വിദ്യാർഥിയിൽ നിന്ന് ഫീസ് വാങ്ങി, പക്ഷേ നൽകിയത് വ്യാജ ഹാൾടിക്കറ്റ്; അക്ഷയ സെൻ്റർ ജീവനക്കാരി പിടിയിൽ

പത്തനംതിട്ട: വ്യാജ ഹാൾടിക്കറ്റുമായി വിദ്യാർഥി നീറ്റ് പരീക്ഷയെഴുതാനെത്തിയ സംഭവത്തിൽ അക്ഷയ സെന്റര്‍ ജീവനക്കാരിയെ പോലീസ് കസ്റ്റഡിയിലെടുത്തു. വ്യാജ ഹാള്‍ട്ടിക്കറ്റ് നിര്‍മിച്ചതിനാണ് ഇവരെ പിടികൂടിയത്. വിദ്യാർഥിയായ തിരുവനന്തപുരം പരശുവെയ്ക്കല്‍ സ്വദേശി ജിത്തു ജി. ആറിന് എതിരെ ആൾമാറാട്ടത്തിന് കേസെടുത്തിട്ടുമുണ്ട്.
.
പരീക്ഷ നടത്തിപ്പ് ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥൻ്റെ പരാതിയിലാണ് തിരുവനന്തപുരം പാറശ്ശാല സ്വദേശിയായ 20 കാരനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തത്. എന്നാൽ നീറ്റിന് അപേക്ഷ നൽകാൻ സമീപിച്ച അക്ഷയ കേന്ദ്രം ജീവനക്കാരിയാണ് വ്യാജ ഹാൾടിക്കറ്റ് അയച്ച് നൽകിയതെന്നും കൃത്രിമം നടന്ന കാര്യം അറിഞ്ഞില്ലെന്നുമാണ് വിദ്യാർത്ഥിയും അമ്മയും ഇന്നലെ മൊഴി നൽകിയത്. മൊഴിയുടെ അടിസ്ഥാനത്തിലാണ് നെയ്യാറ്റിൻകരയിലെ അക്ഷയ കേന്ദ്രത്തിൽ പൊലീസ് പരിശോധന നടത്തിയതും ജീനക്കാരിയെ വിശദമായി ചോദ്യം ചെയ്തതും.
.
വിദ്യാർഥിക്ക് വ്യാജ ഹാൾടിക്കറ്റ് നിർമിച്ചുനൽകി കബളിപ്പിച്ചത് നെയ്യാറ്റിൻകരയിലെ അക്ഷയ സെന്‍റർ ജീവനക്കാരി തിരുപുറം സ്വദേശിനി ഗ്രീഷ്മയാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഹാള്‍ടിക്കറ്റ് എടുത്തു നല്‍കിയത് അക്ഷയ സെന്ററിലെ ജീവനക്കാരിയാണെന്ന് വിദ്യാര്‍ഥിയും അമ്മയും മൊഴി നല്‍കിയിരുന്നു. ചോദ്യംചെയ്യലിൽ ഇക്കാര്യം ഗ്രീഷ്മയും സമ്മതിച്ചിട്ടുണ്ട്. തുടർന്നാണ് ഗ്രീഷ്മയെ പരശുവയ്ക്കൽ ഭാഗത്തുനിന്ന് അന്വേഷണസംഘം പിടികൂടിയത്.

നീറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കുന്നതിന് വിദ്യാര്‍ഥിയുടെ അമ്മ അക്ഷയ സെന്‍റർ ജീവനക്കാരിയെ ചുമതലപ്പെടുത്തിയിരുന്നു. ആവശ്യമായ ഫീസ് ജീവനക്കാരി വാങ്ങുകയും ചെയ്തു. എന്നാൽ ഇവർ പരീക്ഷയ്ക്ക് അപേക്ഷ സമർപ്പിച്ചിരുന്നില്ല. പരീക്ഷയുടെ സമയം എത്തിയപ്പോള്‍ വിദ്യാര്‍ഥിയുടെ അമ്മ ഹാള്‍ടിക്കറ്റ് ആവശ്യപ്പെട്ടു. ജീവനക്കാരി വ്യാജമായുണ്ടാക്കിയ ഹാൾടിക്കറ്റ് അമ്മയുടെ വാട്‌സ്ആപ്പിലേക്ക് അയച്ചുകൊടുത്തു. ഇത് ഡൗണ്‍ലോഡ് ചെയ്താണ് വിദ്യാര്‍ഥി അമ്മയ്‌ക്കൊപ്പം പത്തനംതിട്ടയിലെത്തിയത്. അഭിരാം എന്നയാളുടെ ഹാള്‍ടിക്കറ്റില്‍ തിരിമറി കാണിച്ചാണ് ജിത്തുവിന് ഹാള്‍ടിക്കറ്റ് നല്‍കിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
.
പത്തനംതിട്ട തൈക്കാവ് ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പരീക്ഷാഹാളില്‍നിന്നാണ് വിദ്യാര്‍ഥി കഴിഞ്ഞദിവസം പിടിയിലായത്. അഡ്മിറ്റ് കാര്‍ഡില്‍, പരീക്ഷാ സെന്റര്‍ പത്തനംതിട്ട മാര്‍ത്തോമാ ഹയര്‍സെക്കന്‍ഡറി സ്‌കൂളെന്നായിരുന്നു രേഖപ്പെടുത്തിയിരുന്നത്. ഞായറാഴ്ച രാവിലെ അമ്മയ്‌ക്കൊപ്പമാണ് വിദ്യാര്‍ഥി ഇവിടെയെത്തിയത്. എന്നാല്‍, ഈ സ്കൂൾ പരീക്ഷ കേന്ദ്രമല്ലായിരുന്നു. തുടര്‍ന്നാണ് നഗരത്തില്‍ പരീക്ഷ നടക്കുന്ന തൈക്കാവ് കേന്ദ്രത്തിലെത്തിയത്.
.
കാര്‍ഡിലെ നമ്പര്‍ പരിശോധിച്ചപ്പോള്‍ വിദ്യാര്‍ഥിക്ക് ഇവിടെ പരീക്ഷയില്ലെന്നാണ് കണ്ടത്. തുടര്‍ന്ന് സ്റ്റേറ്റ് കോര്‍ഡിനേറ്ററുടെ നിര്‍ദേശപ്രകാരം ഒരുമണിക്കൂറോളം വിദ്യാര്‍ഥി പരീക്ഷ എഴുതി. എന്നാല്‍ ബയോമെട്രിക് ആധാര്‍ പരിശോധനാ സമയത്ത് ഇങ്ങനൊരു പേരില്‍ വിദ്യാര്‍ഥി നീറ്റ് പരീക്ഷയ്ക്ക് അപേക്ഷിച്ചിട്ടില്ലെന്ന് മനസിലായി. ഹാൾടിക്കറ്റ് വ്യാജമായുണ്ടാക്കിയതാണെന്ന് വ്യക്തമായതോടെ അധികൃതർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. എന്നാൽ, ഹാൾടിക്കറ്റ് അക്ഷയ സെന്‍റർ ജീവനക്കാരി നൽകിയതാണെന്ന് കുട്ടിയും അമ്മയും പറഞ്ഞിരുന്നു.
.
എന്നാൽ പണം വാങ്ങിയശേഷം അപേക്ഷ നല്‍കാന്‍ മറന്നുപോയതാണെന്നും, തുടര്‍ച്ചയായി ഹാള്‍ ടിക്കറ്റ് ആവശ്യപ്പെട്ടതോടെ വ്യാജമായി നിര്‍മ്മിക്കുകയായിരുന്നുവെന്നാണ് ഗ്രീഷ്മ മൊഴി നല്‍കിയത്.

പരീക്ഷ എഴുതാന്‍ വിദ്യാര്‍ത്ഥി പത്തനംതിട്ടയില്‍ പോകുമെന്ന് കരുതിയിരുന്നില്ലെന്നും യുവതി പറയുന്നു. 1850 രൂപയാണ് വിദ്യാര്‍ത്ഥിയുടെ അമ്മയില്‍ നിന്ന് കൈപ്പറ്റിയത്. എന്നാല്‍ അപേക്ഷ നല്‍കാന്‍ മറന്നു പോയി. വിദ്യാര്‍ത്ഥി നിരന്തരം ഹാല്‍ ടിക്കറ്റ് ആവശ്യപ്പെട്ടതോടെ വ്യാജ ഹാള്‍ ടിക്കറ്റ് ഉണ്ടാക്കുകയായിരുന്നു. ഗൂഗിളില്‍ തിരഞ്ഞാണ് പത്തനംതിട്ടയിലെ പരീക്ഷാകേന്ദ്രം കണ്ടെത്തിയതെന്നും അക്ഷയ സെന്റര്‍ ജീവനക്കാരി പറഞ്ഞു.

.

.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക

Share
error: Content is protected !!