ഇറാൻ്റെ പ്രധാന മൂന്ന് ആണവകേന്ദ്രങ്ങൾക്ക് നേരെ ബോംബിട്ട് അമേരിക്ക; ഇനി സമാധാനത്തിൻ്റെ യുഗമെന്ന് ട്രംപ്

വാഷിംഗ്ടൺ: ഇറാൻ-ഇസ്രയേൽ യുദ്ധത്തിൽ അമേരിക്കയും പങ്കുചേർന്നു. ഇറാൻ്റെ മൂന്ന് ആണവനിലയങ്ങൾ അമേരിക്ക ആക്രമിച്ചതായി അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് സ്ഥിരീകരിച്ചു. ഫോർ‌ദോ, നതാൻസ്, ഇസ്ഫഹാൻ എന്നീ ആണവനിലയങ്ങൾക്ക് നേരെയാണ് അമേരിക്കൻ ബോംബർ വിമാനങ്ങൾ ആക്രമണം നടത്തിയത്. ഇറാനിൽ നടത്തിയ ആക്രമണം വിജയകരമായി പൂർത്തിയാക്കിയെന്നും അമേരിക്കൻ ബി2 ബോംബർ വിമാനങ്ങൾ സുരക്ഷിതമായി ഇറാൻ്റെ വ്യോമപാതയിൽ നിന്ന് പുറത്ത് കടന്നെന്നും അമേരിക്ക വ്യക്തമാക്കി. യുദ്ധം അവസാനിപ്പിക്കാൻ ഇറാൻ ഇപ്പോൾ തയ്യാറകണമെന്ന് ട്രംപ് തൻ്റെ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്.
.


.

‘ഇറാനിലെ നമ്മുടെ വളരെ വിജയകരമായ സൈനിക നടപടിയെക്കുറിച്ച് രാത്രി 10:00 മണിക്ക് ഞാൻവൈറ്റ് ഹൗസിൽ രാജ്യത്തെ അഭിസംബോധന ചെയ്യും. ഇത് യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കയ്ക്കും ഇസ്രയേലിനും ലോകത്തിനും ഒരു ചരിത്ര നിമിഷമാണ്. ഈ യുദ്ധം അവസാനിപ്പിക്കാൻ ഇറാൻ ഇപ്പോൾ സമ്മതിക്കണം. നന്ദി’ എന്നായിരുന്നു ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചത്. ഇതിനിടെ ‘ഫോർദോ പോയി’ എന്ന നിലയിൽ ഒരു പോസ്റ്റും ട്രംപ് ഷെയർ ചെയ്തതായി അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നുണ്ട്.
.
ഇറാനിലെ നതാൻസ്, ഇസ്ഫഹാൻ, ഫോർദോ ആണകേന്ദ്രങ്ങൾക്ക് നേരെ നടന്ന ആക്രമണം ഇറാൻ സ്ഥിരീകരിച്ചു. ഇസ്ഫഹാനിലെ സുരക്ഷാ വിഭാ​ഗത്തിൻ്റെ ഡെപ്യൂട്ടി ​ഗവർണർ അക്ബർ സലേഹി നതാൻസിലും ഇസ്ഫഹാനിലും നടന്ന ആക്രമണങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്. നദാൻസിലും ഇസ്ഫഹാനിലും നിരവധി സ്ഫോടന ശബ്ദങ്ങൾ കേട്ടെന്നും നദാൻസിലെയും ഇസ്ഫഹാനിലെയും ആണവ കേന്ദ്രങ്ങൾക്ക് സമീപം ആക്രമണം നടന്നെന്ന് തന്നെയാണ് അക്ബർ സലേഹി സ്ഥിരീകരിക്കുന്നത്. ഇതിനിടെ ആക്രമണം നടന്ന ആണവകേന്ദ്രങ്ങളിൽ നിന്നുള്ള സാധന സാമ​ഗ്രികൾ നേരത്തെ തന്നെ മാറ്റിയിരുന്നുവെന്നാണ് ഇറാൻ വ്യക്തമാക്കുന്നത്.
.
എന്നാൽ അമേരിക്കൻ ആക്രമണത്തിൽ കാര്യമായ നാശനഷ്ടങ്ങളില്ലെന്ന് ഇറാനിയൻ റേഡിയോ റിപ്പോർട്ട് ചെയ്തതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.


.

ഇറാനിലെ ആണവ കേന്ദ്രങ്ങൾക്ക് നേരെ നടന്ന ആക്രമണങ്ങൾക്ക് മുമ്പായി അമേരിക്കൻ പ്രസിഡൻ്റ് യു എസ് കോൺ​ഗ്രസിൻ്റെ അനുമതി തേടിയിരുന്നില്ലെന്നാണ് റിപ്പോർട്ട്. യുദ്ധം പ്രഖ്യാപിക്കാനും ഔദ്യോ​ഗിക സൈനിക നീക്കം നടത്തുന്നതിനും യു എസ് കോൺഗ്രസിനാണ് അമേരിക്കൻ ഭരണഘടന അധികാരം നൽകിയിരിക്കുന്നത്. ഇതിനിടെ ഇറാനിൽ അമേരിക്ക നടത്തിയ ആക്രമണത്തിനെ എതിർത്തും അനുകൂലിച്ചും അമേരിക്കൻ സെനറ്റർമാർ രംഗത്ത് വന്നിട്ടുണ്ട്.
.
ഇറാനിൽ ട്രംപ് നടത്തിയ ആക്രമണം അമേരിക്കയെ അവസാനിക്കാത്ത നരകതുല്യമായ യുദ്ധത്തിലേയ്ക്ക് വലിച്ചിഴയ്ക്കുമെന്ന് യു എസ് കോൺ​ഗ്രസിലെ ഡെമോക്രാറ്റിക് സെനറ്റർ സാറാ ജേക്കബ് വിമർശിച്ചു. ആക്രമണം ഭരണഘടനാപരമല്ലെന്ന പ്രതികരണവുമായി റിപ്പബ്ലിക്കൻ സെനറ്റർ തോമസ് മാസി രം​ഗത്ത് വന്നിട്ടുണ്ട്. ട്രംപ് എടുത്തത് ഉചിതമായ തീരുമാനമാണെന്നും ഇറാൻ ഭരണകൂടം ഇത് അർഹിച്ചിരുന്നുവെന്നുമാണ് സെനറ്റർ ലിൻഡ്സി ​ഗ്രഹാം അഭിപ്രായപ്പെട്ടത്. റിപ്പബ്ലിക്കൻ സെനറ്റർ റോജർ വിക്കറും ട്രംപിൻ്റെ നീക്കത്തെ പ്രകീർത്തിച്ച് രം​ഗത്തെത്തിയിട്ടുണ്ട്.
.

.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.

.

.
ജോലിത്തിരക്കിനിടയിൽ കുഞ്ഞിന്റെ കാര്യങ്ങൾ നേരാം വണ്ണം ചെയ്യാൻ പറ്റുന്നില്ലേ… ഇനി ആ ടെൻഷൻ മറന്നേക്കൂ…

അരീക്കോടിന്റെ ഹൃദയഭാഗത്ത് bus stand ന് അടുത്തായി നമ്മുടെ പോന്നോമനകൾക്ക് സുരക്ഷിതമായൊരിടം

അമ്മ താരാട്ട്

♦️ A/C Room
♦️Play area
♦️Homely food
♦️⏰ 8am to 6pm

For More info:
949780 8988
871471 8988

Share
error: Content is protected !!