അവധിക്ക് നാട്ടിൽ പോകാനിരുന്ന മലയാളി പ്രവാസി ഹൃദയാഘാതംമൂലം നിര്യാതനായി

ദോഹ: അവധിക്ക് നാട്ടിലേക്ക് പോകാനിരുന്ന മലപ്പുറം സ്വദേശി ഖത്തറിൽ ഹൃദയാഘാതം മൂലം നിര്യാതനായി. വളാഞ്ചേരിക്കടുത്ത് കാവുംപുറം തൊഴുവന്നൂർ സ്വദേശി മുഹമ്മദ് ആലുങ്ങൽ (61) ആണ് വക്റയിലെ താമസസ്ഥലത്ത് വെച്ച് മരണപ്പെട്ടത്. ഈ മാസം 29-ന് നാട്ടിലേക്ക് പോകാൻ ഒരുങ്ങുകയായിരുന്നു അദ്ദേഹം.

കാദർ ആണ് മുഹമ്മദ് ആലുങ്ങലിന്റെ പിതാവ്. ബിയ്യാത്തുമ്മയാണ് മാതാവ്. നഫീസയാണ് ഭാര്യ. ജാഫർ, ജസീല റഹ്മത്ത്‌ (സൗദി അറേബ്യ), ജാസിർ ഫൈസി (ഖത്തർ), ജാസിം (ഖത്തർ), ഫാത്തിമ നാജിയ എന്നിവർ മക്കളാണ്.

മൃതദേഹം നിലവിൽ വക്റ ഹമദ് ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് കെ.എം.സി.സി ഖത്തർ അൽ ഇഹ്‌സാൻ മയ്യിത്ത് പരിപാലന കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.

.

.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.

.

.
ജോലിത്തിരക്കിനിടയിൽ കുഞ്ഞിന്റെ കാര്യങ്ങൾ നേരാം വണ്ണം ചെയ്യാൻ പറ്റുന്നില്ലേ… ഇനി ആ ടെൻഷൻ മറന്നേക്കൂ…

അരീക്കോടിന്റെ ഹൃദയഭാഗത്ത് bus stand ന് അടുത്തായി നമ്മുടെ പോന്നോമനകൾക്ക് സുരക്ഷിതമായൊരിടം

അമ്മ താരാട്ട്

♦️ A/C Room
♦️Play area
♦️Homely food
♦️⏰ 8am to 6pm

For More info:
949780 8988
871471 8988

Share
error: Content is protected !!