മരണത്തെ തോൽപ്പിച്ച സ്നേഹം: അപകടത്തിൽ മരിച്ച മലയാളിയുടെ കുടുംബത്തിന് കാരുണ്യത്തിൻ്റെ സ്നേഹസ്പർശവുമായി സ്പോൺസർ

റിയാദ്: കഴിഞ്ഞ ദിവസം റിയാദിൽ എസി പൊട്ടിത്തെറിച്ച് മരിച്ച മലയാളി തൊഴിലാളിയുടെ മൃതദേഹം ഖബറിലേക്ക് ഇറക്കിവെക്കുമ്പോൾ വിങ്ങിപ്പൊട്ടി കരയുകയായിരുന്നു സ്പോൺസർ. മകനെ പോലെ സ്നേഹിച്ചിരുന്ന സിയാദ് ഓർമയായി മാറുന്നത് സഹിക്കാൻ സ്പോൺസർക്ക് സാധിക്കുമായിരുന്നില്ല. ഏറെ പ്രിയപ്പെട്ട ഒരാൾ വിട്ടുപോകുമ്പോഴുള്ള ദുഃഖം മുഖത്തും മനസ്സിലും തളം കെട്ടി നിന്നിരുന്നു. (ചിത്രത്തിൽ 1) സിയാദ് 2) സിയാദിന്റെ അനുസ്മരണം നടക്കുന്നതായി അറിയിച്ച് സ്പോൺസർ വീടിന് മുന്നിൽ എഴുതിവച്ച ബോർഡ് )
.
കഴിഞ്ഞ ദിവസം റിയാദിലെ താമസസ്ഥലത്ത് എസി പൊട്ടിത്തെറിച്ചാണ് എറണാകുളം പറവൂർ മാഞ്ഞാലിയിൽ കണിയാംപറമ്പിൽ ബഷീറിന്റെ മകനായ സിയാദ് (36) മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് താമസസ്ഥലത്ത് വിശ്രമിക്കുമ്പോൾ, എസിയുടെ കംപ്രസ്സർ പൊട്ടിത്തെറിച്ച് പൊള്ളലേറ്റാണ് അപകടം സംഭവിച്ചത്. അടുത്ത ദിവസം റിയാദിലെ ഹയ്യൂൽ സലാം മഖ്ബറയിൽ സിയാദിന്റെ മൃതദേഹം മറവുചെയ്തു.
.

മരണാനന്തര ചടങ്ങിൽ പങ്കെടുത്ത സിയാദിന്റെ സ്പോൺസർ നിയന്ത്രണം വിട്ട് കരഞ്ഞു. പ്രായം പോലും വകവെക്കാതെ ഖബറിലിറങ്ങി സിയാദിന്റെ മയ്യിത്ത് മറവുചെയ്യാൻ സഹായിച്ചു. ചടങ്ങുകൾക്ക് ശേഷം എല്ലാവരെയും സ്പോൺസർ വീട്ടിലേക്ക് ക്ഷണിക്കുകയും അവരുമായി കുറേനേരം സംസാരിക്കുകയും ചെയ്തു. തന്റെ വീടിന് പുറത്ത്, ‘എന്റെ സിയാദ് മരിച്ചു, അതിന്റെ അനുസ്മരണം നടക്കുന്നു’ എന്നൊരു ബോർഡും അദ്ദേഹം സ്ഥാപിച്ചിരുന്നു.

മാത്രമല്ല, സിയാദിന് താൻ ഇതുവരെ നൽകിയ ശമ്പളം, ജീവിച്ചിരിക്കുന്ന കാലത്തോളം സിയാദിന്റെ കുടുംബത്തിന് നൽകുമെന്നും സ്പോൺസർ അറിയിച്ചു. മലയാളികൾക്ക് പുറമെ ഒട്ടറെ സൗദി സ്വദേശികളും അദ്ദേഹത്തെ ആശ്വസിപ്പിക്കാൻ എത്തിയിരുന്നു.
.

.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.

.

.
ജോലിത്തിരക്കിനിടയിൽ കുഞ്ഞിന്റെ കാര്യങ്ങൾ നേരാം വണ്ണം ചെയ്യാൻ പറ്റുന്നില്ലേ… ഇനി ആ ടെൻഷൻ മറന്നേക്കൂ…

അരീക്കോടിന്റെ ഹൃദയഭാഗത്ത് bus stand ന് അടുത്തായി നമ്മുടെ പോന്നോമനകൾക്ക് സുരക്ഷിതമായൊരിടം

അമ്മ താരാട്ട്

♦️ A/C Room
♦️Play area
♦️Homely food
♦️⏰ 8am to 6pm

For More info:
949780 8988
871471 8988

Share
error: Content is protected !!