കാറിൽ ഛർദിച്ചനിലയിൽ ആറുപേർ; അഞ്ചുമിനിറ്റിനുള്ളിൽ മരിക്കുമെന്ന് അവസാനത്തെയാൾ; കൂട്ടമരണത്തിൽ നടുങ്ങി നാട്ടുകാർ – വിഡിയോ
ചണ്ഡീഗഢ്: ഹരിയാണയിലെ പഞ്ച്കുളയില്‍ ഏഴംഗകുടുംബത്തിന്റെ കൂട്ട ആത്മഹത്യയില്‍ നടുങ്ങി നാട്ടുകാര്‍. ഹിസാര്‍ സ്വദേശിയായ പ്രവീണ്‍ മിത്തലിന്റെയും കുടുംബാംഗങ്ങളുടെയും കൂട്ടമരണമാണ് നാട്ടുകാരെ ഒന്നടങ്കം നടുക്കിയത്. കാറിനുള്ളില്‍ മൃതദേഹങ്ങള്‍ ആദ്യം കണ്ട നാട്ടുകാര്‍ സംഭവത്തെക്കുറിച്ച് പ്രതികരിക്കുമ്പോഴും അവരുടെ ഞെട്ടല്‍ മാറിയിരുന്നില്ല.
.
കഴിഞ്ഞദിവസമാണ് പഞ്ച്കുളയില്‍ നിര്‍ത്തിയിട്ട കാറിനുള്ളില്‍ ഒരു കുടുംബത്തിലെ ആറുപേരെ മരിച്ചനിലയില്‍ കണ്ടത്. ഗൃഹനാഥനായ പ്രവീണ്‍ മിത്തല്‍ കാറിന് പുറത്തും ഉണ്ടായിരുന്നു. വിഷംകഴിച്ച നിലയില്‍ കണ്ടെത്തിയ ഇദ്ദേഹവും വൈകാതെ മരിച്ചു. (ചിത്രം: പ്രവീൺ മിത്തലിന്റെ കാർ ഫൊറൻസിക് സംഘം പരിശോധിക്കുന്നു (ഇടത്ത്), പ്രവീൺ മിത്തൽ അവശനിലയിൽ റോഡരികിൽ ഇരിക്കുന്ന ദൃശ്യം – വലത്ത്)
.
तस्वीर में दिख रहे ये व्यक्ति परिवार के मुखिया थे।
कर्ज के बोझ से टूटकर इन्होंने परिवार के सात सदस्यों संग जहर खाकर आत्महत्या कर ली।
यह घटना आर्थिक तंगी और मानसिक तनाव की दर्दनाक सच्चाई बयां करती है।#panchkula#panchkulanews#suside pic.twitter.com/mmvOuP0AO7
— Ashish Paswan (@ashishpaswan0) May 27, 2025
.
നിര്‍ത്തിയിട്ട കാറിനുള്ളില്‍ ആറുപേരെ മരിച്ചനിലയിലും കാറിന് പുറത്ത് വിഷംകഴിച്ച് അവശനായ നിലയില്‍ പ്രവീണ്‍ മിത്തലിനെയും നാട്ടുകാരാണ് ആദ്യം കണ്ടത്. തുടര്‍ന്ന് പ്രവീണ്‍ മിത്തലിനെ നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അദ്ദേഹവും മരണത്തിന് കീഴടങ്ങി. പ്രവീണ്‍ മിത്തലിന് പുറമേ ഇദ്ദേഹത്തിന്റെ പ്രായമായ മാതാപിതാക്കളും ഭാര്യയും മക്കളായ മൂന്നുപേരുമാണ് മരിച്ച മറ്റുള്ളവര്‍.
.
ദെഹ്‌റാദൂണില്‍ താമസിക്കുന്ന കുടുംബാംഗങ്ങളുമായി പ്രവീണ്‍ മിത്തല്‍ കഴിഞ്ഞദിവസം ബാഗേശ്വര്‍ ധാമില്‍ പോയിരുന്നു. ഒരു ആത്മീയചടങ്ങില്‍ പങ്കെടുക്കാനായാണ് പ്രവീണും കുടുംബാംഗങ്ങളും ബാഗേശ്വര്‍ ധാമിലേക്ക് പോയിരുന്നത്. തുടര്‍ന്ന് ഇവിടെനിന്ന് കാറില്‍ മടങ്ങുന്നതിനിടെയാണ് കുടുംബം വിഷംകഴിച്ച് ജീവനൊടുക്കിയതെന്നും പോലീസ് പറഞ്ഞു.
.
पंचकूला की दिल दहला देने वाली घटना!
बागेश्वर धाम की हनुमंत कथा से लौटते वक्त एक ही परिवार के 7 लोगों ने कार के अंदर की सामूहिक आत्महत्या।
तीन पीढ़ियों का एक साथ अंत… समाज को झकझोर देने वाली घटना।#Panchkula #SuicideCase #BageshwarDham #BreakingNews #FamilyTragedy #MentalHealth pic.twitter.com/nPujaNEgBw— पवन चौधरी (@pawankharb1881) May 27, 2025
.
നിര്‍ത്തിയിട്ട കാറിനുള്ളിലാണ് ആറുപേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഗൃഹനാഥനായ പ്രവീണ്‍ മിത്തല്‍ കാറിന് പുറത്ത് അവശനിലയിലുണ്ടായിരുന്നു. നാട്ടുകാര്‍ ഇദ്ദേഹവുമായി സംസാരിച്ചെങ്കിലും താനും വിഷം കഴിച്ചിട്ടുണ്ടെന്നും അഞ്ചുമിനിറ്റിനുള്ളില്‍ മരിക്കുമെന്നും പ്രവീണ്‍ പറഞ്ഞു. പിന്നാലെ പ്രവീണും മരിക്കുകയായിരുന്നു.
