ഖത്തറിലെ യുഎസ് താവളങ്ങൾക്ക് നേരെ ഇറാൻ മിസൈൽ ആക്രമണം; ഗൾഫ് രാജ്യങ്ങൾ യുദ്ധഭീതിയിൽ – വിഡിയോ
ദോഹ: ഖത്തറിലെയും ഇറാഖിലെയും യുഎസ് സൈനികതാവളങ്ങള്‍ക്ക് നേരേ ഇറാന്റെ മിസൈല്‍ ആക്രമണമെന്ന് റിപ്പോര്‍ട്ട്. അമേരിക്കയുടെ ഖത്തറിലെ അല്‍-ഉദൈദ് വ്യോമതാവളം ലക്ഷ്യമിട്ടാണ് ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയതെന്ന് ഇറാനിയന്‍ മാധ്യമങ്ങളെ ഉദ്ധരിച്ച് അന്താരാഷ്ട്രമാധ്യമങ്ങളും വാര്‍ത്താ ഏജന്‍സികളും റിപ്പോര്‍ട്ട് ചെയ്തു. ഇറാന്റെ മിസൈല്‍ ആക്രമണത്തെത്തുടര്‍ന്ന് ദോഹയില്‍ സ്‌ഫോടനശബ്ദം കേട്ടതായും വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇറാനിലെ ആണവ കേന്ദ്രങ്ങളിൽ അമേരിക്ക നടത്തിയ ആക്രമണങ്ങൾക്ക് പ്രതികാരമായി ടെഹ്‌റാൻ തിരിച്ചടിക്കുമെന്ന് ഭീഷണി മുഴക്കിയതിന് പിന്നാലെയാണ് ഈ സംഭവം. മേഖലയിൽ സംഘർഷം രൂക്ഷമായതോടെ ബഹ്‌റൈനിലും അപായ സൈറണുകള്‍ മുഴങ്ങി.
.
ഇറാൻ ആക്രമണത്തെ തുടർന്ന് ഖത്തറും യുഎഇയും ബഹ്റൈനും വ്യോമപാത താൽക്കാലികമായി അടച്ചു. ഇന്ത്യയിലേക്കുള്ള വിമാന സർവീസുകളെ ഇത് ബാധിക്കും. യു.എ.ഇയിലേക്കും തിരിച്ചുമുള്ള വിമാനങ്ങള്‍ റദ്ദാക്കുി. കൊച്ചി ഷാര്‍ജ വിമാനം മസ്‌കറ്റില്‍ ഇറക്കിയതായും റിപ്പോർട്ടുകളുണ്ട്.
.
ഖത്തറിലെ യു.എസ് സൈനിക താവളങ്ങളെ ലക്ഷ്യം വെച്ചുള്ള മിസൈൽ ആക്രമണം
التصدي للصواريخ الإيرانية بسماء الدوحة قبل قليل‼️pic.twitter.com/IEXaJ54oZm
— د. زياد الجهني (@Zeyad_jehani) June 23, 2025
.
അതേസമയം, അല്‍-ഉദൈദ് വ്യോമതാവളം ലക്ഷ്യമിട്ട് നടത്തിയ മിസൈല്‍ ആക്രമണത്തെ ഫലപ്രദമായി തടയാനായെന്ന് ഖത്തര്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. വ്യോമപ്രതിരോധ സംവിധാനങ്ങള്‍ ഉപയോഗിച്ച് മിസൈലുകള്‍ പ്രതിരോധിച്ചെന്നും സായുധസേന ജാഗ്രത പുലര്‍ത്തുന്നുണ്ടെന്നും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചതായും ഖത്തര്‍ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. സംഭവത്തില്‍ ആര്‍ക്കും പരിക്കോ ആളപായമോ ഉണ്ടായിട്ടില്ലെന്നും മന്ത്രാലയം അറിയിച്ചു. രാജ്യത്തിന്റെ അതിര്‍ത്തിയും വ്യോമപാതയും സുരക്ഷിതമാണെന്നും ഖത്തര്‍ പ്രതിരോധ മന്ത്രാലയം പറഞ്ഞു. ഏതുഭീഷണി നേരിടാനും ഖത്തറിന്റെ സായുധസേനകള്‍ സജ്ജമാണെന്നും പ്രതിരോധമന്ത്രാലയം അറിയിച്ചു.
