ഭക്ഷണത്തിൽ ഉറക്കഗുളിക കലർത്തി ഭർത്താവ്; പിന്നാലെ മരുമകളെ പീഡിപ്പിച്ച് ഭർതൃപിതാവ്, ശേഷം ഇരുവരും ചേർന്ന് കൊന്ന് കുഴിയിലേക്ക് തള്ളി, കൃത്യത്തെ കുറിച്ച് വിവരിച്ച് പ്രതി

ഫരീദാബാദ്: ഹരിയാനയിൽ ഭർതൃഗൃഹത്തിൽ യുവതിയെ കൊന്നുകുഴിച്ചുമൂടിയ സംഭവത്തിൽ കൃത്യം വിവരിച്ച് ഭർതൃപിതാവ്. കൊലപാതകത്തിനു മുൻപ് മരുമകളെ ബലാത്സംഗം ചെയ്തിരുന്നുവെന്നും ഇതിനായി മകന്റെ സഹായം പിതാവ് തേടിയെന്നുമാണ് മൊഴി. ഏപ്രിലിൽ നടന്ന സംഭവത്തിനു പിന്നാലെ യുവതിയെ കാണാനില്ലെന്ന് യുവതിയുടെ സഹോദരി പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് യുവതിയുടെ മൃതദേഹം ഭർതൃഗൃഹത്തിനു പുറത്തെ കുഴിയിൽ നിന്ന് കണ്ടെത്തിയത്. (ചിത്രത്തിൽ പിടിയിലായ ഭർതൃപിതാവ്, യുവതിയെ കുഴിച്ച് മൂടിയ കുഴി)
.
ഏപ്രിൽ 14നാണ് യുവതിയെ കൊലപ്പെടുത്താനുള്ള ഗൂഢാലോചന ഭർത്താവും ഭർതൃപിതാവും ചേർന്ന് നടത്തിയത്. ഇതിനായി യുപിയിലെ എറ്റയിൽ ഒരു വിവാഹത്തിൽ പങ്കെടുക്കാൻ ഭർതൃമാതാവിനെ ഇവർ പറഞ്ഞയച്ചു. തുടർന്ന് ഏപ്രിൽ 21ന് രാത്രി, യുവതിയുടെ ഭക്ഷണത്തിൽ ഭർത്താവ് ഉറക്കഗുളികകൾ കലർത്തി. രാത്രി വൈകി മുറിയിൽ കയറിയ ഭർതൃപിതാവ് കൊലപാതകത്തിനു മുൻപ് മരുമകളെ ബലാത്സംഗം ചെയ്യുകയായിരുന്നു. കൊലപാതകത്തിന് ശേഷം പ്രതി മകനെ മുറിയിലേക്ക് വിളിച്ചു. തുടർന്ന് മൃതദേഹം പൊതിഞ്ഞു വീടിന് സമീപത്തുള്ള കുഴിയിലേക്ക് തള്ളി.
.

.
യുപി ഫിറോസാബാദ് ജില്ലയിലെ ഷിക്കോഹാബാദ് സ്വദേശിയായ യുവതി 2023 ജൂലൈയിൽ ആണ് ഫരീദാബാദ് സ്വദേശിയുമായി വിവാഹിതയായത്. വിവാഹം കഴിഞ്ഞ് രണ്ട് വർഷത്തിനിടെ സ്ത്രീധനത്തിന്റെ പേരിൽ നിരവധി പീഡനം യുവതി നേരിടേണ്ടി വന്നതായി റിപ്പോർട്ടുണ്ട്. യുവതിയുടെ സഹോദരി നൽകിയ പരാതിയെ തുടർന്ന് ജൂൺ 21നാണ് പൊലീസ് തിരച്ചിൽ നടത്തിയത്. തുടർന്ന് ഭർതൃഗൃഹത്തിനു പുറത്ത് 10 അടി താഴ്ചയുള്ള കുഴിയിൽനിന്ന് യുവതിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
.

അറിയിപ്പുകൾ തത്സമയം അറിയാൻ ഇവിടെ അമർത്തി വാർത്ത ഗ്രുപ്പിൽ അംഗമാകുക

.

.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.

.

.
ജോലിത്തിരക്കിനിടയിൽ കുഞ്ഞിന്റെ കാര്യങ്ങൾ നേരാം വണ്ണം ചെയ്യാൻ പറ്റുന്നില്ലേ… ഇനി ആ ടെൻഷൻ മറന്നേക്കൂ…

അരീക്കോടിന്റെ ഹൃദയഭാഗത്ത് bus stand ന് അടുത്തായി നമ്മുടെ പോന്നോമനകൾക്ക് സുരക്ഷിതമായൊരിടം

അമ്മ താരാട്ട്

♦️ A/C Room
♦️Play area
♦️Homely food
♦️⏰ 8am to 6pm

For More info:
949780 8988
871471 8988

Share
error: Content is protected !!