നാട്ടുകാരിലൊരാളാണ് സംശയാസ്പദമായ സാഹചര്യത്തില്‍ പ്രവീണ്‍ മിത്തലിന്റെ കാര്‍ ആദ്യം കാണുന്നത്. പ്രദേശവാസിയുടെ കാറിന് പിറകിലായാണ് ഉത്തരാഖണ്ഡ് രജിസ്‌ട്രേഷനിലുള്ള പ്രവീണ്‍ മിത്തലിന്റെ കാറും റോഡരികില്‍ നിര്‍ത്തിയിട്ടിരുന്നത്. കാറിന് പുറത്തെ നടപ്പാതയില്‍ പ്രവീണ്‍ മിത്തലും ഇരിക്കുന്നുണ്ടായിരുന്നു.
.
കാറിന്റെ ചില്ലുകള്‍ തുണി ഉപയോഗിച്ച് ഉള്ളില്‍നിന്ന് മറച്ചനിലയില്‍ കണ്ടതിനാല്‍ പ്രദേശവാസിക്ക് അസ്വാഭാവികത തോന്നി. തുടര്‍ന്ന് ഇദ്ദേഹവും സഹോദരനും കാറിനരികില്‍ ഇരിക്കുകയായിരുന്ന പ്രവീണിനോട് കാര്യം തിരക്കി. എവിടെനിന്ന് വരികയാണെന്നും എന്താണ് വാഹനം നിര്‍ത്തിയിട്ടതെന്നും അന്വേഷിച്ചു. താനും കുടുംബവും ബാഗേശ്വര്‍ധാമില്‍നിന്ന് മടങ്ങുകയാണെന്നും ഹോട്ടല്‍മുറി കിട്ടാത്തതിനാലാണ് കാര്‍ നിര്‍ത്തിയിട്ട് വിശ്രമിക്കുന്നതെന്നുമായിരുന്നു പ്രവീണിന്റെ മറുപടി. ഇതോടെ മാര്‍ക്കറ്റ് ഭാഗത്തേക്ക് കാര്‍ മാറ്റിയിടുന്നതാണ് ഉചിതമെന്ന് നാട്ടുകാരന്‍ പ്രവീണിനോട് പറഞ്ഞു. തുടര്‍ന്ന് പ്രവീണ്‍ കാര്‍ മാറ്റിയിടാനായി എഴുന്നേറ്റതോടെ നാട്ടുകാരന് എന്തോ സംശയം തോന്നി. ഇതോടെ പ്രദേശവാസിയായ അയാള്‍ കാറിനുള്ളിലേക്ക് നോക്കിയപ്പോഴാണ് ആറുപേരെ മരിച്ചനിലയില്‍ കണ്ടത്.
.
കാറിനുള്ളിലുണ്ടായിരുന്ന ആറുപേരും മരിച്ചനിലയിലായിരുന്നുവെന്നാണ് സംഭവം ആദ്യം കണ്ട ഇയാള്‍ മാധ്യമങ്ങളോട് പറഞ്ഞത്. ”അവരെല്ലാം ഛര്‍ദിച്ചിരുന്നു. ഒരാള്‍ മറ്റൊരാളുടെ ദേഹത്തേക്ക് ഛര്‍ദിച്ചനിലയിലായിരുന്നു മൃതദേഹങ്ങളെല്ലാം കാറില്‍ കിടന്നിരുന്നത്. കാറിനുള്ളിലാകെ ദുര്‍ഗന്ധവുമായിരുന്നു. ഇതോടെ പ്രവീണിനെ പിടിച്ചുവെച്ച് കാര്യം എന്താണെന്ന് തിരക്കി. അപ്പോഴാണ് തന്റെ കുടുംബം വിഷംകഴിച്ച് മരിച്ചതാണെന്നും താനും അഞ്ചുമിനിറ്റിനുള്ളില്‍ മരിക്കുമെന്നും അദ്ദേഹം പറഞ്ഞത്. വലിയ സാമ്പത്തികബാധ്യതയുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി”, നാട്ടുകാരന്‍ പറഞ്ഞു. തുടര്‍ന്ന് പോലീസിനെ അറിയിച്ച് കാറിലുണ്ടായിരുന്നവരെയും പ്രവീണിനെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും എല്ലാവരും മരിച്ചിരുന്നു.
.
വര്‍ഷങ്ങള്‍ക്ക് മുമ്പ് ഹിമാചല്‍ പ്രദേശില്‍ സ്‌ക്രാപ്പ് ഫാക്ടറി നടത്തിയിരുന്ന പ്രവീണ്‍ മിത്തലിന് ബിസിനസ് നഷ്ടമായതോടെ കോടികളുടെ സാമ്പത്തികബാധ്യതയുണ്ടായെന്നാണ് റിപ്പോര്‍ട്ട്. ഇതാണ് കൂട്ട ആത്മഹത്യയ്ക്ക് കാരണമായതെന്നും ബന്ധുക്കള്‍ പറയുന്നു. ഇദ്ദേഹത്തിന്റെ ഫാക്ടറിയും രണ്ട് ഫ്‌ളാറ്റുകളും വാഹനങ്ങളും ബാങ്കുകാര്‍ കണ്ടുകെട്ടിയിരുന്നു. നിലവില്‍ ടാക്‌സി ഡ്രൈവറായിരുന്നു പ്രവീണ്‍ മിത്തല്‍.
.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)
.
.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക