഞ്ഞുവീഴുകയുമായിരുന്നു.
ഉടൻതന്നെ ഇരുവരെയും ചുങ്കത്തറയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മിനിറ്റുകളുടെ വ്യത്യാസത്തിലാണ് അച്ഛനും മകനും മരണത്തിന് കീഴടങ്ങിയത്. ഈ അപ്രതീക്ഷിത വിയോഗം എരുമുണ്ട ഗ്രാമത്തെ ഒന്നടങ്കം ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.
തോമസ് ദീർഘകാലം ഗൾഫിൽ ജോലി ചെയ്തിരുന്ന വ്യക്തിയാണ്. ടെൻസൺ തോമസ് നാട്ടിൽ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തുവരികയായിരുന്നു. ഭാര്യയും രണ്ട് കുട്ടികളുമുണ്ട്. അപ്രതീക്ഷിതമായ ഈ ഇരട്ട മരണം കുടുംബത്തിനും നാട്ടുകാർക്കും താങ്ങാനാവാത്ത ദുഃഖമായി മാറിയിരിക്കുകയാണ്. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി മാറ്റിയിട്ടുണ്ട്.
അറിയിപ്പുകൾ തത്സമയം അറിയാൻ ഇവിടെ അമർത്തി വാർത്ത ഗ്രുപ്പിൽ അംഗമാകുക
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.

.



