ബൈക്കിലെത്തിയ അജ്ഞാതസംഘം വീട്ടിൽക്കയറി യുവാവിനെ വെട്ടിക്കൊന്നു; തടയാനെത്തിയ ഭാര്യക്കും വെട്ടേറ്റു

പയ്യാവൂർ: കണ്ണൂരിൽ യുവാവിനെ വീട്ടിൽക്കയറി വെട്ടിക്കൊന്നു. കാഞ്ഞിരക്കൊല്ലി സ്വദേശി നിധീഷ് ബാബു (31) ആണ് കൊല്ലപ്പെട്ടത്. ഭാര്യ ശ്രുതിക്കും വേട്ടേറ്റു. ബൈക്കിലെത്തിയ രണ്ടംഗം സംഘമാണ് കൊല നടത്തിയത്. ആക്രമണ ശേഷം ഇരുവരും ബൈക്കിൽ കയറി രക്ഷപ്പെട്ടു. അക്രമികളെ തിരിച്ചറിഞ്ഞിട്ടില്ല. പയ്യാവൂർ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
.
വീടിനു സമീപത്ത് ആയുധ നിർമാണത്തിനുള്ള ആല നടത്തുന്നയാളാണ് നിധീഷ്. സാമ്പത്തിക പ്രശ്നത്തെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നാണു പ്രാഥമിക വിവരം. ഉച്ചയ്ക്കു പന്ത്രണ്ടരയോടെ ആലയിലെത്തിയ അക്രമികൾ വാക്കുതർക്കത്തെത്തുടർന്ന് ആലയിലിരുന്ന വാക്കത്തിയെടുത്ത് നിധീഷിനെ ആക്രമിക്കുകയായിരുന്നു. ഇത് തടയാനെത്തിയപ്പോൾ ഭാര്യ ശ്രുതിക്കും വെട്ടേറ്റു. ശ്രുതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്ക് ഗുരുതരമല്ല.
.
അക്രമികളെ ശ്രുതിക്കു പരിചയമുണ്ടെന്നാണ് വിവരം. ശ്രുതിയുടെ മൊഴിയെടുത്തെങ്കിലെ കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂ. നിധീഷിന്റെ മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം പോസ്റ്റ്‌മോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളജിലേക്കു കൊണ്ടുപോകും.
.
.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.

Share
error: Content is protected !!