കണ്ണീരണിഞ്ഞ് നാട്: കരാമയിൽ കൊല്ലപ്പെട്ട മലയാളി യുവതിയുടെ മൃതദേഹം നാട്ടിലെത്തിച്ചു
ദുബായ്: കരാമയിൽ കുത്തേറ്റു കൊല്ലപ്പെട്ട ആനിമോൾ ഗിൾഡയുടെ മൃതദേഹം ഇന്നലെ രാത്രി 10.30നുള്ള എയർ അറേബ്യ വിമാനത്തിൽ നാട്ടിലെത്തിച്ചു. ഈ മാസം 4ന് ആണ് ആനിയെ താമസസ്ഥലത്ത് ആണ് സുഹൃത്ത് അബിൻ ലാൽ കുത്തി കൊലപ്പെടുത്തുന്നത്. തുടർന്ന് അദ്ദേഹത്തിൻ്റെ സുഹൃത്ത് തരപ്പെടുത്തി നൽകിയ ടിക്കറ്റുമായി നാട്ടിലേക്ക് കടക്കാൻ ശ്രമിച്ച ഇയാളെ അബുദാബി എയർപോർട്ടിൽ പൊലീസ് പിടികൂടിയിരുന്നു. നിലവിൽ അബിൻ ലാൽ ദുബായ് പൊലീസ് കസ്റ്റഡിയിലാണ്.
.
ആനിയും അബിൻലാലും വളരെക്കാലം സുഹൃത്തുക്കളായിരുന്നു. പിന്നീട് സൗഹൃദം പ്രണയത്തിലേക്ക് മാറുകയും ഇരുവരും വിവാഹം കഴിക്കാൻ തീരുമാനിക്കുകയും ചെയ്‌തു. തുടർന്നാണ്, ആനിയെ സന്ദർശക വീസയിൽ അബിൻ ലാൽ അബുദാബിയിൽ കൊണ്ടുവരുന്നത്. ദുബായിലെ ഒരു പ്രൈവറ്റ് കമ്പനിയിൽ ആനിക്ക് ജോലി ലഭിച്ചതോടെ ദുബായിലേക്കു താമസം മാറുകയായിരുന്നു. 26 വയസുകാരിയായ ആനിമോൾ ഗിൽഡ ഒന്നര വർഷം മുൻപാണ് യുഎഇയിലെത്തിയത്. ക്രെഡിറ്റ് കാർഡ് സെയിൽസിലായിരുന്നു ജോലി ചെയ്തിരുന്നത്.
.
എയർപോർട്ടിലെ എ.ഐ ക്യാമറ വഴിയാണ് യുവാവ് കുടുങ്ങിയത്. അബുദാബിയിൽ ആരോഗ്യ സ്ഥാപനത്തിലെ ജീവനക്കാരനാണ് പ്രതിയായ അബിൻ ലാൽ. ഇരുവരും തമ്മിലുള്ള തർക്കം കൊലപാതകത്തിൽ കലാശിച്ചതാകാമെന്നാണ് നിഗമനം. ആനി മോളുടെ താമസ സ്ഥലത്ത് വെച്ചായിരുന്നു സംഭവം. കൊലപാതകത്തിന് ശേഷം ഇയാൾ സ്ഥലത്ത് നിന്ന് കടന്നു കളഞ്ഞിരുന്നു. തുടർന്നാണ് സുഹൃത്ത് തരപ്പെടുത്തി നൽകിയ ടിക്കറ്റുമായി നാട്ടിലേക്ക് പോകാനായി വിമാനത്താവളത്തിലെത്തിയത്. എന്നാൽ ഇതിനിടെ ഇയാളുടെ മറ്റു ചില സുഹൃത്തുക്കളിൽ നിന്ന് പൊലീസ് പ്രതിയുടെ ഫോട്ടോ ശേഖരിച്ചിരുന്നു. ഈ ഫോട്ടോയാണ് എഐ ക്യാമറക്ക് വിമാനത്താവളത്തിലെത്തിയ പ്രതിയെ തിരിച്ചറിയാൻ സഹായകരമായത്.
.
യാബ് ലീഗൽ സർവീസസ് സിഇഒ സലാം പാപ്പിനിശേരി, യാബ് ലീഗൽ സർവീസസ് റീപാട്രിയേഷൻ ടീം അംഗം നിഹാസ് ഹാഷിം, എച്ച്ആർ ഹെഡ് ലോയി അബു അംറ, ഇൻകാസ് യൂത്ത് വിങ് ദുബായ് ചാപ്റ്റർ എന്നിവരുടെ കൂട്ടായ പ്രവർത്തനത്തിന്റെ ഫലമായാണ് നിയമ നടപടികൾ പൂർത്തീകരിക്കാൻ സാധിച്ചത്.
.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.