ഹജ്ജ് പെർമിറ്റില്ലാത്തവരെ ആംബുലൻസിൽ മക്കയിലേക്ക് കടത്താൻ ശ്രമം; ഇന്ത്യൻ ഡ്രൈവർ അറസ്റ്റിൽ – വിഡിയോ
മക്ക: ഹജ്ജ് നിയമങ്ങളും നിർദ്ദേശങ്ങളും ലംഘിച്ച് മൂന്ന് പേരെ പുണ്യനഗരമായ മക്കയിലേക്ക് കടത്താൻ ശ്രമിച്ച കേസിൽ ഒരു ഇന്ത്യൻ പ്രവാസിയെ ഹജ്ജ് സുരക്ഷാ സേന അറസ്റ്റ് ചെയ്തു. ചെക്ക്‌പോസ്റ്റുകൾ ഒഴിവാക്കി മക്കയിലെത്തുക എന്ന ലക്ഷ്യത്തോടെ രോഗികളെ കൊണ്ടുപോകുന്ന ആംബുലൻസിലാണ് നിയമലംഘകരെ ഇന്ത്യക്കാരൻ മക്കയിലേക്ക് കടത്താൻ ശ്രമിച്ചതെന്ന് സുരക്ഷാ അധികൃതർ വിശദീകരിച്ചു.
ഹജ്ജ് സുരക്ഷാ പരിശോധന കർശനമാക്കിയ പശ്ചാത്തലത്തിലാണ് നിയമവിരുദ്ധമായി ആളുകളെ കടത്താനുള്ള ഈ ശ്രമം തടഞ്ഞത്. ഹജജ് പെർമിറ്റെടുക്കാത്ത മൂന്ന് പേരെയാണ് ഇയാൾ ആംബുലൻസിൽ ഹജ്ജിനായി മക്കയിലേക്ക് ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത്.
.
📹| قوات أمن الحج تضبط مقيمًا لنقله (3) مقيمين ووافدًا لا يحملون تصريحًا بالحج ومحاولة إيصالهم إلى مدينة مكة المكرمة.#لا_حج_بلا_تصريح pic.twitter.com/4KnSNLYOp3
— الأمن العام (@security_gov) May 9, 2025
.
സംഭവത്തിൽ ഉൾപ്പെട്ടവർക്കെതിരെ നിയമനടപടികൾ സ്വീകരിച്ചതായി അധികൃതർ സ്ഥിരീകരിച്ചു. ഇവർക്ക് നിശ്ചയിച്ചിട്ടുള്ള ശിക്ഷകൾ നടപ്പാക്കുന്നതിനായി ബന്ധപ്പെട്ട സമിതിക്ക് കേസ് കൈമാറിയിട്ടുണ്ട്. ഹജ്ജ് കാലത്ത് പുണ്യസ്ഥലങ്ങളിലേക്കുള്ള പ്രവേശനം കർശനമായി നിയന്ത്രിച്ചിട്ടുണ്ട്. അനധികൃതമായി ഹജ്ജിനെത്തുന്നവരെയും അതിന് സഹായിക്കുന്നവരെയും കണ്ടെത്താൻ ഊർജിതമായ പരിശോധനയാണ് നടക്കുന്നത്. നിയമലംഘകർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.