തിരക്കേറിയ കവലയിൽ ചുവപ്പ് സിഗ്നൽ മറികടന്നു; ജേഷ്ഠൻ ഓടിച്ച വാഹനം അനിയൻ്റെ വാഹനവുമായി കൂട്ടിയിടിച്ചു, അനിയനും മൂന്ന് സുഹൃത്തുക്കൾക്കും ദാരുണാന്ത്യം

ഹഫർ അൽ-ബാത്തിൻ: സൗദി അറേബ്യയിൽ ജേഷ്ഠൻ ഓടിച്ച വാഹനമിടിച്ച് അനിയനും സുഹൃത്തുക്കളും ദാരുണായി മരിച്ചു. ഹഫർ അൽ-ബാത്തിൻ ഗവർണറേറ്റിൽ ശനിയാഴ്ചയാണ് ദാരുണാപകടമുണ്ടായത്. കിംഗ് ഫഹദ് റോഡും പ്രിൻസ് സുൽത്താൻ സ്ട്രീറ്റും ചേരുന്ന കവലയിൽ വെച്ച് 27 കാരനായ ജേഷ്ഠൻ ചുവപ്പ് സിഗ്നൽ മറികടന്നതാണ് അപകടത്തിന് കാരണമായത്. സിഗ്നൽ മറികടന്ന് മുന്നോട്ട് കുതിച്ച വാഹനം, എതിർ ദിശയിലായിരുന്ന 25 വയസുകാരനായ ഇളയ സഹോദരനും സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു.
.
അപകടത്തിന്റെ ആഘാതത്തിൽ ഇളയ സഹോദരനും അദ്ദേഹത്തിന്റെ മൂന്ന് സുഹൃത്തുക്കളും തൽക്ഷണം മരിച്ചു. ഗുരുതരമായി പരിക്കേറ്റ ജേഷ്ഠനെ കിംഗ് ഖാലിദ് ജനറൽ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ നില അതീവ ഗുരുതരമാണെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിവരങ്ങൾ. അപകടത്തിൽപ്പെട്ടവരുടെ പേരുവിവരങ്ങളോ മറ്റു വിശദാംശങ്ങളോ അധികൃതർ പുറത്ത് വിട്ടിട്ടില്ല.
.
അപകടം നടന്നയുടനെ വലിയ ശബ്ദത്തോടെ സ്ഫോടനമുണ്ടായതായും, തുടർന്ന് ഇരു വാഹനങ്ങളിൽ നിന്നും പുക ഉയർന്ന് കവലയുടെ പരിസരമാകെ വ്യാപിച്ചതായും ദൃക്‌സാക്ഷികൾ വിവരിച്ചു. അപകടം നടന്ന ഉടൻ തന്നെ വഴിയാത്രക്കാരും ആംബുലൻസ് ജീവനക്കാരും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.

ഈ അപ്രതീക്ഷിതമായ ദുരന്തത്തിൽ ഒരു മകനെ നഷ്ടപ്പെടുകയും, മറ്റൊരാൾ ഗുരുതരാവസ്ഥയിൽ ജീവനുവേണ്ടി പോരാടുകയും ചെയ്യുന്ന കാഴ്ച ഹൃദയഭേദകമാണെന്നും അവർക്ക് വേണ്ടി പ്രാർത്ഥിക്കണമെന്നും പിതാവ് പറഞ്ഞു. ഇരട്ട ദുരന്തത്തിൻ്റെ ദുഃഖത്തിലും ഞെട്ടലിലുമാണ് ഇവരുടെ കുടുംബാംഗങ്ങളും.
.

കിംഗ് ഫഹദ് റോഡിന്റെയും പ്രിൻസ് സുൽത്താൻ സ്ട്രീറ്റിന്റെയും കവല നഗരത്തിലെ ഏറ്റവും പ്രധാനപ്പെട്ടതും തിരക്കേറിയതുമായ കവലയാണ്. സമീപ മാസങ്ങളിൽ ഇവിടെ നിരവധി ഗുരുതരമായ അപകടങ്ങൾ സംഭവിച്ചിട്ടുണ്ട്. അതിനാൽ തന്നെ ഈ ഭാഗത്ത് ഓട്ടോമേറ്റഡ് ഗതാഗത നിയന്ത്രണം ശക്തമാക്കണമെന്നും, കൂടുതൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കണമെന്നും നാട്ടുകാർ അധികൃതരോട് അഭ്യർത്ഥിക്കുന്നു.
.
അപകടത്തിൽ പരിക്കേറ്റ മൂത്ത മകന് വേണ്ടി പ്രാർത്ഥിക്കണമെന്നും, മരിച്ചവരുടെ ആത്മാക്കൾക്ക് ദൈവം നിത്യശാന്തി നൽകട്ടെ എന്നും, അവരുടെ കുടുംബാംഗങ്ങൾക്ക് ഈ ദുഃഖം സഹിക്കാനുള്ള ശക്തിയും സമാധാനവും നൽകണമെന്നും ബന്ധുക്കൾ അഭ്യർത്ഥിച്ചു. ഈ ദാരുണ സംഭവം നഗരത്തിൽ വലിയ ദുഃഖത്തിനും നടുക്കത്തിനും ഇടയാക്കിയിട്ടുണ്ട്.
.

 

.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക

Share
error: Content is protected !!