‘വഖഫിൽ കേന്ദ്രം സമർപ്പിച്ചത് പെരുപ്പിച്ച കണക്ക്’; പുതിയ സത്യവാങ്മൂലവുമായി സമസ്ത സുപ്രീം കോടതിയിൽ

ന്യൂഡൽഹി: രാജ്യത്തെ വഖഫ് ഭൂമി സംബന്ധിച്ച് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ പെരുപ്പിച്ച കണക്കാണ് ഫയൽ ചെയ്തതെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ. സുപ്രീം കോടതിയിൽ ഫയൽ ചെയ്ത അധിക സത്യവാങ്മൂലത്തിലാണ് സമസ്ത ഇക്കാര്യം ചൂണ്ടികാട്ടിയിരിക്കുന്നത്. ഇസ്ലാമിക ശരീഅത്തിലെ വഖഫ് എന്ന സങ്കൽപ്പത്തെക്കുറിച്ച് പ്രാഥമിക ധാരണ ഇല്ലാതെയാണ് കേന്ദ്രം സത്യവാങ്മൂലം ഫയൽ ചെയ്തതെന്ന് സമസ്ത ആരോപിക്കുന്നു.
.
2013 ലെ വഖഫ് ഭേദഗതി നിയമത്തിന് ശേഷം രാജ്യത്ത് വഖഫ് ഭൂമി വലിയ തോതിൽ വർദ്ധിച്ചുവെന്നാണ് കേന്ദ്രം സുപ്രീം കോടതിയിൽ ഫയൽ ചെയ്ത സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടിയിരുന്നത്. കഴിഞ്ഞ പതിനൊന്ന് വർഷത്തിനിടയിൽ 116 ശതമാനം വർദ്ധനവ് വഖഫ് ഭൂമിയുടെ കാര്യത്തിൽ ഉണ്ടായിയെന്നും കേന്ദ്ര സർക്കാർ ആരോപിച്ചിരുന്നു. എന്നാൽ ഈ ആരോപണം അടിസ്ഥാന രഹിതമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സുപ്രീം കോടതിയിൽ അധിക സത്യവാങ്മൂലം ഫയൽ ചെയ്തിരിക്കുന്നത്. 2013 ലെ ഭേദഗതി നിയമത്തിന് മുമ്പ് ദേശിയ തലത്തിൽ വഖഫ് ഭൂമിയുടെ കണക്കുകൾ ലഭ്യമായിരുന്നില്ലെന്ന് അധിക സത്യവാങ്മൂലത്തിൽ സമസ്ത പറയുന്നു. സംസ്ഥാനങ്ങളിലെ കണക്കുകൾ മാത്രമായിരുന്നു ലഭ്യമായിരുന്നതെന്നും സമസ്ത ചൂണ്ടിക്കാട്ടുന്നു.

എന്നാൽ 2013 ൽ ദേശിയ തലത്തിൽ പോർട്ടൽ രൂപീകൃതം ആയതുമുതലാണ് വഖഫ് ഭൂമിയുടെ കണക്ക് ദേശിയ തലത്തിൽ ലഭിച്ചുത്തുടങ്ങിയത്. അതിനാൽ ആണ് വഖഫ് ഭൂമിയിൽ വലിയ വർദ്ധനവ് ഉണ്ടായതെന്നും സമസ്ത ചൂണ്ടിക്കാട്ടുന്നു. ഭൂമിയുടെ വർദ്ധനവ് സുപ്രീം കോടതിയുടെ പരിഗണനയിൽ ഇരിക്കുന്ന കേസിൽ ഒരു വിഷയം അല്ലെന്നും അഭിഭാഷകൻ സുൽഫിക്കർ അലി പി.എസ്. ഫയൽ ചെയ്ത സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. രജിസ്റ്റർ ചെയ്തിട്ടില്ല എന്ന കാരണത്താൽ ഒരു വഖഫ് ഭൂമിയും വഖഫ് അല്ലാതാക്കാൻ കഴിയില്ലെന്നും സമസ്ത ചൂണ്ടിക്കാട്ടി.
.
വഖഫ് ഭൂമി ബന്ധപ്പെട്ട വഖഫ് ബോർഡിൽ രജിസ്റ്റർ ചെയ്യുക എന്നത് മുത്തവല്ലിയുടെ ഉത്തരവാദിത്വം ആണ്. അതിൽ വീഴ്ചവരുത്തിയ മുത്തവല്ലിമാർക്കെതിരെ നടപടിയെടുക്കാം എന്നല്ലാതെ വഖഫ് ഭൂമി വഖഫ് അല്ലാതാക്കാൻ കഴിയില്ല എന്നാണ് സമസ്തയുടെ വാദം. തിങ്കളാഴ്ച്ച സുപ്രീം കോടതി വഖഫ് ഭേദഗതി നിയമത്തിനെതിരായ ഹർജികൾ പരിഗണിക്കാനിരിക്കെയാണ് സമസ്ത അധിക സത്യവാങ്മൂലം സുപ്രീം കോടതിയിൽ ഫയൽ ചെയ്തത്.
.

.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക. 

Share
error: Content is protected !!