പ്രവാസികൾക്ക് ഇന്ത്യയിലേക്കുള്ള യാത്ര ഇനി കൂടുതൽ എളുപ്പമാകും; അധിക സർവീസുകളുമായി ഇൻഡിഗോ
അബുദാബി: ∙ ഇൻഡിഗോ എയർലൈൻ അബുദാബിയിൽ നിന്ന് ഇന്ത്യയിലെ 3 സെക്ടറുകളിലേക്ക് പുതിയ സർവീസ് ആരംഭിക്കുന്നു. ജൂൺ 12 മുതൽ ഭുവനേശ്വറിലേക്കും 13 മുതൽ മധുരയിലേക്കും വിശാഖപട്ടണത്തേക്കുമാണ് സർവീസ് ആരംഭിക്കുന്നത്. ഇതിൽ ഭുവനേശ്വറിലേക്കും മധുരയിലേക്കും ആഴ്ചയിൽ 3 സർവീസും വിശാഖപട്ടണത്തേക്ക് 4 സർവീസുമുണ്ടാകും. ഇതോടെ യുഎഇയിലെ അഞ്ചു സെക്ടറുകളിൽ നിന്ന് ഇന്ത്യയിലെ 20 നഗരങ്ങളിലേക്ക് ആഴ്ചയിൽ 280 ഇൻഡിഗോ സർവീസാകും.
.
അബുദാബി-മധുര തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ അബുദാബിയിൽ നിന്ന് രാവിലെ 7.20നു പുറപ്പെട്ട് ഉച്ചയ്ക്ക് 1.05നു മധുരയിലെത്തും. തിരിച്ചു 2.35നു പുറപ്പെട്ടു വൈകിട്ട് 5.20നു യുഎഇയിൽ ഇറങ്ങും വിധമാണ് സമയ ക്രമം.
.
അബുദാബി-ഭുവനേശ്വർ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ അബുദാബിയിൽ നിന്നു പുലർച്ചെ 2.35നു പുറപ്പെട്ട് രാവിലെ 8.35നു ഭുവനേശ്വറിലെത്തും. തിരിച്ച് 9.35നു പുറപ്പെട്ട് ഉച്ചയ്ക്കു 12.35ന് അബുദാബിയിൽ എത്തും.
.
അബുദാബി-വിശാഖപട്ടണം തിങ്കൾ, ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിൽ പുലർച്ചെ 2.35നു പുറപ്പെട്ട് രാവിലെ 8.20നു വിശാഖപട്ടണത്ത് ഇറങ്ങും. തിരിച്ച് 9.45നു പുറപ്പെട്ട് ഉച്ചയ്ക്ക് 12.30ന് അബുദാബിയിൽ എത്തും.
.
.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക