അഹമ്മദാബാദ് വിമാനാപകടം: സൗദി ഭരണാധികാരികൾ അനുശോചിച്ചു

റിയാദ്: ഗുജ്റാത്തിലെ അഹമ്മദാബാദിൽ ഉണ്ടായ വിമാനാപകടത്തിൽ സൗദി അറേബ്യൻ ഭരണാധികാരി സൽമാൻ രാജാവും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാനും അനുശോചനം രേഖപ്പെടുത്തി. സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം നടന്ന അപകടം അതീവ ദുഃഖകരവും ഞെട്ടിക്കുന്നതുമാണെന്ന് ഇരുവരും തങ്ങളുടെ അനുശോചന സന്ദേശങ്ങളിൽ വ്യക്തമാക്കി.

നിരവധി പേരുടെ ജീവൻ നഷ്ടപ്പെട്ട ഈ ദാരുണമായ സംഭവത്തിൽ, ഇന്ത്യയുടെ ദുഃഖത്തിൽ പങ്കുചേർന്നുകൊണ്ട്, സൽമാൻ രാജാവും കിരീടാവകാശിയും ഇന്ത്യൻ പ്രസിഡന്റ് ദ്രൗപതി മുർമുവിന് അനുശോചന സന്ദേശങ്ങൾ അയച്ചു.
.

അഹമ്മദാബാദ് വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന ഉടൻ ഇന്ത്യൻ യാത്രാവിമാനം ഒരു താമസ കെട്ടിടത്തിന് മുകളിൽ തകർന്നുവീണതിനെക്കുറിച്ചുള്ള വാർത്ത തങ്ങൾ അറിഞ്ഞുവെന്നും, ഇത് നിരവധി ആളുകളുടെ മരണത്തിനും പരിക്കുകൾക്കും കാരണമായെന്നും ഇരു സന്ദേശങ്ങളിലും പറയുന്നു. “ഈ ദുരന്തത്തിൽ നിങ്ങളുടെ ദുഃഖത്തിൽ ഞങ്ങൾ പങ്കുചേരുന്നു. ഇന്ത്യൻ പ്രസിഡന്റിനും മരിച്ചവരുടെ കുടുംബങ്ങൾക്കും സൗഹൃദപരമായ ഇന്ത്യൻ ജനതയ്ക്കും ഞങ്ങളുടെ അഗാധമായ അനുശോചനവും ആത്മാർത്ഥമായ ദുഃഖവും അറിയിക്കുന്നു. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് ഞങ്ങൾ ആശംസിക്കുന്നു,” അനുശോചന സന്ദേശത്തിൽ കൂട്ടിച്ചേർത്തു.
.
.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.

Share
error: Content is protected !!