സംഘർഷ സാധ്യത: ഖത്തർ വ്യോമപാത അടച്ചു, വിമാനങ്ങൾക്ക് ഇറങ്ങാൻ അനുവാദമില്ല
ദോഹ: പശ്ചിമേഷ്യയിലെ നിലവിലെ സംഭവവികാസങ്ങൾ കണക്കിലെടുത്ത് ഖത്തർ തങ്ങളുടെ വ്യോമാതിർത്തി അടച്ചതായി ഖത്തർ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. താൽക്കാലികമായാണ് അടച്ചത്. ഇത് എത്രകാലത്തേക്കെന്ന് ഇപ്പോൾ വ്യക്തമല്ല. താമസക്കാരുടെയും സന്ദർശകരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനുള്ള മുൻകരുതൽ നടപടിയായാണ് ഇത്. തങ്ങളുടെ ആണവ കേന്ദ്രങ്ങൾക്ക് നേരെയുണ്ടായ ആക്രമണങ്ങൾക്ക് ശേഷം അമേരിക്കയ്ക്കെതിരെ ഇറാൻ പ്രതികാരം ചെയ്യുമെന്ന് ഭീഷണി മുഴക്കിയ സാഹചര്യത്തിലാണ് ഈ നീക്കം.
.
ഗൾഫ് മേഖലയിൽ അമേരിക്കയുടെ ഏറ്റവും വലിയ സൈനിക താവളം സ്ഥിതി ചെയ്യുന്നത് ഖത്തറിലാണ്. തിങ്കളാഴ്ച രാവിലെ, ഖത്തറിലുള്ള യുകെ പൗരന്മാർ ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ രാജ്യത്ത് തന്നെ തുടരണമെന്ന് ബ്രിട്ടീഷ് സർക്കാർ മുന്നറിയിപ്പ് നൽകിയിരുന്നു. ഇത്, ഗൾഫ് രാജ്യങ്ങളിലുള്ള തങ്ങളുടെ പൗരന്മാർക്ക് അമേരിക്കൻ സർക്കാർ നൽകിയ സമാനമായ മുന്നറിയിപ്പിന് പിന്നാലെയായിരുന്നു യുകെയും മുന്നറിയിപ്പ് നൽകിയത്.
.
അതേസമയം, ദോഹയിൽ യുഎസ് നൽകിയ മുന്നറിയിപ്പിന് പിന്നാലെ, ചില വിദേശ എംബസികളും മുന്നറിയിപ്പുകൾ നൽകിയിരുന്നു. എന്നാൽ ഏതെങ്കിലും തരത്തിലുള്ള ഭീഷണികൾ ഇപ്പോൾ നിലവിലില്ലെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയ വക്താവ് മജീദ് അൽ-അൻസാരി എക്സിൽ കുറിച്ചു. “രാജ്യത്തെ സുരക്ഷാ സ്ഥിതി സുസ്ഥിരമായി തുടരുന്നുവെന്ന് പൊതുജനങ്ങൾക്ക് ഉറപ്പുനൽകാൻ ഞങ്ങൾ ആഗ്രഹിക്കുന്നു,” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മേഖലയിലെ സംഘർഷങ്ങൾ ലഘൂകരിക്കാൻ ഖത്തർ തീവ്രമായ നയതന്ത്ര ശ്രമങ്ങൾ തുടർന്നുകൊണ്ടിരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
.
എന്നാൽ ഗൾഫ് രാജ്യങ്ങളിലെ യുഎസ് സൈനിക താവങ്ങൾക്ക് നേരെ ആക്രമണം നടത്താനുള്ള സാധ്യത തള്ളികളായാനാകില്ലെന്ന് അൽപം മുമ്പ് ഇറാൻ വ്യക്തമാക്കിയിരുന്നു. ഇത്തരം കടുത്ത നടപടികളിലേക്ക് പോകുന്നത് മേഖലയെ അസ്ഥിരപ്പെടുത്തുമെന്ന് ചൂണ്ടിക്കാട്ടി ഗൾഫ് രാജ്യങ്ങൾ ഇറാന് മേൽ സമ്മർദ്ദവും അനുനയ നീക്കവും നടത്തിവരികയാണ്. അതിനിടിയിലാണ് ഖത്തർ വ്യോമപാത അടച്ചതായി പ്രഖ്യാപിക്കുന്നത്.
.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.
.

.
ജോലിത്തിരക്കിനിടയിൽ കുഞ്ഞിന്റെ കാര്യങ്ങൾ നേരാം വണ്ണം ചെയ്യാൻ പറ്റുന്നില്ലേ… ഇനി ആ ടെൻഷൻ മറന്നേക്കൂ…
അരീക്കോടിന്റെ ഹൃദയഭാഗത്ത് bus stand ന് അടുത്തായി നമ്മുടെ പോന്നോമനകൾക്ക് സുരക്ഷിതമായൊരിടം
അമ്മ താരാട്ട്
♦️ A/C Room
♦️Play area
♦️Homely food
♦️ 8am to 6pm
For More info:
949780 8988
871471 8988


