‘പിണറായിസ’ത്തെ തോൽപ്പിച്ചു, ബിജെപിയേയും പിന്നിലാക്കി; യുഡിഎഫിനും എൽഡിഫിനും കത്രികപൂട്ടിട്ട് അൻവർ

നിലമ്പൂർ: നിലമ്പൂർ നിയമസഭ ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് വിജയിച്ചപ്പോൾ, സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച മുൻ എം.എൽ.എ പി.വി. അൻവർ ഈ തെരഞ്ഞെടുപ്പിലെ ‘കറുത്ത കുതിര’യായി മാറി. എൽ.ഡി.എഫിനെ പരാജയപ്പെടുത്തുകയും, സ്വന്തം നിലയിൽ വലിയ തോതിലുള്ള വോട്ടുകൾ നേടുകയും ചെയ്യുക എന്ന അൻവറിന്‍റെ രണ്ട് ലക്ഷ്യങ്ങളും ഈ തെരഞ്ഞെടുപ്പോടെ യാഥാർത്ഥ്യമായി. അൻവർ അത്ര ചെറിയ മീനല്ല എന്ന് തെളിയിച്ചിരിക്കുകയാണ് ഈ പോരാട്ടത്തിലൂടെ.

ഏറ്റവുമൊടുവിലെ കണക്കുകൾ പ്രകാരം, ഇരുപതിനായിരത്തിനടുത്ത് വോട്ടുകളാണ് അൻവറിന് ലഭിച്ചത്. ഇടത്, വലത് മുന്നണികൾ ശക്തമായി മത്സരിച്ച മണ്ഡലത്തിൽ ഒറ്റയ്ക്ക് നിന്ന് ഇത്രയധികം വോട്ടുകൾ നേടാനായത് അൻവറിന്‍റെ വ്യക്തിപരമായ സ്വാധീനം വ്യക്തമാക്കുന്നു.
.
തന്റെ രാജി അനിവാര്യമാക്കിയ ഉപതിരഞ്ഞെടുപ്പില്‍ പ്രഖ്യാപിത രാഷ്ട്രീയലക്ഷ്യം നേടി പി.വി. അന്‍വര്‍. രാജിയിലൂടെ പിണറായി സര്‍ക്കാരിന്റെ ജനപ്രീതിയുടെ ലിറ്റ്മസ് ടെസ്റ്റിനാണ് നിലമ്പൂരില്‍ അന്‍വര്‍ നിലമൊരുക്കിയത്. 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ എങ്ങനെ ചിന്തിക്കണമെന്ന സന്ദേശം നിലമ്പൂരില്‍നിന്ന് രാഷ്ട്രീയകേരളത്തിന് നല്‍കാനായിരുന്നു തന്റെ രാജിയെന്നായിരുന്നു അന്‍വര്‍ പ്രഖ്യാപനം. രാഷ്ട്രീയപ്പോരാട്ടത്തിനൊടുവില്‍ സിപിഎമ്മിന്റെ സ്ഥാനാര്‍ഥി പരാജയപ്പെടുന്നതോടെ സാക്ഷാത്കരിക്കപ്പെടുന്നത് അന്‍വറിന്റെ ആത്യന്തികരാഷ്ട്രീയലക്ഷ്യമാണ്. ‘പിണറായിസ’ത്തിനെതിരായ പോരാട്ടത്തില്‍, പഴയപിണറായി പക്ഷത്തിന്റെ മുന്നണിപ്പോരാളികളിലൊരാളായ സിപിഎം സെക്രട്ടേറിയറ്റ് അംഗം തന്നെ പരാജയപ്പെട്ടത് വലിയ രാഷ്ട്രീയസന്ദേശവുമാണ്. അതേസമയം, ഇരുമുന്നണികളേയും വെല്ലുവിളിച്ച് മത്സരിച്ച്, ഒരുസ്വതന്ത്രന് സാധ്യമായ മികച്ച പ്രകടനം കാഴ്ചവെച്ച അന്‍വറിന്റെ രാഷ്ട്രീയഭാവി എന്തായിരിക്കുമെന്ന ചോദ്യവും നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് ബാക്കിയാക്കുന്നുണ്ട്.
.
യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് 11432 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. 76493 വോട്ടുകൾ നേടിയാണ് യുഡിഎഫിനായി നിലമ്പൂർ ഷൗക്കത്ത് തിരിച്ചുപിടിച്ചത്. 65,061 വോട്ടുകൾ നേടി എൽഡിഎഫിന്റെ എം സ്വരാജ് രണ്ടാമതെത്തി. 19,946 വോട്ടുകൾ നേടി പി വി അൻവർ നിർണായക ശക്തിയായി. എൻഡിഎ സ്ഥാനാർത്ഥി മോഹൻ ജോർജ് 8706 വോട്ടുമായി നാലാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു.
.
രാഷ്ട്രീയ ഭാവിക്ക് നിർണായകമായ ഒരു ‘ഡു ഓർ ഡൈ’ സാഹചര്യമായിരുന്നു അൻവറിന് നിലമ്പൂരിലേത്. എൽ.ഡി.എഫിൽ നിന്ന് പുറത്താവുകയും യു.ഡി.എഫിൽ പ്രവേശനം ലഭിക്കാതിരിക്കുകയും ചെയ്ത സാഹചര്യത്തിൽ, ഈ തെരഞ്ഞെടുപ്പിലെ പ്രകടനം അൻവറിന്‍റെ രാഷ്ട്രീയ നിലനിൽപ്പിന് നിർണായകമായിരുന്നു. എന്നാൽ, ലഭിച്ച ഇരുപതിനായിരത്തോളം വോട്ടുകൾ നിലമ്പൂരിലെ ജനങ്ങൾക്ക് തന്നിലുള്ള വിശ്വാസം എത്രത്തോളമാണെന്ന് തെളിയിക്കുന്നതായി.
.
2021-ൽ എൽ.ഡി.എഫ് സ്വതന്ത്രനായി മത്സരിച്ചപ്പോൾ 81,227 വോട്ടുകൾ നേടി 2700 വോട്ടുകൾക്ക് വിജയിച്ച അൻവർ, ഇത്തവണയും സ്വന്തം വോട്ട് അടിത്തറയ്ക്ക് ഇളക്കം തട്ടിയിട്ടില്ലെന്ന് തെളിയിച്ചു. എൽ.ഡി.എഫ് സ്ഥാനാർത്ഥി എം. സ്വരാജിന് 65,061 വോട്ടുകളാണ് ലഭിച്ചത്. കഴിഞ്ഞ തവണ അൻവറിന് സ്വന്തമായി ലഭിച്ച വോട്ടുകളിൽ ഏകദേശം അയ്യായിരത്തിലധികം വോട്ടുകൾ ഇത്തവണ അധികമായി നേടാനായി എന്നത് ശ്രദ്ധേയമാണ്.

