ആകാശ എയർ കേരളത്തിൽ നിന്നും സൗദിയിലേക്ക് സർവീസ് ആരംഭിച്ചു; ആഴ്ചയിൽ നാല് സർവീസുകൾ
ജിദ്ദ: സൗദി അറേബ്യയിലെ പ്രവാസി മലയാളികൾക്ക് ഇനി കൊച്ചി യാത്ര കൂടുതൽ എളുപ്പമാകും. കൊച്ചിയിൽ നിന്ന് ജിദ്ദയിലേക്കും തിരിച്ചുമുള്ള പുതിയ സർവീസിന് ആകാശ എയർ തുടക്കമിട്ടു.
ജിദ്ദ-കൊച്ചി നേരിട്ടുള്ള ആദ്യ സർവീസിന് ജൂൺ 29നാണ് തുടക്കമായത്. ജൂലൈ 6നാണ് അടുത്ത സർവീസ്. ജൂലൈ 13 മുതൽ ആഴ്ചയിൽ 4 പ്രതിവാര സർവീസുകളാണ് കൊച്ചി-ജിദ്ദ സെക്ടറിലുള്ളത്. ഏഴ് കിലോ ഹാൻഡ് ബാഗും, 30 കിലോ ബാഗേജുമാണ് അനുവദിക്കുക. ജിദ്ദയിൽ നിന്ന് കൊച്ചിയിലേക്ക് 691 റിയാലാണ് ഓണ്ലൈനിൽ കാണിക്കുന്നത്. എന്നാൽ ചില ദിവസങ്ങളിൽ ഇത് 1090 റിയാൽ വരെ വിവധി നിരക്കുകളിൽ കാണിക്കുന്നുണ്ട്. അതേ സമയം കൊച്ചിയിൽ നിന്ന് ജിദ്ദയിലേക്ക് നേരിട്ടുള്ള യാത്രക്ക് 1016 റിയാൽ മുതൽ 1920 റിയാൽ വരെയാണ് ഇപ്പോൾ രേഖപ്പെടുത്തിയിട്ടുള്ളത്. മുബൈ വഴിയുളള കണക്ഷൻ വിമാനങ്ങളും ലഭ്യമാണ്. കേരളത്തിൽ കൊച്ചിയിലേക്ക് മാത്രമേ ഇപ്പോൾ ഷെഡ്യൂൾ ചെയ്തിട്ടുള്ളൂ. കോഴിക്കോടും കണ്ണൂരും പരിഗണനയിലുണ്ടെന്നാണ് വിവരം.
ജിദ്ദയിലെ പ്രവാസി മലയാളികൾക്ക് മാത്രമല്ല ബിസിനസ്, ടൂറിസം, തീർഥാടനം എന്നീ ആവശ്യങ്ങൾക്കായി സൗദി അറേബ്യയിലേക്കും കേരളത്തിലേക്കുമെത്തുന്നവർക്ക് ബജറ്റ് എയർലൈൻ ആയ ആകാശ എയർ ഗുണകരമാകും. ചെലവ് കുറഞ്ഞ യാത്രയാണ് ആകാശ എയർ ഒരുക്കുന്നത്.
മധ്യപൂർവദേശത്തേക്കുള്ള സർവീസ് വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായാണ് കൊച്ചിയിൽ നിന്ന് ജിദ്ദയിലേക്കുള്ള പുതിയ സർവീസ്. ഗൾഫ് സെക്ടറിൽ അബുദാബി, ദോഹ എന്നിവിടങ്ങളിലേക്ക് മാത്രമായിരുന്നു ഇതുവരെ സർവീസ് നടത്തിയിരുന്നത്.
.
സർവീസുകളും സമയക്രമവും:
ആഴ്ചയിൽ ശനി, ഞായർ, തിങ്കൾ ദിവസങ്ങളിലാണ് സർവീസുള്ളത്. ശനി, ഞായർ ദിവസങ്ങളിൽ 2 സർവീസുകൾ വീതമുണ്ട്. 186 ഇക്കോണമി സീറ്റുകൾ വീതമുള്ള ബോയിങ് 737 മാക്സ് വിമാനങ്ങളാണ് സർവീസ് നടത്തുന്നത്.
ശനി, തിങ്കൾ ദിവസങ്ങളിൽ രാവിലെ 6.10ന് കൊച്ചിയിൽ നിന്ന് പുറപ്പെട്ട് രാത്രി 9.55ന് ജിദ്ദയിൽ എത്തും. ജിദ്ദയിൽ നിന്ന് തിരികെ അടുത്ത ദിവസം രാവിലെ 6.45നാണ് കൊച്ചിയിലേക്കുള്ള മടക്കം. ഞായറാഴ്ച പുലർച്ചെ 3ന് പുറപ്പെടുന്ന വിമാനം ജിദ്ദയിൽ രാവിലെ 7.45ന് എത്തും. രാത്രി 8.30ന് കൊച്ചിയിൽ നിന്ന് പുറപ്പെടുന്ന വിമാനം പിറ്റേന്ന് രാവിലെ 10.10ന് ജിദ്ദയിലെത്തും.
.
ഗൾഫ് വാർത്തകളും അറിയിപ്പുകളും വാട്സ് ആപ്പിൽ അറിയാൻ ഇവിടെ അമർത്തി വാർത്ത ഗ്രുപ്പിൽ അംഗമാകുക
.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.
.


