എല്ലാ തൊഴിലാളികൾക്കും ഹജ്ജ് നിർവഹിക്കാൻ 10 മുതൽ 15 ദിവസം വരെ ശമ്പളത്തോടെയുള്ള അവധി നൽകും – മന്ത്രലായം

റിയാദ്: ഹജ്ജ് കർമം ഇതുവരെ നിർവഹിച്ചിട്ടില്ലാത്ത ജീവനക്കാർക്ക് ഒരു തവണ ഹജ്ജ് ചെയ്യാൻ ശമ്പളത്തോടുകൂടിയ അവധി അനുവദിക്കുമെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. രാജ്യത്തെ സ്വദേശികളും വിദേശികളുമായ എല്ലാ ജീവനക്കാർക്കും ഇങ്ങിനെ ഹജ്ജ് ചെയ്യാൻ സൗദി തൊഴിൽ നിയമം അനുമതി നൽകുന്നുണ്ടെന്നും മന്ത്രലയം വ്യക്തമാക്കി. തൊഴിലുടമകൾ തൊഴിലാളികൾക്ക് ഇതിനാവശ്യമായ സൌകര്യങ്ങൾ ചെയ്ത് കൊടുക്കണമെന്നും നിർദേശമുണ്ട്.
.
ജോലിയിൽ പ്രവേശിച്ച് തുടർച്ചയായി കുറഞ്ഞത് രണ്ട് വർഷമെങ്കിലും ജോലി ചെയ്തവർക്കാണ് ഈ ആനുകൂല്യം ലഭിക്കുക. ഹജ്ജ് സീസണോടനുബന്ധിച്ച് മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഈദ് അൽ-അദ്ഹ അവധി ഉൾപ്പെടെ 10 ദിവസത്തിൽ കുറയാതെയും 15 ദിവസത്തിൽ കൂടാതെയുമായിരിക്കണം തൊഴിലുടമ ജീവനക്കാർക്ക് ഹജ്ജ് അവധി നൽകേണ്ടത്.
.
ജോലിയുടെ ആവശ്യകതകൾ പരിഗണിച്ച്, ഓരോ വർഷവും ഈ അവധി അനുവദിക്കപ്പെടുന്ന ജീവനക്കാരുടെ എണ്ണം നിശ്ചയിക്കാൻ തൊഴിലുടമയ്ക്ക് അധികാരമുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി. ഈ നിയമങ്ങൾ തൊഴിൽ ബന്ധങ്ങളിലെ എല്ലാ കക്ഷികളുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിന് ലക്ഷ്യമിട്ടുള്ളതാണെന്നും പ്രസ്താവനയിൽ പറയുന്നു.

ഈ പുതിയ അറിയിപ്പ് ഹജ്ജ് നിർവഹിക്കാൻ ആഗ്രഹിക്കുന്ന പ്രവാസികളുൾപ്പെടെയുളള ജീവനക്കാർക്ക് ഏറെ പ്രയോജനകരമാകും.

.

.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക. 

Share
error: Content is protected !!