നടപടി കടുപ്പിച്ച് ഇറാൻ: ഹോർമുസ് കടലിടുക്ക് അടയ്ക്കാൻ അനുമതി, ലോകം കനത്ത പ്രതിസന്ധിയിലേക്ക്
ദില്ലി: ഇറാനിലെ മൂന്ന് ആണവ കേന്ദ്രങ്ങൾക്ക് നേരെ അമേരിക്ക ബോംബാക്രമണം നടത്തിയതോടെ നടപടി കടുപ്പിച്ച് ഇറാൻ. ലോകത്തെ പ്രധാന എണ്ണക്കപ്പൽ പാതയായ ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടാൻ ഇറാൻ പാർലമെന്റ് അംഗീകാരം നൽകിയതായി സ്റ്റേറ്റ് മീഡിയ പ്രസ് ടിവി ഇന്ന് റിപ്പോർട്ട് ചെയ്തു. ഇറാന്റെ ഉന്നത സുരക്ഷാ അതോറിറ്റിയായ പരമോന്നത ദേശീയ സുരക്ഷാ കൗണ്‍സിലിന്റെ തീരുമാനംകൂടി വന്നാൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകും.
.
ലോകത്തിലെ ഏറ്റവും നിർണായകമായ ചോക്ക്പോയിന്റുകളിലൊന്നാണ് ഹോർമുസ് കടലിടുക്ക്. ആഗോള എണ്ണ, വാതക വിതരണത്തിന്റെ അഞ്ചിലൊന്നും ഹോർമുസ് കടലിടുക്കിലൂടെയാണ് പോകുന്നത്. പേർഷ്യൻ ഗൾഫിനെ അറേബ്യൻ കടലുമായും ഇന്ത്യൻ മഹാസമുദ്രവുമായും ബന്ധിപ്പിക്കുന്ന പാതയാണ് ഹോർമുസ് കടലിടുക്ക്.
.
ഏറ്റവും ഇടുങ്ങിയ സ്ഥലത്ത് ഏകദേശം 33 കിലോമീറ്റർ വീതിയുള്ള ചാനൽ ഇറാനെ അറേബ്യൻ ഉപദ്വീപിൽ നിന്ന് വേർതിരിക്കുന്നു. മൂന്ന് കിലോമീറ്റർ മാത്രമാണ് ഈ ഭാഗത്തെ കപ്പൽച്ചാലിന്റെ വീതി. സൗദി അറേബ്യ, ഇറാഖ്, യുഎഇ, ഖത്തർ, ഇറാൻ, കുവൈറ്റ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള എണ്ണ കയറ്റുമതിയുടെ ഭൂരിഭാഗവും ഹോർമുസ് ജലപാതയിലൂടെ കടന്നുപോകണം. അടച്ചുപൂട്ടിയാൽ അമേരിക്കയും യൂറോപ്പും മാത്രമല്ല, ഏഷ്യയും പ്രതിസന്ധിയിലാകും.
.

.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം, ഹോർമുസ് കടലിടുക്ക് പ്രധാനമാണ്. മൊത്തം ഇറക്കുമതിയായ പ്രതിദിനം 5.5 ദശലക്ഷം ബാരൽ അസംസ്കൃത എണ്ണയിൽ ഏകദേശം 2 ദശലക്ഷം ബാരൽ ഈ ജലപാതയിലൂടെയാണ് എത്തുന്നത്. ഇറാന്റെ നടപടി ലോകത്താകമാനം എണ്ണ വില കുത്തനെ ഉയരാൻ കാരണമാകുമെന്ന് സാമ്പത്തിക വിദഗ്ധർ പറയുന്നു.
.
ഹോർമൂസ് കടലിടുക്കിലൂടെയുള്ള ചരക്ക് ഗതാഗതത്തെ യുദ്ധം ബാധിച്ചാൽ, ബന്ദർ അബ്ബാസ് വിട്ട്, യുഎഇയിലെ ഫുജൈറ തുറമുഖം വഴിയും ഒമാൻ വഴിയുമൊക്കെ ഇന്ത്യയ്ക്ക് ചരക്ക് കടത്തേണ്ടി വരും. ഇത് അധികച്ചെലവുമാണ്. എന്നാൽ ഇതിന് പകരം ഇന്ത്യയ്ക്ക് കാര്യമായ നിക്ഷേപമുള്ള ചബഹാർ പോർട്ട് വഴി ചരക്ക് ഗതാഗതം നടത്താമെന്ന ആശയമാണ് വാണിജ്യ മന്ത്രാലയം വെള്ളിയാഴ്ച വിളിച്ചുചേർത്ത സുപ്രധാന മീറ്റിങ്ങിൽ ഉയർന്ന് വന്നത്. അഫ്ഗാനിലേക്കും മധ്യേഷ്യൻ മാർക്കറ്റുകളിലേക്കും പാകിസ്താൻ വഴിയല്ലാതെയുള്ള ചരക്ക് മുന്നിൽ കണ്ടാണ് ഇന്ത്യ പത്ത് വർഷത്തെ കരാറിൽ ഒപ്പിട്ടത്. ഇറാൻ വഴി മുംബൈയെ റഷ്യയുമായി ബന്ധിപ്പിക്കാനുള്ള ഇന്ത്യയുടെ പദ്ധതിയിലെ നിർണായക കണ്ണിയാണ് ചബഹാർ തുറമുഖം. എന്നാൽ ഷിപ്പിങ് ലൈൻ ലോജിസ്റ്റിക്‌സും ഡയറക്ടറേറ്റ് ജനറൽ ഓഫ് ഷിപ്പിങ്ങിൽ നിന്നുള്ള വിലയിരുത്തലുകളും വന്ന ശേഷമാകും ഇന്ത്യ അന്തിമ തീരുമാനം കൈകൊള്ളുക.
.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.
.

.
ജോലിത്തിരക്കിനിടയിൽ കുഞ്ഞിന്റെ കാര്യങ്ങൾ നേരാം വണ്ണം ചെയ്യാൻ പറ്റുന്നില്ലേ… ഇനി ആ ടെൻഷൻ മറന്നേക്കൂ…
അരീക്കോടിന്റെ ഹൃദയഭാഗത്ത് bus stand ന് അടുത്തായി നമ്മുടെ പോന്നോമനകൾക്ക് സുരക്ഷിതമായൊരിടം
അമ്മ താരാട്ട്
♦️ A/C Room
♦️Play area
♦️Homely food
♦️ 8am to 6pm
For More info:
949780 8988
871471 8988


