സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ എത്തിയ മൂന്ന് മലയാളി തീർഥാടകർ മക്കയിലും മദീനയിലുമായി മരിച്ചു
മക്ക: ഹജ്ജിനെത്തിയ രണ്ട് മലയാളി തീർഥാടകർ ഇന്ന് മക്കയിൽ മരിച്ചു. കാസർകോട് ആലമ്പാടി സ്വദേശിയായ സുബൈർ അബ്ദുല്ലയാണ് മരിച്ച ഒരാൾ. മാതാവിനോടൊന്നിച്ച് സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കീഴിൽ ഹജ്ജിനെത്തിയതായിരുന്നു ഇദ്ദേഹം.
.

.
ഹജ്ജ് കർമ്മങ്ങൾക്കിടെ അസുഖബാധിതനായതിനെ തുടർന്ന് ഇദ്ദേഹത്തെ ഹജ്ജ് ദിനത്തിൽ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. രണ്ടാഴ്ചയിലേറെയായി മക്കയിലെ അൽ നൂർ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു ഇദ്ദേഹം. ചികിത്സിലിരിക്കെയാണ് മരണം. നടപടികൾ പൂർത്തിയാക്കി മൃതദേഹം മക്കയിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
.
തിരുവനന്തപുരം, കോട്ടമല സ്വദേശി ബുഹാരി (71)യാണ് മരിച്ച മറ്റൊരാൾ. ഭാര്യയുടെയും മകളുടെയും കൂടെ സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിലായിരുന്നു ഇദ്ദേഹവും ഹജ്ജിനെത്തിയത്.
.

.
ഹജ്ജ് പൂർത്തിയാക്കിയ ശേഷം ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ചിക്തസയിലായിരുന്നു. രണ്ടാഴ്ചയിലേറെയായി കിംഗ് അബ്ദുല്ല ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇദ്ദേഹം. ചികിത്സയിലിരിക്കെ ഹൃദയാഘാതത്തെ തുടർന്നാണ് മരണം. ഭാര്യ: ഷംഷാദ് ബീഗം, മകൾ: ഇംതിയാസ്. മൃതദേഹം മക്കയിൽ തന്നെ ഖബറടക്കുന്നതിനുളള നടപടികൾ പൂർത്തിയായി വരികയാണ്.
.
സംസ്ഥാന ഹജ്ജ് കമ്മറ്റിക്ക് കീഴിൽ എത്തിയ മറ്റൊരു മലയാളി തീർഥാടകൻ ഇന്ന് മദീനയിലും മരിച്ചിട്ടുണ്ട്. മലപ്പുറം കൂട്ടിലങ്ങാടി സ്വദേശി വാഴക്കാട്ടേരി അലവിക്കുട്ടി (58) യാണ് മരിച്ചത്. ഇന്ന് മസ്ജിദു നബവിയിൽ അസർ നമസ്കരിച്ചുകൊണ്ടിരിക്കെ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ തന്നെ മദീനയിലെ അൽ സലാം ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
.

.
ഭാര്യ സക്കീനക്കൊപ്പം സംസ്ഥാന ഹജ് കമ്മിറ്റിക്ക് കീഴിലായിരുന്നു ഇദ്ദേഹവും ഹജ്ജിനെത്തിയത്. ഹജ്ജ് കർമ്മങ്ങൾ പൂർത്തിയാക്കിയ ശേഷം മദീന സന്ദർശനത്തിനെത്തിയതായിരുന്നു. ദിവസങ്ങൾക്കുള്ളിൽ മദീനയിൽ നിന്ന് നാട്ടിലേക്ക് മടങ്ങാനുള്ള ഒരുക്കത്തിലായിരുന്നു ഇവർ.
വാഴക്കാട്ടേരി മൊയ്തീൻ കുട്ടി-കുഞ്ഞാച്ചുമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ സക്കീനക്ക് ഒപ്പമാണ് ഹജ് നിർവഹിക്കാൻ എത്തിയിരുന്നത്. എസ്.എച്ച്.ഐമാരായ സലീം, അമ്മനുള്ള, യാസീൻ, സലാം, ഇസ്ഹാഖ്, റിഷാദ്, മുഹമ്മദ് ഷഫീക് മൂവാറ്റുപുഴ (മദീന കെഎംസിസി വെൽഫയർ വിംഗ്) ‘ എന്നിവർ തുടർ നടപടികൾ പൂർത്തീകരിക്കാനായി പ്രവർത്തിച്ചു വരുന്നുണ്ട്.
.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.
.

.
ജോലിത്തിരക്കിനിടയിൽ കുഞ്ഞിന്റെ കാര്യങ്ങൾ നേരാം വണ്ണം ചെയ്യാൻ പറ്റുന്നില്ലേ… ഇനി ആ ടെൻഷൻ മറന്നേക്കൂ…
അരീക്കോടിന്റെ ഹൃദയഭാഗത്ത് bus stand ന് അടുത്തായി നമ്മുടെ പോന്നോമനകൾക്ക് സുരക്ഷിതമായൊരിടം
അമ്മ താരാട്ട്
♦️ A/C Room
♦️Play area
♦️Homely food
♦️ 8am to 6pm
For More info:
949780 8988
871471 8988


