തബൂക്കിൽ പരിസ്ഥിതി സൗഹൃദ ബസുകൾ നിരത്തിലിറങ്ങി – വിഡിയോ
തബൂക്ക്: സൗദിയിൽ തബൂക്ക് നഗരത്തിലെ ഗതാഗത രംഗത്ത് ഒരു പുതിയ അധ്യായം കുറിച്ചുകൊണ്ട് പരിസ്ഥിതി സൗഹൃദ പൊതു ബസ് സർവീസിന് തുടക്കമായി. പൊതുഗതാഗത അതോറിറ്റിയുടെയും പ്രാദേശിക മുനിസിപ്പാലിറ്റിയുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ജീവിത നിലവാരം ഉയർത്തുക, സാമ്പത്തിക അടിത്തറ ശക്തിപ്പെടുത്തുക, പരിസ്ഥിതി മലിനീകരണം കുറയ്ക്കുക, നഗരത്തിലെ ഗതാഗതം സുഗമമാക്കുക എന്നിവയാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ. ആദ്യഘട്ടത്തിൽ 23 ദ്രവ ഇന്ധന ബസുകളും 7 ഇലക്ട്രിക് ബസുകളുമാണ് സർവീസ് നടത്തുക.
തബൂക്ക് മേഖലയിലെ പൗരന്മാരുടെയും താമസക്കാരുടെയും ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനായി ആധുനികവും കാര്യക്ഷമവും ഉയർന്ന നിലവാരമുള്ളതുമായ ഷട്ടിൽ ബസുകൾ നൽകാനാണ് മുനിസിപ്പാലിറ്റി ലക്ഷ്യമിടുന്നതെന്ന് തബൂക്ക് മേഖല മുനിസിപ്പാലിറ്റിയുടെ ഔദ്യോഗിക വക്താവ് യഹ്യ അൽ-ജറ അഖ്ബർ 24 നോട് പറഞ്ഞു. 136 കിലോമീറ്ററിലധികം ദൈർഘ്യമുള്ള അഞ്ച് റൂട്ടുകളിലായാണ് പദ്ധതിയുടെ പ്രവർത്തനം. 30 ബസുകൾ സർവീസ് നടത്തുന്ന 106 ബസ് സ്റ്റോപ്പുകളും ഇതിന്റെ ഭാഗമായി ഉണ്ടാകും.
.
فيديو| 🎥
تدشين سمو أمير منطقة #تبوك لمشروع
النقل العام بالحافلات في مدينة تبوك، يُعد
نقلة نوعية تساهم في توفير خيار تنقل
آمن وسريع واقتصادي للمواطن والمقيم.. pic.twitter.com/ewu9kyhjo1— أمانة منطقة تبوك (@tabukm) May 6, 2025
.
ഈ ബസുകളിൽ 25% വൈദ്യുതിയിൽ പ്രവർത്തിക്കുന്നതും പരിസ്ഥിതി സൗഹൃദപരവുമാണ്. ബദൽ ഊർജ്ജം ഉപയോഗിക്കുന്ന രാജ്യത്തെ ആദ്യത്തെ നഗരമായ തബൂക്കിലാണ് ഈ ബസുകൾ സർവീസ് നടത്തുന്നത് എന്നതും ശ്രദ്ധേയമാണ്. വൈവിധ്യമാർന്ന ഗതാഗത സൗകര്യങ്ങൾ നൽകുന്നതിനോടൊപ്പം തന്നെ നഗരത്തിലെ റോഡുകളിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാനും ഗതാഗത പ്രവാഹം സുഗമമാക്കാനും ഈ പദ്ധതി സഹായിക്കുമെന്ന് അദ്ദേഹം വിശദീകരിച്ചു.
പബ്ലിക് ബസ് ആപ്ലിക്കേഷനിൽ ബസ് സർവീസ് ലഭ്യമാവുമെന്നും, ഇത് ഉപയോക്താക്കൾക്ക് അവരുടെ യാത്രകളും ഏറ്റവും അടുത്തുള്ള ബസ് സ്റ്റേഷനുകളും കണ്ടെത്താൻ സഹായിക്കുമെന്നും അൽ-ജർറ കൂട്ടിച്ചേർത്തു. നഗരത്തിലെ പ്രധാന വാണിജ്യ, വിനോദ, വിദ്യാഭ്യാസ, ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങൾക്കും സർക്കാർ സ്ഥാപനങ്ങൾക്കുമിടയിലൂടെയായിരിക്കും ബസ് റൂട്ടുകൾ കടന്നുപോകുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി. ഈ പുതിയ സംരംഭം തബൂക്ക് നഗരത്തിലെ പൊതുഗതാഗത രംഗത്ത് ഒരു സുപ്രധാന മുന്നേറ്റമായി വിലയിരുത്തപ്പെടുന്നു.
.
انطلاق أولى حافلات النقل العام الصديقة للبيئة في تبوك كأول مدينة بالمملكة
عبر @abdulsh20 #معكم_باللحظة https://t.co/86ThMfyorI pic.twitter.com/uM73CkJzjJ
— أخبار 24 (@Akhbaar24) May 7, 2025
.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.