കുവൈത്തിൽ മലയാളി ദമ്പതികളെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി
കുവൈത്ത് സിറ്റി: കുവൈത്തിലെ അബ്ബാസിയയിൽ മലയാളി ദമ്പതികളെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള ജാബിർ ആശുപത്രിയിലെ നഴ്സായ കണ്ണൂർ സ്വദേശി സൂരജ്, ഡിഫൻസിൽ നഴ്സായ എറണാകുളം കീഴില്ലം സ്വദേശി ഭാര്യ ബിൻസി എന്നിവരാണ് ദാരുണമായി കൊല്ലപ്പെട്ടത്. ഇരുവരും താമസിച്ചിരുന്ന അബ്ബാസിയയിലെ ഫ്ലാറ്റിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം രാത്രി ഡ്യൂട്ടി കഴിഞ്ഞ് രാവിലെ ഫ്ലാറ്റിൽ തിരിച്ചെത്തിയതായിരുന്നു ഇരുവരുമെന്ന് സുഹൃത്തുക്കൾ അറിയിച്ചു. ദമ്പതികൾ തമ്മിലുണ്ടായ വഴക്കിനെത്തുടർന്ന് പരസ്പരം കുത്തിയതാകാം എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിന് തൊട്ടുമുൻപ് ഇരുവരും തമ്മിൽ തർക്കിക്കുന്നത് അയൽവാസികൾ കേട്ടിരുന്നതായും വിവരങ്ങളുണ്ട്.
.
കെട്ടിടത്തിലെ കാവൽക്കാരൻ നടത്തിയ പരിശോധനയിലാണ് ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻതന്നെ പോലീസും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.
സൂരജിനും ബിൻസിക്കും രണ്ട് കുട്ടികളുണ്ട്. കുട്ടികൾ നാട്ടിലാണെന്നാണ് വിവരം. ദമ്പതികൾ ഓസ്ട്രേലിയയിലേക്ക് ജോലി മാറുന്നതിനുള്ള ശ്രമങ്ങൾ നടത്തിവരികയായിരുന്നു എന്നും അടുത്ത സുഹൃത്തുക്കൾ സൂചിപ്പിച്ചു.
ഈ ദാരുണ സംഭവം കുവൈത്തിലെ മലയാളി സമൂഹത്തിൽ വലിയ ഞെട്ടലും ദുഃഖവും ഉളവാക്കിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് കുവൈത്ത് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.