തെരഞ്ഞെടുപ്പ് പ്രചാരണത്തിലുടനീളം അമിതമായ വിജയപ്രതീക്ഷകൾക്ക് പകരം, ‘പിണറായിസത്തിനെതിരായ വോട്ടുകൾ’ എന്ന മുദ്രാവാക്യമാണ് അൻവർ ഉയർത്തിയത്. താൻ ജയിച്ചില്ലെങ്കിൽ യു.ഡി.എഫ് സ്ഥാനാർത്ഥി ജയിക്കണമെന്നും വോട്ടെടുപ്പിന് ശേഷം അൻവർ പ്രസ്താവിച്ചിരുന്നു. അങ്ങനെ, അൻവർ ആഗ്രഹിച്ച രണ്ട് കാര്യങ്ങളും ഏറെക്കുറെ നടപ്പായി.
.
നിലമ്പൂരിലെ ഈ മികച്ച പ്രകടനം അൻവറിന് യു.ഡി.എഫിനെ സമീപിക്കാനുള്ള സാധ്യതകൾ തുറന്നിട്ടിരിക്കുകയാണ്. കെ.പി.സി.സി അധ്യക്ഷൻ അഡ്വ. സണ്ണി ജോസഫ് ഇന്ന് നടത്തിയ പ്രസ്താവനകൾ ഇതിന് അടിവരയിടുന്നു. അൻവർ കൂടെയുണ്ടായിരുന്നെങ്കിൽ നന്നായിരുന്നുവെന്നും, അദ്ദേഹത്തിന് മുന്നിൽ ആരും വാതിലുകൾ കൊട്ടിയടച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. നിലമ്പൂർ തെരഞ്ഞെടുപ്പോടെ അൻവറിന്‍റെ രാഷ്ട്രീയ ഭാവി അവസാനിക്കുമെന്ന് പ്രവചിച്ചവരുടെ കണക്കുകൂട്ടലുകൾ ഇതോടെ തെറ്റിയിരിക്കുകയാണ്.
.
അന്‍വറിനെ കൂടെ കൂട്ടിയിരുന്നെങ്കിൽ നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ ഭൂരിപക്ഷം 25000 വോട്ട് കടക്കുമായിരുന്നുവെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. താനും കുഞ്ഞാലിക്കുട്ടിയും അന്‍വറിനെ കൂടെക്കൂട്ടാൻ പരമാവധി ശ്രമിച്ചെങ്കിലും അതു നടന്നില്ലെന്നും ചെന്നിത്തല പറഞ്ഞു. നിലമ്പൂരിലെ ആര്യാടന്‍ ഷൗക്കത്തിന്റെ തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ചെന്നിത്തല.
.

.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.

.

.
ജോലിത്തിരക്കിനിടയിൽ കുഞ്ഞിന്റെ കാര്യങ്ങൾ നേരാം വണ്ണം ചെയ്യാൻ പറ്റുന്നില്ലേ… ഇനി ആ ടെൻഷൻ മറന്നേക്കൂ…

അരീക്കോടിന്റെ ഹൃദയഭാഗത്ത് bus stand ന് അടുത്തായി നമ്മുടെ പോന്നോമനകൾക്ക് സുരക്ഷിതമായൊരിടം

അമ്മ താരാട്ട്

♦️ A/C Room
♦️Play area
♦️Homely food
♦️⏰ 8am to 6pm

For More info:
949780 8988
871471 8988

Share
error: Content is protected !!