പ്രവാസി മലയാളി മക്കയിലെ താമസസ്ഥലത്ത് നിര്യാതനായി
മക്ക: മലയാളി പ്രവാസി മക്കയിലെ താമസസ്ഥലത്ത് നിര്യാതനായി. മലപ്പുറം പട്ടർക്കടവ് പള്ളിപ്പടി സ്വദേശി ഉസ്മാൻ കൊണോത്തോടികയാണ് മരിച്ചത്. ഹൃദയസ്തംഭനമായിരുന്നു മരണ കാരണം.
മക്ക കെഎംസിസിയുടെ അസീസിയ ജൂനൂബിയ ഏരിയ കമ്മിറ്റി അംഗമാണ് ഇദ്ദേഹം. മൃതദേഹം മക്കയിൽ തന്നെ ഖബറടക്കുന്നതിനുള്ള നിയമ നടപടികൾ പൂർത്തീകരിച്ചു വരുന്നതായി സാമൂഹ്യ പ്രവർത്തകൻ മുജീബ് പൂക്കോട്ടൂർ അറിയിച്ചു.
ഗൾഫ് വാർത്തകളും അറിയിപ്പുകളും വാട്സ് ആപ്പിൽ അറിയാൻ ഇവിടെ അമർത്തി വാർത്ത ഗ്രുപ്പിൽ അംഗമാകുക
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.


