നേരം പുലർന്നപ്പോൾ കാർ വെള്ളത്തിൽ മുങ്ങി; ഇന്ത്യൻ പ്രവാസികൾക്ക് തുണയായത് അതിരുകളില്ലാത്ത മനുഷ്യസ്നേഹം
ദുബായ്: ദുബായ്-അബുദാബി അതിർത്തി പ്രദേശമായ ഗന്തൂത്തിലെ നദീതീരത്ത് കഴിഞ്ഞ വാരാന്ത്യത്തിൽ രാത്രി തമ്പടിച്ച ഇന്ത്യൻ കുടുംബം പാർക്ക് ചെയ്ത കാർ രാവിലെ നോക്കിയപ്പോൾ വെള്ളത്തിൽ മുങ്ങിക്കിടക്കുന്നു. ഉടൻ തന്നെ സഹായത്തിനായി സമൂഹമാധ്യമത്തിലൂടെ സഹായം ആവശ്യപ്പെട്ടപ്പോൾ രക്ഷാപ്രവർത്തകർ ഓടിയെത്തി പൂർണമായും വെള്ളത്തിൽ മുങ്ങിയ കാർ പുറത്തെടുത്തു.
.
യുഎഇ റെസ്ക്യു ടീമിലെ ഓഫ്-റോഡ് രക്ഷാപ്രവർത്തകനായ അഹമ്മദ്, ഭാര്യ നോറ, രണ്ട് സഹ രക്ഷാപ്രവർത്തകരായ അയ്ഹാം, അബ്ദുൽ റഹ്മാൻ എന്നിവരാണ് രാവിലെ 8.45ന് സ്ഥലത്തെത്തിയത്. അവർ കൊണ്ടുവന്ന ഉപകരണങ്ങൾ, വിഞ്ചുകൾ, കേബിളുകൾ, എക്സ്റ്റൻഷനുകൾ തുടങ്ങിയവയുപയോഗിച്ചായിരുന്നു കാർ പുറത്തെടുത്തത്. കുടുംബത്തിന്റെ നിസ്സാൻ പട്രോൾ കരയിൽ നിന്ന് ഏകദേശം 40 മീറ്റർ അകലെ പൊങ്ങിക്കിടക്കുകയായിരുന്നു. സമുദ്രനിരപ്പ് ഉയരുന്നതിനനുസരിച്ച് പതുക്കെ അത് പുറത്തേക്ക് നീങ്ങിക്കൊണ്ടിരുന്നു. മൂന്നര മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിൽ കാർ വെള്ളത്തിനടിയിൽ നിന്ന് പുറത്തെടുത്തു.
.
ലബനൻ സ്വദേശികളാണ് അഹമ്മദും കുടുംബവും. റോഡുകളിലും മരുഭൂമിയിലും വാഹനങ്ങളിൽ കുടുങ്ങിക്കിടക്കുന്നവർക്ക് രക്ഷകരായി ഈ സംഘം എപ്പോഴുമുണ്ട്. എന്നാൽ എപ്പോഴത്തേയും പോലെ എളുപ്പമുള്ളതായിരുന്നില്ല വെള്ളത്തിൽ നിന്ന് കാർ പുറത്തെടുക്കൽ. സംഘം ചേർന്നുള്ള പ്രയത്നം ഒടുവിൽ ഫലം കണ്ടതിൽ ടീമിന് ഏറെ സന്തോഷം. രാജ്യാതിർത്തി കടന്നുള്ള മനുഷ്യസ്നേഹത്തിന് ഇന്ത്യൻ കുടുംബം നന്ദി പറഞ്ഞു. (മനോരമ പ്രസിദ്ധീകരിച്ചത്)
.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.