കുവൈത്തിലെ മലയാളി ദമ്പതികളുടെ മരണം: ബിൻസിയുടെ മൃതദേഹം കണ്ടെത്തിയത് കഴുത്തറുത്ത നിലയിൽ; മുറിയിലാകെ രക്തം തളംകെട്ടി നിന്നു, അന്വേഷണ റിപ്പോർട്ട് പുറത്ത്
കുവൈത്ത് സിറ്റി: കുവൈത്തിലെ അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിന് സമീപമുള്ള ഫ്‌ളാറ്റിൽ മലയാളി നഴ്സ് ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പൊലീസിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് പുറത്ത്. എറണാകുളം സ്വദേശികളായ സൂരജ്, ബിൻസി ദമ്പതികളെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇതിൽ ബിൻസിയുടെ മൃതദേഹം കഴുത്തറുത്ത നിലയിലാണ് കാണപ്പെട്ടത്. ഹാളിൽ രക്തം തളം കെട്ടിയ നിലയിലാണ് കാണപ്പെട്ടത്. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തുവെന്നാണ് പൊലീസിന്റെ നിഗമനം.
.
സംഭവദിവസം രാത്രി ദമ്പതികളുടെ ഫ്ലാറ്റിൽ നിന്ന് ദമ്പതികൾ തമ്മിൽ വഴക്കിടുന്ന ശബ്ദം കേട്ടതായി അയൽക്കാർ പറയുന്നു. സ്ത്രീയുടെ ഉച്ചത്തിലുള്ള നിലവിളി കേട്ടെങ്കിലും ഫ്ലാറ്റ് അടച്ചിരുന്നതിനാൽ ഇടപെടാൻ സാധിച്ചില്ല.ഫ്ലാറ്റിൽ നിന്ന് നിലവിളി കേട്ടതിനെ തുടർന്ന് അയൽക്കാരാണ് ഫ്ലാറ്റ് സെക്യൂരിറ്റിയെ വിവരം അറിയിച്ചത്. ഈ വിവരം കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന്റെ ഓപ്പറേഷൻസ് റൂമിൽ ലഭിച്ചതിന് പിന്നാലെയാണ് ഫർവാനിയ പൊലീസ് സ്ഥലത്ത് എത്തിയത്.പൊലീസ് എത്തി ഫ്ലാറ്റിലെ വാതിലിൽ മുട്ടി. ആരും വാതിൽ തുറക്കാത്തതോടെ പബ്ലിക് പ്രോസിക്യൂട്ടറുടെ അനുമതിയോടെ വാതിൽ തകർത്താണ് പൊലീസ് അകത്ത് പ്രവേശിച്ചത്.
.
അതേസമയം, പൊലീസും പബ്ലിക് പ്രോസിക്യൂട്ടറും മൃതദേഹങ്ങൾ പരിശോധിച്ചു. തുടർനടപടികൾക്കായി അപകടസ്ഥലത്ത് നിന്നുള്ള വിരലടയാളങ്ങൾ എടുത്തു. ഫൊറൻസിക് പരിശോധനയ്ക്ക് ശേഷമായിരിക്കും മൃതദേഹം നാട്ടിലെത്തിക്കുക.
സംഭവത്തിൻ്റെ 4 ദിവസം മുൻപാണു കീഴില്ലം സ്വദേശിയായ ബിൻസിയും ഭർത്താവ് കണ്ണൂർ സ്വദേശി സൂരജും മക്കളെ നാട്ടിൽനിർത്തി തിരിച്ചു കുവൈത്തിലെത്തിയത്. കീഴില്ലം മണ്ണൂർ കുഴൂർ കട്ടക്കയം തോമസിന്റെയും അന്നമ്മയുടെയും മകളാണ് ബിൻസി. കീഴില്ലത്തിനു സമീപത്തുള്ള കുന്നുക്കുരുടിയിലായിരുന്നു കുടുംബം ആദ്യം താമസിച്ചിരുന്നത്. പിന്നീടാണ് കീഴില്ലത്തേക്കു മാറിയത്. ദമ്പതികൾക്ക് ഏഴും നാലും വയസ്സുമുള്ള രണ്ടു കുട്ടികളാണുള്ളത്. നഴ്സുമാരായ ഇവർ ഓസ്ട്രേലിയയ്ക്കു കുടിയേറാൻ എല്ലാം സജ്ജമായിരിക്കെയാണ് ഈ ദാരുണ സംഭവം നടന്നത്.
.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.