മലയാളി യുവ സംരഭകൻ മക്കയിൽ ഹജ്ജ് കർമ്മങ്ങൾക്കിടെ മരിച്ചു

മക്ക: മലയാളി യുവ സംരംഭകൻ മക്കയിൽ ഹജ്ജ് കർമ്മത്തിനിടെ മരിച്ചു. മലപ്പുറം പുത്തനത്താണി സില്‍വാന്‍ ഗ്രൂപ്പ് സ്ഥാപനങ്ങളുടെ മാനേജിങ് ഡയറക്ടര്‍ കഞ്ഞിപ്പുര സ്വദേശി വാണിയം പീടിയേക്കല്‍ ഷുഹൈബ് (45) ആണ് മരിച്ചത്.
.
ഹജ്ജ് കർമ്മങ്ങൾക്കിടെ മിനയിൽ വെച്ചായിരുന്നു മരണം. മിനയിൽ ജംറകളിലെ കല്ലേറ് കർമം പൂർത്തിയാക്കിയ ശേഷമാണ് മരിച്ചത്.ഖബറടക്കം ഇന്ന് (ഞായറാഴ്ച്ച) മക്കയില്‍ നടക്കും. അബുദാബി അല്‍ ബസ്ര ഗ്രൂപ്പ്, പുത്തനത്താണി ഹലാ മാള്‍, ബേബി വിറ്റ ഫുഡ് പ്രോഡക്റ്റ്‌സ് എന്നീ ബിസിനസ് ഗ്രൂപ്പുകളുടെ ഡയറക്ടറായിരുന്നു.
.
സൽമയാണ് ഭാര്യ. നിദ ഫാത്തിമ, നൈന ഫാത്തിമ, നിഹ ഫാത്തിമ, നൈസ ഫാത്തിമ എന്നിവർ മക്കളാണ്.
പിതാവ് : സൈതാലികുട്ടി ഹാജി (ചെയര്‍മാന്‍, സില്‍വാന്‍ ഗ്രൂപ്പ്). മാതാവ് : ആയിശുമോള്‍.
സഹോദരങ്ങള്‍ : സാബിര്‍ (അല്‍ ബസ്ര ഗ്രൂപ്പ് ഡയറക്ടര്‍, അബുദാബി), സുഹൈല, അസ്മ.

.
.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.

Share
error: Content is protected !!