അനധികൃത സൈറ്റുകളിൽ നിന്ന് വിമാന ടിക്കറ്റുകൾ വാങ്ങുന്നതിനെതിരെ മുന്നറിയിപ്പ്

കുവൈത്ത് സിറ്റി: സമൂഹമാധ്യമങ്ങളിെല പരസ്യങ്ങളിൽ ആകൃഷ്ടരായി അനധികൃത വെബ്സൈറ്റുകളിൽ നിന്ന് വിമാന ടിക്കറ്റുകൾ വാങ്ങരുതെന്ന് നാഷനൽ ബാങ്ക് ഓഫ് കുവൈത്ത്. രാജ്യത്തെ ജനങ്ങൾക്കിടയിൽ സാമ്പത്തിക അവബോധം വളർത്താൻ ലക്ഷ്യമിട്ട് കുവൈത്ത് റിസർവ് ബാങ്ക് അധികൃതർ ആരംഭിച്ച ബോധവൽക്കരണ ക്യാംപെയ്ന്റെ ഭാഗമായാണ് നിർദേശം.

പ്രാദേശിക ബാങ്കുകളുടെയും കുവൈത്ത് ബാങ്കിങ് അസോസിയേഷനുകളുടെയും പങ്കാളിത്തത്തോടെ ‘നമുക്ക് ജാഗ്രത പാലിക്കാം’ എന്ന തലക്കെട്ടിലാണ് ബോധവൽക്കരണ ക്യാംപെയ്ൻ ആരംഭിച്ചത്. സമൂഹ മാധ്യമങ്ങളിലെ പരസ്യങ്ങളിൽ ആകൃഷ്ടരായി വ്യാജ എയർലൈൻ, ഇവന്റ് ടിക്കറ്റുകൾ എന്നിവ ബുക്ക് ചെയ്യുമ്പോൾ വ്യക്തിഗത വിവരങ്ങളും പണവുമാണ് നഷ്ടപ്പെടുന്നതെന്നും നാഷനൽ ബാങ്ക് അധികൃതർ ചൂണ്ടിക്കാട്ടി.

സംശയാസ്പദവും അനധികൃതവുമായ അക്കൗണ്ടുകൾ, പേജുകൾ എന്നിവയിൽ നിന്നാണ് ഇത്തരം പരസ്യങ്ങൾ എത്തുന്നത്. കമ്പനികൾ, വെബ്സൈറ്റുകൾ, ഏജന്റുകൾ തുടങ്ങി വിമാന ടിക്കറ്റുകളുടെ റിസർവേഷൻ കൈകാര്യം ചെയ്യുന്നത് ആരു തന്നെയായാലും പണം അടയ്ക്കുന്നതിന് മുൻപ് അവരുടെ വിശ്വാസ്യത ഉറപ്പാക്കണമെന്നും നിർദേശത്തിൽ പറയുന്നു.

ബാങ്ക് ഉപയോക്താക്കൾക്കിടയിൽ ബാങ്കിങ്, സാമ്പത്തിക സാക്ഷരത ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള ബോധവൽക്കരണ ക്യാംപെയ്ൻ മേഖലയിൽ തന്നെ ഏറ്റവും വലുതാണ്. സാമ്പത്തിക തട്ടിപ്പുകൾ എങ്ങനെ ഒഴിവാക്കാം, ഉയർന്ന അപകടസാധ്യതാ നിക്ഷേപങ്ങൾ ഉയർത്തുന്ന ഭീഷണികൾ, ബാങ്കിങ് സേവനങ്ങളുടെ നേട്ടങ്ങൾ സ്വന്തമാക്കാനുള്ള മികച്ച വഴികൾ എന്നിവ സംബന്ധിച്ചാണ് പ്രധാനമായും ബോധവൽക്കരണം.
.

അറിയിപ്പുകൾ തത്സമയം അറിയാൻ ഇവിടെ അമർത്തി വാർത്ത ഗ്രുപ്പിൽ അംഗമാകുക

.

.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.

.

.
ജോലിത്തിരക്കിനിടയിൽ കുഞ്ഞിന്റെ കാര്യങ്ങൾ നേരാം വണ്ണം ചെയ്യാൻ പറ്റുന്നില്ലേ… ഇനി ആ ടെൻഷൻ മറന്നേക്കൂ…

അരീക്കോടിന്റെ ഹൃദയഭാഗത്ത് bus stand ന് അടുത്തായി നമ്മുടെ പോന്നോമനകൾക്ക് സുരക്ഷിതമായൊരിടം

അമ്മ താരാട്ട്

♦️ A/C Room
♦️Play area
♦️Homely food
♦️⏰ 8am to 6pm

For More info:
949780 8988
871471 8988

Share
error: Content is protected !!