നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് ഫലം: നിർണായകമായ മൂന്നാം റൗണ്ട് എണ്ണി തുടങ്ങി, നെഞ്ചിടിപ്പോടെ മുന്നണികൾ – തത്സമയം കാണാം
നിലമ്പൂൽ ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കുന്നു. 263 ബൂത്തുകളിലെ 1.74 ലക്ഷം വോട്ടർമാരുടെ ജനവിധി 19 റൗണ്ടുകളിലായാണ് എണ്ണുന്നത്. സംസ്ഥാനത്ത് ഭരണത്തുടർച്ചയോ ഭരണമാറ്റമോ എന്ന് സൂചിപ്പിക്കുന്ന തെരഞ്ഞെടുപ്പ് ഫലമാണ് കാത്തിരിക്കുന്നത്.
.
മൂന്നാം റൗണ്ടിൽ എൽഡിഎഫ് പ്രതീക്ഷ അർപ്പിക്കുന്ന കരക്കോട്, മാമങ്കര ക്ലാസ്ററുകളിലെ ചില ബൂത്തുകൾ കൂടി എണ്ണും. കാരക്കോട് 34-37 മാമങ്കര 24-33 ബൂത്തുകളാണ് ഈ റൗണ്ടിൽ എണ്ണുന്നത്. അതിലൂടെ ഇപ്പോഴത്തെ യുഡിഎഫ് ലീഡ് കുറയുമെന്നാണ് അവർ പ്രതീക്ഷിക്കുന്നത്.
.
മുന്നണികളുടെ നെഞ്ചിടിപ്പേറ്റി അൻവർ കുതിക്കുന്ന കാഴ്ചയാണ് നിലമ്പൂരിലെ ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണലിൽ കാണുന്നത്. രണ്ടാം റൗണ്ടിലേക്ക് വോട്ടെണ്ണൽ കടന്നു. രണ്ടാം റൗണ്ടിൽ 14ൽ 10 ബൂത്തിലും യുഡിഎഫിന് ലീഡുണ്ട്. യുഡിഎഫിനൊപ്പം എൽഡിഎഫിൻ്റെ വോട്ടുകളും അൻവർ പിടിച്ചുവെന്നാണ് വ്യക്തമാകുന്നത്.
.
രണ്ടാം റൗണ്ട് വോട്ടെണ്ണൽ കഴിഞ്ഞപ്പോൾ
എൽഡിഎഫിന് 6440
യുഡിഎഫ് 7683
അൻവർ 2866
എൻഡിഎ 1117
.
.
.
.


