കൂടുതൽ ഗൾഫ് രാജ്യങ്ങൾ വ്യോമപാത അടച്ചു; കേരളത്തിൽ നിന്ന് ഗൾഫിലേക്ക് പുറപ്പെട്ട വിമാനങ്ങൾ തിരിച്ചു വിളിച്ചു, ഇന്ത്യക്കാർ സുരക്ഷിത സ്ഥലങ്ങളിൽ കഴിയണമെന്ന് എംബസിയുടെ മുന്നറിയിപ്പ്
തിരുവനന്തപുരം: ഇറാൻ-ഇസ്രയേൽ സംഘർഷം വ്യാപിക്കുന്ന പശ്ചാലത്തിൽ ഖത്തറും യുഎഇയും ബഹ്റൈനും കുവൈത്തും ഇറാഖും വ്യോമപാത താൽക്കാലികമായി അടച്ചു. വ്യോമപാത അടച്ചതിനാൽ കേരളത്തിൽ നിന്നുള്ള വിമാനങ്ങളെ തിരിച്ചുവിളിച്ച് അധികൃതർ.
.
തിരുവനന്തപുരത്ത് നിന്ന് ബഹറിനിലേക്ക് പോയ വിമാനം അധികൃതർ തിരിച്ച് വിളിച്ചു. 10 മണിക്ക് തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് തിരിച്ച വിമാനത്തെയാണ് തിരിച്ചുവിളിച്ചത്. ഖത്തർ വ്യോമപാത അടച്ചതാണ് ഇതിന് കാരണം. കൊച്ചിയിൽ നിന്നും നിന്ന് ബഹറിനിലേക്ക് (മസ്കറ്റിലേക്ക്) പോയ വിമാനവും തിരിച്ച് വിളിച്ചതായി റിപ്പോർട്ട് പുറത്തുവരുന്നുണ്ട്. വൈകീട്ട് 7.30 ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് തിരിച്ച വിമാനമാണിത്. യു.എ.ഇയിലേക്കും തിരിച്ചുമുള്ള വിമാനങ്ങള്‍ റദ്ദാക്കിയിട്ടുണ്ട്. കൊച്ചി ഷാര്‍ജ വിമാനം മസ്‌കറ്റില്‍ ഇറക്കിയതായും റിപ്പോർട്ടുകളുണ്ട്.
.
കുവൈത്തിൽനിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ട ജസീറ എയർവേയ്സ്, കൊച്ചിയിലേക്ക് പുറപ്പെട്ട കുവൈത്ത് എയർവേയ്സ് വിമാനങ്ങൾ കുവൈത്തിൽ അടിയന്തരമായി തിരിച്ചിറക്കി. രാത്രി വൈകിയും യാത്രക്കാർ വിമാനത്തിൽ തുടരുകയാണ്. രാത്രി പുറപ്പെടേണ്ട ചില വിമാനങ്ങൾ റദ്ദാക്കുകയും ചെയ്തു. യു.എ.ഇയിലേക്കും തിരിച്ചുമുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി.
.
മുംബൈയിൽ നിന്നും യു.എ.ഇയിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കിയതായി യാത്രക്കാർ പറയുന്നു. യു.എ.ഇ വ്യോമപാത ഉപയോഗിക്കരുതെന്ന് ദുബൈ അധികൃതരിൽ നിന്നും വിവരം ലഭിച്ചതിനെ തുടർന്നാണ് സർവിസ് റദ്ദാക്കിയതെന്ന് പൈലറ്റ് അറിയിച്ചതായും യാത്രക്കാർ പറയുന്നു.
.
മുഴുവൻ ഗൾഫ് വിമാനത്താളവളത്തിലേക്കുള്ള മുഴുവൻ വിമാന സർവീസുകളെയും, ഗൾഫ് വ്യോമപരിതി ഉപയോഗപ്പെടുത്തുന്ന മറ്റു വിമാനങ്ങളെയും പുതിയ നിയന്ത്രണം ബാധിക്കും. നിലവിൽ ഗൾഫിലെ വിവിധ രാജ്യങ്ങളിലേക്ക് പുറപ്പെട്ട വിമാനങ്ങൾ മറ്റു വിമാനതാവളങ്ങളിലേക്ക് വഴി തിരിച്ചു വിടാൻ നിർദേശം നൽകിയതായും എയർലൈൻ അധികൃതർ അറിയിച്ചു.
.
കേരളത്തിലെ വിവിധ വിമാനത്താവളങ്ങളിൽ നിന്നുള്ള ഗൾഫ് സർവ്വീസുകൾ നിർത്തിവെച്ചതായാണ് വിവരം. പലയിടത്തും വിമാനങ്ങൾ തിരിച്ചു പറക്കുന്നതായും റിപ്പോർട്ടുകളുണ്ട്. കരിപ്പൂരിൽ നിന്ന് പറന്നുയരാൻ തുടങ്ങുന്നതിനിടെ വിമാനം റൺവെയിൽ വെച്ച് തിരിച്ചു വിളിച്ചു. സർവീസ് റദ്ദ് ചെയ്തതായാണ് യാത്രക്കാർക്ക് നൽകിയ വിവരം. സൌദിയിലെ ദമാമിലേക്ക് പുറപ്പെടാൻ ഒരുങ്ങിയ വിമാനത്തിൽ ഉംറ തീർഥാടകരായിരുന്നു ഭൂരിഭാഗവും എന്നും റിപ്പോർട്ടുകളുണ്ട്.
