സൗദിയിൽ സ്വദേശി പൗരനെ മനഃപൂർവ്വം വാഹനമിടിച്ച് കൊലപ്പെടുത്തിയ പ്രതിക്ക് വധശിക്ഷ നടപ്പാക്കി
റിയാദ്: സൗദിയിലെ റിയാദ് മേഖലയിൽ സുൽത്താൻ ബിൻ സാലിഹ് ബിൻ മന്നാവർ അൽ ഷൈബാനി എന്ന പൗരനെ മനഃപൂർവ്വം സൗദിയി വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ മുഹമ്മദ് ബിൻ സൗദ് ബിൻ മുഹമ്മദ് ബിൻ മജുലിന് ഇന്ന് (ചൊവ്വാഴ്ച) ആഭ്യന്തര മന്ത്രാലയം വധശിക്ഷ നടപ്പാക്കി.
.
സുരക്ഷാ അധികാരികൾ നടത്തിയ അന്വേഷണത്തിൽ പ്രതി കുറ്റം സമ്മതിക്കുകയും, തുടർന്ന് കേസ് കോടതിക്ക് കൈമാറുകയും ചെയ്തു. പ്രതിക്കെതിരായ കുറ്റം തെളിഞ്ഞതിനെത്തുടർന്ന് ഷരിയത്ത് നിയമപ്രകാരം വധശിക്ഷയ്ക്ക് വിധിച്ചു. അപ്പീൽ കോടതിയും സുപ്രീം കോടതിയും വിധി ശരിവച്ചതോടെയാണ് രാജകീയ ഉത്തരവ് പ്രകാരം ശിക്ഷ നടപ്പാക്കിയത്.
.
നിരപരാധികളെ ആക്രമിക്കുന്നവർക്കും, രക്തം ചിന്തുന്നവർക്കും, ജീവിക്കാനുള്ള അവകാശം ലംഘിക്കുന്നവർക്കും എതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും, നീതി ഉറപ്പാക്കുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇസ്ലാമിക ശരീഅത്ത് നിയമത്തിലെ വ്യവസ്ഥകൾ നടപ്പാക്കുന്നതിൽ രാജ്യ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. ഇത്തരം കുറ്റകൃത്യങ്ങൾ ചെയ്യാൻ ധൈര്യപ്പെടുന്നവർക്ക് നിയമപരമായ ശിക്ഷ ലഭിക്കുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.