റവാഡ ചന്ദ്രശേഖറിനെ സംസ്ഥാന പൊലീസിന്‍റെ പുതിയ മേധാവി

തിരുവനന്തപുരം: രവത ചന്ദ്രശേഖറിനെ സംസ്ഥാന പൊലീസിന്‍റെ പുതിയ മേധാവിയായി മന്ത്രിസഭ തീരുമാനിച്ചു. ഷേ​ഖ്​​ ദ​ർ​വേ​ശ്​ സാ​ഹി​ബ്​ വി​ര​മി​ക്കുന്ന ഒഴിവിലാണ് നിയമനം. 1991 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനായ ഇദ്ദേഹം ആന്ധ്രപ്രദേശിലെ വെസ്റ്റ് ഗോദാവരി സ്വദേശിയാണ്. നിലവിൽ കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറിയേറ്റിൽ സുരക്ഷ ചുമതലയുള്ള ക്യാബിനറ്റ് സെക്രട്ടറിയാണ്.

പൊ​ലീ​സ് മേ​ധാ​വി നി​യ​മ​ന​ത്തി​ന് ര​വ​ത ച​ന്ദ്ര​ശേ​ഖ​റിനെ കൂടാതെ നി​ധി​ൻ അ​ഗ​ര്‍വാ​ള്‍, യോ​ഗേ​ഷ് ഗു​പ്ത എ​ന്നീ ഡി.​ജി.​പി​മാ​രു​ടെ ചു​രു​ക്ക​പ്പ​ട്ടി​ക​യാ​ണ് യു.​പി.​എ​സ്.​സി കൈ​മാ​റി​യ​ത്. ഇതിൽ നിന്ന് സർക്കാർ ര​വ​ത ച​ന്ദ്ര​ശേ​ഖ​റിനെ തിരഞ്ഞെടുക്കുകയായിരുന്നു.

മേ​ധാ​വി​യാ​കാ​ൻ താ​ൽ​പ​ര്യ​മ​റി​യി​ച്ച് ര​വ​ത അ​ടു​ത്തി​ടെ, മു​ഖ്യ​മ​ന്ത്രി​യെ ക​ണ്ടി​രു​ന്നു. വി​ര​മി​ക്കു​ന്ന ദ​ർ​വേ​ശ്​ സാ​ഹി​ബ് ഉ​ൾ​പ്പ​ടെ ഉ​ദ്യോ​ഗ​സ്ഥ പ്ര​മു​ഖ​രു​ടെ പി​ന്തു​ണ അ​ദ്ദേ​ഹ​ത്തി​നു​ണ്ട്.

കൂ​ത്തു​പ​റ​മ്പ് വെ​ടി​വെ​പ്പ്​ വേ​ള​യി​ൽ എ.​എ​സ്.​പി​യാ​യി​രു​ന്നു രവത. കേ​ന്ദ്ര സ​ർ​വി​സി​ലു​ള്ള അ​ദ്ദേ​ഹ​ത്തി​ന്​​ തി​ങ്ക​ളാ​ഴ്ച കേ​ര​ള​ത്തി​ലെ​ത്താ​ൻ അ​നൗ​ദ്യോ​ഗി​ക നി​ർ​ദേ​ശം ന​ൽ​കിയിരുന്നെന്നാണ് വിവരം.
.

അറിയിപ്പുകൾ തത്സമയം അറിയാൻ ഇവിടെ അമർത്തി വാർത്ത ഗ്രുപ്പിൽ അംഗമാകുക

.

.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.

.

.
ജോലിത്തിരക്കിനിടയിൽ കുഞ്ഞിന്റെ കാര്യങ്ങൾ നേരാം വണ്ണം ചെയ്യാൻ പറ്റുന്നില്ലേ… ഇനി ആ ടെൻഷൻ മറന്നേക്കൂ…

അരീക്കോടിന്റെ ഹൃദയഭാഗത്ത് bus stand ന് അടുത്തായി നമ്മുടെ പോന്നോമനകൾക്ക് സുരക്ഷിതമായൊരിടം

അമ്മ താരാട്ട്

♦️ A/C Room
♦️Play area
♦️Homely food
♦️⏰ 8am to 6pm

For More info:
949780 8988
871471 8988

Share
error: Content is protected !!