ഭീകരാക്രമണം: ‘പോരാട്ടത്തിന് തയാറാകൂ’, തിരിച്ചടിക്ക് ഒരുങ്ങി ഇന്ത്യ; ഒരു മതവിഭാഗത്തെ ലക്ഷ്യമിട്ടു, ഏതു നിമിഷവും തിരിച്ചടിക്കും – പ്രതിരോധ മന്ത്രി

ശ്രീനഗർ: പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാക്കിസ്ഥാനെതിരെ കടുത്ത നടപടിക്ക് ഒരുങ്ങി ഇന്ത്യ. പാക്കിസ്ഥാനുമായുള്ള നയതന്ത്ര സഹകരണം അവസാനിപ്പിച്ചേക്കുമെന്നാണ് കേന്ദ്രസർക്കാർ വൃത്തങ്ങളിൽനിന്നുള്ള സൂചന. ഇസ്‌ലാമാബാദിലെ ഹൈക്കമ്മിഷൻ കാര്യാലയത്തിന്റെ പ്രവർത്തനം നിർത്തിയേക്കും. ഒപ്പം സിന്ധു നദീജല കരാർ റദ്ദാക്കിയേക്കുമെന്ന റിപ്പോർട്ടും പുറത്തുവരുന്നുണ്ട്.
.
ഏതു നിമിഷവും പോരാട്ടത്തിനു തയാറായിരിക്കാനും കേന്ദ്രം സേനയ്ക്ക് നിർദേശം നൽകിയിട്ടുണ്ട്. ഭീകര വിരുദ്ധ പ്രവർത്തനങ്ങൾ കർശനമാക്കണമെന്നും മുന്നറിയിപ്പുണ്ട്. കര, വ്യോമ സേന മേധാവികളുമായി പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിന്റെ നേതൃത്വത്തിൽ ചേർന്ന ഉന്നതതലയോഗത്തിലാണ് നിർണായക സന്ദേശം നൽകിയത്.
.
സൈനീകമായും നയതന്ത്രപരമായും എങ്ങനെ മുന്നോട്ടു പോകണമെന്നതിനെകുറിച്ചും എത്രനാൾ നീണ്ടുപോകും എന്നതിനെ കുറിച്ചും വ്യക്തതയില്ല. ഇന്ന് വൈകിട്ട് ഡൽഹിയിൽ നടക്കുന്ന ഉന്നതതലയോഗത്തിനു ശേഷമായിരിക്കും അന്തിമ തീരുമാനം ഉണ്ടാവുക.  കടുത്ത നടപടികളിലൂടെ ഭീകരതയെ പ്രോത്സാഹിപ്പിക്കുന്ന രാജ്യവുമായി ബന്ധം പുലർത്താൻ താൽപര്യമില്ല എന്ന സന്ദേശമാണ് ഇന്ത്യ നൽകാൻ ശ്രമിക്കുന്നത്.
.
അതേസമയം ഭീകരാക്രമണം നടത്തിയവര്‍ക്കും അതിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കും വ്യക്തവും ശക്തവുമായ തിരിച്ചടി നല്‍കുമെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് വ്യക്തമാക്കി. തിരിച്ചടി നല്‍കുമെന്ന് രാജ്യത്തിന് ഉറപ്പ് നല്‍കിയ പ്രതിരോധ മന്ത്രി പഹല്‍ഗാമിലുണ്ടായ ആക്രമണം ഒരു പ്രത്യേക മത വിഭാഗത്തെ ലക്ഷ്യമിട്ടുള്ളതായിരുന്നുവെന്നും പറഞ്ഞു. സൈനിക മേധാവികളടക്കം പങ്കെടുത്ത ഉന്നതതല യോഗത്തിന് ശേഷം ഡല്‍ഹിയില്‍ നടന്ന ഒരു പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രതിരോധ മന്ത്രി. 26 പേര്‍ കൊല്ലപ്പെട്ട പഹല്‍ഗാം ആക്രമണത്തിന് ശേഷം പ്രതിരോധമന്ത്രിയുടെ ആദ്യ പ്രതികരണമാണിത്.
.
‘ഇന്നലെ, പഹല്‍ഗാമില്‍, ഒരു പ്രത്യേക മതവിഭാഗത്തെ ലക്ഷ്യമിട്ട്, ഭീകരര്‍ ഹീനമായ ഒരു പ്രവൃത്തി നടത്തി, അതില്‍ നിരപരാധികളായ നിരവധി ജീവനുകള്‍ നമുക്ക് നഷ്ടമായി. സര്‍ക്കാര്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ഞാന്‍ രാജ്യത്തെ ജനങ്ങള്‍ക്ക് ഉറപ്പ് നല്‍കുന്നു. ഈ ഹീനകൃത്യം ചെയ്തവരെ മാത്രമല്ല, ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെയും ഞങ്ങള്‍ കണ്ടെത്തും. കുറ്റവാളികള്‍ ശക്തവും വ്യക്തവുമായ തിരിച്ചടി നേരിടേണ്ടി വരുമെന്ന് ഞാന്‍ രാജ്യത്തിന് ഉറപ്പ് നല്‍കുന്നു’ രാജ്‌നാഥ് സിങ് പറഞ്ഞു.

പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങളോട് തന്റെ അനുശോചനം അറിയിക്കുന്നു. ഭീകരവാദത്തിനെതിരെയുള്ള ഇന്ത്യയുടെ ദൃഢനിശ്ചയം താന്‍ ആവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നു. ഭീകരവാദത്തോട് നമുക്ക് ഒരു വിട്ടുവീഴ്ചയുമില്ലാത്ത നയമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഒരു തീവ്രവാദ പ്രവര്‍ത്തനത്തിനും ഇന്ത്യയെ പോലുള്ള ഒരു രാജ്യത്തെ കീഴ്‌പ്പെടുത്താന്‍ കഴിയില്ലെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.
.

.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക. 

Share
error: Content is protected !!