മലയാളി ഹജ്ജ് തീർഥാകൻ മദീനയിലെ മസ്ജിദു നബവിയിൽ നമസ്കാരത്തിനിടെ നിര്യാതനായി

മദീന: മദീനയിലെ പ്രവാചകൻ്റെ പള്ളിയിൽ നമസ്കരിച്ചുകൊണ്ടിരിക്കെ മലയാളി ഹജ്ജ് തീർഥാടകൻ നിര്യാതനായി. മലപ്പുറം കൂട്ടിലങ്ങാടി സ്വദേശി വാഴക്കാട്ടേരി അലവിക്കുട്ടി (58) യാണ് മരിച്ചത്. ഇന്ന് അസർ നമസ്കാരത്തിനിടെയാണ് സംഭവം. മസ്ജിദു നബവിയിൽ അസർ നമസ്കരിച്ചുകൊണ്ടിരിക്കെ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ തന്നെ ഹറമിനടുത്ത അൽ സലാം ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
.
ഭാര്യ സക്കീനക്കൊപ്പം സംസ്ഥാന ഹജ് കമ്മിറ്റി വഴി ഹജ്ജിനെത്തിയതായിരുന്നു. ഹജ്ജ് കർമ്മങ്ങൾ പൂർത്തിയാക്കിയ ശേഷം മദീന സന്ദർശനത്തിനെത്തിയതായിരുന്നു. ദിവസങ്ങൾക്കുള്ളിൽ മദീനയിൽ നിന്ന് നാട്ടിലേക്ക് മടങ്ങാനുള്ള ഒരുക്കത്തിലായിരുന്നു ഇവർ.

വാഴക്കാട്ടേരി മൊയ്തീൻ കുട്ടി-കുഞ്ഞാച്ചുമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ സക്കീനക്ക് ഒപ്പമാണ് ഹജ് നിർവഹിക്കാൻ എത്തിയിരുന്നത്. എസ്.എച്ച്.ഐമാരായ സലീം, അമ്മനുള്ള, യാസീൻ, സലാം, ഇസ്ഹാഖ്, റിഷാദ്, മുഹമ്മദ് ഷഫീക് മൂവാറ്റുപുഴ (മദീന കെഎംസിസി വെൽഫയർ വിംഗ്) ‘ എന്നിവർ തുടർ നടപടികൾ പൂർത്തീകരിക്കാനായി പ്രവർത്തിച്ചു വരുന്നുണ്ട്.
.

.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.

.

.
ജോലിത്തിരക്കിനിടയിൽ കുഞ്ഞിന്റെ കാര്യങ്ങൾ നേരാം വണ്ണം ചെയ്യാൻ പറ്റുന്നില്ലേ… ഇനി ആ ടെൻഷൻ മറന്നേക്കൂ…

അരീക്കോടിന്റെ ഹൃദയഭാഗത്ത് bus stand ന് അടുത്തായി നമ്മുടെ പോന്നോമനകൾക്ക് സുരക്ഷിതമായൊരിടം

അമ്മ താരാട്ട്

♦️ A/C Room
♦️Play area
♦️Homely food
♦️⏰ 8am to 6pm

For More info:
949780 8988
871471 8988

Share
error: Content is protected !!