.
ഖത്തർ വ്യോമപാതയിൽ വിമാനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതായി ഖത്തർ അറിയിച്ചിരുന്നു. അതിനിടെ, രാജ്യത്തെ സുരക്ഷാ സ്ഥിതി ഭദ്രമാണെന്ന് ഖത്തർ വ്യക്തമാക്കി. സ്ഥിതിഗതികൾ സൂക്ഷമമായി നിരീക്ഷിക്കുന്നതായും കൃത്യമായി മുന്നറിയിപ്പുകൾ മുൻകൂട്ടി നൽകുമെന്നും പ്രവാസികളോടും സന്ദർശകരോടും പൗരന്മാരോടും ഖത്തർ അറിയിച്ചു. ഖത്തറിലെ യുഎസ് സൈനിക താവളങ്ങൾക്ക് നേരെ ആക്രമണം നടത്തിയിരിക്കുകയാണ് ഇറാൻ. പത്തോളം മിസൈൽ ആക്രമണമാണ് ഇറാൻ നടത്തിയത്. അമേരിക്കയ്ക്കെതിരെ സൈനിക നടപടി തുടങ്ങിയെന്ന് ഇറാൻ വ്യക്തമാക്കി. ആക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ ഖത്തറിലെ ഇന്ത്യക്കാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇന്ത്യക്കാരോട് പുറത്തിറങ്ങരുതെന്നും സുരക്ഷിത സ്ഥലങ്ങളിൽ തുടരണമെന്നുമാണ് നിർദേശം നൽകിയിരിക്കുന്നത്. അധികൃതർ നൽകുന്ന നിർദേശങ്ങൾ അനുസരിക്കണമെന്നും മുന്നറിയിപ്പുണ്ട്.
.
ഇറാഖിലെ അമേരിക്കൻ താവളവും ഇറാൻ ആക്രമിച്ചതായി അറബ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. അതിനിടെ, ബഹ്റൈനിൽ സുരക്ഷാ സൈറൻ മുഴങ്ങി. സുരക്ഷാ സ്ഥാനങ്ങളിലിരിക്കാൻ ജനങ്ങൾക്ക് നിർദേശം നൽകി. റോഡുകൾ ഉപയോഗിക്കുന്നതിൽ ഔദ്യോഗിക വാഹനങ്ങൾക്ക് മുൻഗണന നൽകിയിട്ടുണ്ട്. അതേസമയം, അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ്റെ ആക്രമണമുണ്ടായെന്ന് ഖത്തർ സ്ഥിരീകരിച്ചു. ആക്രമണത്തെ അപലപിച്ച ഖത്തർ മിസൈലുകളെ പ്രതിരോധിച്ചുവെന്നും വ്യക്തമാക്കി. ഖത്തർ വ്യോമപ്രതിരോധ സംവിധാനങ്ങൾ ഫലപ്രദമായി പ്രവർത്തിച്ചുവെന്നും അമേരിക്കൻ ബേസ് നേരത്തെ ഒഴിപ്പിച്ചുവെന്നും ഖത്തർ പറയുന്നു. എന്നാൽ സഹോദര രാഷ്ട്രങ്ങളെ ആക്രമിക്കില്ലെന്ന് ഇറാൻ ദേശീയ സുരക്ഷാ കൗൺസിൽ പ്രതികരിച്ചതായി റിപ്പോർട്ടുണ്ട്. സഹോദര രാഷ്ട്രങ്ങളെയും പൗരന്മാരെയും ലക്ഷ്യമിടില്ലെന്നും ഗൾഫ് രാഷ്ട്രങ്ങൾ തങ്ങളുടെ ലക്ഷ്യമല്ലെന്നും ഇറാൻ പറയുന്നു.
.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.
.

.
ജോലിത്തിരക്കിനിടയിൽ കുഞ്ഞിന്റെ കാര്യങ്ങൾ നേരാം വണ്ണം ചെയ്യാൻ പറ്റുന്നില്ലേ… ഇനി ആ ടെൻഷൻ മറന്നേക്കൂ…
അരീക്കോടിന്റെ ഹൃദയഭാഗത്ത് bus stand ന് അടുത്തായി നമ്മുടെ പോന്നോമനകൾക്ക് സുരക്ഷിതമായൊരിടം
അമ്മ താരാട്ട്
♦️ A/C Room
♦️Play area
♦️Homely food
♦️ 8am to 6pm
For More info:
949780 8988
871471 8988


