മുല്ലപ്പെരിയാർ അണക്കെട്ട് നാളെ തുറക്കും; പെരിയാർ തീരത്ത് ജാഗ്രതാ നിർദേശം
ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഷട്ടറുകൾ നാളെ രാവിലെ 10 മണിക്ക് തുറക്കാൻ തമിഴ്നാട് സർക്കാർ തീരുമാനിച്ചു. ഇടുക്കി ജില്ലയിൽ തുടർച്ചയായി പെയ്യുന്ന കനത്ത മഴയെ തുടർന്നാണ് ഈ നടപടി. അണക്കെട്ടിൽ നിന്ന് പരമാവധി 1,000 ഘനയടി വെള്ളം പുറത്തുവിടുമെന്ന് അധികൃതർ അറിയിച്ചു.
പെരിയാർ നദിയുടെ തീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിർദേശം നൽകിയിട്ടുണ്ട്. എന്നാൽ, നിലവിൽ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും അധികൃതർ വ്യക്തമാക്കി.
.
അറിയിപ്പുകൾ തത്സമയം അറിയാൻ ഇവിടെ അമർത്തി വാർത്ത ഗ്രുപ്പിൽ അംഗമാകുക
.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.