.
തിങ്കളാഴ്ച ഖത്തർ തലസ്ഥാനമായ ദോഹയിൽ നിരവധി സ്ഫോടന ശബ്ദങ്ങൾ കേട്ടതായും തീജ്വാലകളുയർന്നതായും റോയിട്ടേഴ്‌സും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. യുഎസ് ഇറാനിലെ മൂന്ന് പ്രധാന ആണവ കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയതിന് പിന്നാലെ ഇസ്രായേലും ഇറാനും തമ്മിൽ കനത്ത വ്യോമാക്രമണങ്ങൾ തുടരുന്നതിനിടയിലാണ് ഈ സംഭവം. മേഖലയിൽ യുദ്ധസമാനമായ സാഹചര്യം നിലനിൽക്കുകയാണ്. അൽപം മുമ്പാണ് സംഘർഷ സാധ്യത കണക്കിലെടുത്ത് ഇറാക്ക് വ്യോമ പാത അടച്ചതായി പ്രഖ്യാപിച്ചത്.
.
ഖത്തറിലെ യു.എസ് സൈനിക താവളങ്ങളെ ലക്ഷ്യം വെച്ചുള്ള മിസൈൽ ആക്രമണം
إعلام رسمي إيراني: بدء عملية “بشائر الفتح” ضد القواعد الأميركية في قطر والعراق#قناة_العربية#إيران#إسرائيل pic.twitter.com/IBqfTykpWM
— العربية عاجل (@AlArabiya_Brk) June 23, 2025
.
Live pictures show Iranian missile strikes on the #US airbase in #Qatar, following a credible threat and explosions heard over #Doha, as reported by news wires. #Iran #WNews pic.twitter.com/PCLfIhbG1A
— Al Arabiya English (@AlArabiya_Eng) June 23, 2025
.
ഇസ്രായേൽ സർക്കാർ, സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ആക്രമണം പ്രഖ്യാപിച്ചതോടെ ഇറാൻ തലസ്ഥാനമായ ടെഹ്‌റാനിൽ സ്ഫോടനങ്ങൾ നടന്നു. ഇതിന് മറുപടിയായി, ഇറാൻ ഇസ്രായേലിലേക്ക് മിസൈലുകളുടെയും ഡ്രോണുകളുടെയും വലിയ നിരതന്നെ അയച്ചു. ഇസ്രായേലിലെ വിവിധ നഗരങ്ങളിൽ സ്ഫോടന ശബ്ദങ്ങൾ കേട്ടതായും റിപ്പോർട്ടുകളുണ്ട്.
ഇതിനിടെ, തെക്കൻ ലെബനനിലെ സ്രരിയേ, ക്ഫ്രാർ മിൽക്കി, അൻസാർ ഉൾപ്പെടെയുള്ള നിരവധി ഗ്രാമങ്ങളുടെ പ്രാന്തപ്രദേശങ്ങളെ ലക്ഷ്യമിട്ട് ഇസ്രായേലി വ്യോമാക്രമണങ്ങൾ നടന്നതായും വിവരങ്ങൾ ലഭിക്കുന്നുണ്ട്.
.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.
.

.
ജോലിത്തിരക്കിനിടയിൽ കുഞ്ഞിന്റെ കാര്യങ്ങൾ നേരാം വണ്ണം ചെയ്യാൻ പറ്റുന്നില്ലേ… ഇനി ആ ടെൻഷൻ മറന്നേക്കൂ…
അരീക്കോടിന്റെ ഹൃദയഭാഗത്ത് bus stand ന് അടുത്തായി നമ്മുടെ പോന്നോമനകൾക്ക് സുരക്ഷിതമായൊരിടം
അമ്മ താരാട്ട്
♦️ A/C Room
♦️Play area
♦️Homely food
♦️ 8am to 6pm
For More info:
949780 8988
871471 8988


