മലപ്പുറത്തു വീണ്ടും വിള്ളൽ; കാസർകോട്ട് റോഡ് ഇടിഞ്ഞു: ദേശീയപാതയിൽ വീണ്ടും അപകടഭീഷണി

മലപ്പുറം / കാസർകോട്: മലപ്പുറം ജില്ലയിലെ കൂരിയാട്ട് ദേശീയപാത ഇടി‍ഞ്ഞുണ്ടായ അപകടത്തിനു പിന്നാലെ തലപ്പാറയിലും കാസർകോട് ജില്ലയിലെ കാഞ്ഞങ്ങാട്ടും റോഡിൽ വിള്ളലും മണ്ണിടിച്ചിലും. കാഞ്ഞങ്ങാട് മാവുങ്കാലിനു സമീപം കല്യാണ്‍ റോഡ് ഭാഗത്തെ നിര്‍മാണം പൂര്‍ത്തിയായ സര്‍വീസ് റോഡാണ് ഇടിഞ്ഞത്. മീറ്ററുകളോളം ആഴത്തില്‍ വലിയ കുഴി രൂപപ്പെട്ടു. ഇന്നലെ രാത്രി മുതല്‍ പ്രദേശത്ത് കനത്ത മഴയാണ്. ഇതിനു പിന്നാലെ ഇന്നു രാവിലെയാണ് റോഡ് ഇടിഞ്ഞതെന്ന് പ്രദേശവാസികൾ പറയുന്നു. സര്‍വീസ് റോഡിലൂടെയുള്ള ഗതാഗതം സ്തംഭിച്ചു.
.
മലപ്പുറ‌ത്ത് തലപ്പാറയിൽ ദേശീയപാതയിൽ മണ്ണിട്ട് ഉയർത്തിയ ഭാഗത്താണ് വിള്ളലുണ്ടായത്. അതിനു ശേഷവും വാഹനങ്ങൾ കടത്തിവിട്ടിരുന്നു. എന്നാൽ വിള്ളൽ കൂടിയതോടെ ഗതാഗതം പൂർണമായും നിരോധിച്ചു. ദേശീയ പാതയ്ക്കു സമീപമുള്ള സർവീസ് റോഡ് വഴിയാണ് ഇപ്പോൾ വാഹനങ്ങൾ കടത്തിവിടുന്നത്. സർവീസ് റോ‍ഡിനു സമീപത്തെ സംരക്ഷണഭിത്തിക്കും വിള്ളലുണ്ട്. റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ ഉൾപ്പെടെ സ്ഥലത്തെത്തിയിട്ടുണ്ട്.
.
ദേശീയപാതാ നിർമാണത്തിലെ പിഴവുകൾ ചൂണ്ടിക്കാട്ടി വലിയ വിമർശനമാണ് നാട്ടുകാർ ഉയർത്തുന്നത്. മണ്ണിടിച്ചിൽ ഭീതിയുണ്ടെന്നും അധികാരികൾ അടിയന്തരമായി ശാശ്വത പരിഹാരം കാണണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു. സർവീസ് റോഡിലൂടെ ഭാരവാഹനങ്ങളും മറ്റും കടന്നുപോകുന്നത് അപകടസാധ്യത കൂട്ടുന്നുവെന്ന ആശങ്കയും പ്രദേശവാസികൾക്കുണ്ട്.
.
.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.

Share
error: Content is protected !!