RSS നെ നേരിടാനുറച്ച് ക്രൈസ്തവ സഭയും; ഓർഗനൈസറിലെ നുണലേഖനത്തെ തരിമ്പും ഭയമില്ല-ദീപിക മുഖപ്രസംഗം

കോട്ടയം: ഇന്ത്യയിലെ ഏറ്റവും വലിയ സര്‍ക്കാരിതര ഭൂവുടമസ്ഥര്‍ കത്തോലിക്കാ സഭയാണെന്ന ആര്‍എസ്എസ് മുഖമാസികയിലെ ലേഖനത്തിന് മറുപടിയുമായി സഭയുടെ മുഖപത്രം ദീപികയില്‍ മുഖപ്രസംഗം. ആര്‍ക്കാണ് അധികം ഭൂമിയുള്ളത് എന്ന ആര്‍എസ്എസ് ലേഖനത്തെ ഇവിടെയാര്‍ക്കും ഭയമില്ല. കൂടുതലുള്ളത് കത്തോലിക്കാസഭയ്ക്ക് അല്ലാത്തതിനാല്‍ മാത്രമല്ല, ഉള്ളതിലൊരുതരി പോലും മതനിയമങ്ങളാല്‍ തട്ടിയെടുത്തതോ അനധികൃതമോ അല്ല എന്നതിനാലും ഉള്ളതിലേറെയും ജനക്ഷേമത്തിനാണ് ഉപയോഗിക്കുന്നത് എന്നതിനാലുമാണ്, എന്ന് മുഖപ്രസംഗത്തില്‍ പറയുന്നു.
.
ആര്‍എസ്എസിന്റെ ലേഖനം ശരിയാണെങ്കില്‍ ഇന്ത്യയുടെ മൊത്തം ഭൂപ്രദേശത്തിന്റെ അഞ്ചിലൊന്നിലധികം (21 ശതമാനം) ഭൂമി കത്തോലിക്കാസഭയുടേതാകണം. കാരണം, ഇന്ത്യയുടെ ആകെ ഭൂവിസ്തൃതി 32,87,263 സ്‌ക്വയര്‍ കിലോമീറ്റര്‍ മാത്രമാണ്!. അതില്‍ ഏഴുലക്ഷം സ്‌ക്വയര്‍ കിലോമീറ്റര്‍ (17.29 കോടി ഏക്കര്‍) ഭൂമി സഭയുടേതാണെന്നാണ് ലേഖനം പറയുന്നത്. വഖഫ് ബോര്‍ഡിനുള്ള 9.4 ലക്ഷം ഏക്കറിന്റെ 183 ഇരട്ടി!. എവിടെനിന്നാണ് ഈ കണക്കുകള്‍ കൊണ്ടുവരുന്നതെന്ന് ആര്‍ക്കുമറിയില്ലെന്നും ലേഖനം പരിഹസിക്കുന്നു.
.
പ്രതിപക്ഷത്തിനെതിരേയും ലേഖനത്തില്‍ വിമര്‍ശനമുണ്ട്. ആര്‍എസ്എസിന്റെ ക്രൈസ്തവ ആക്രമണങ്ങളെയും ഓര്‍ഗനൈസര്‍ ലേഖനത്തെയും വഖഫിനെയുമൊക്കെ കൂട്ടിക്കെട്ടാനുള്ള നീക്കത്തിലാണ് പ്രതിപക്ഷം. വഖഫിനു ശേഷം ബിജെപി ക്രൈസ്തവരെ തേടി വരുമെന്ന് ഞങ്ങള്‍ പറഞ്ഞത് ഇപ്പോള്‍ ശരിയായില്ലേ എന്ന് ചോദിക്കുന്ന രാഷ്ട്രീയക്കാരോട് ഇല്ല എന്നുതന്നെ പറയേണ്ടിവരുമെന്ന് ലേഖനം പറയുന്നു. കാരണം സംഘപരിവാറിന് ന്യൂനപക്ഷത്തെ ആക്രമിക്കാന്‍ വഖഫൊന്നും വേണ്ട. മറ്റൊന്ന് ആര്‍എസ്എസ് ലേഖനത്തിന്റെ ഉള്ളടക്കം തെറ്റാണ്. ആ തെറ്റിനെ കുറിച്ച് പറയുന്നതിന് പകരം, വഖഫ് ഭേദഗതിയെ എതിര്‍ത്ത തെറ്റായ തീരുമാനത്തെ ന്യായീകരിക്കാന്‍ പ്രതിപക്ഷം ഈയവസരം ഉപയോഗിക്കുകയാണെന്നും ലേഖനം വിമര്‍ശിക്കുന്നു.
.
ആര്‍എസ്എസിന്റെ നുണലേഖനത്തെ ക്രൈസ്തവര്‍ക്ക് തരിമ്പും ഭയമില്ലെന്നും ദീപിക മുഖപ്രസംഗത്തിലുണ്ട്. ഓരോ വിശ്വാസിയുടെയും വിയര്‍പ്പിന്റെ വിലകൊണ്ട് വാങ്ങിയതല്ലാതെ ഇവിടെയൊന്നും വെട്ടിപ്പിടിച്ച് വെച്ചിട്ടുമില്ല. പഠിക്കുന്ന വിദ്യാലയങ്ങളുടെയും കിടക്കുന്ന ആശുപത്രികളുടെയും പരിസരത്തുനിന്നു നോക്കിയാല്‍ സംഘപരിവാറിനും കാണാം, സഭയുടെ സ്വത്തുക്കള്‍. സംശയമുണ്ടെങ്കില്‍ കോടതിയുണ്ടല്ലോ. അതിലൊന്നും ആധിയില്ല. പക്ഷേ ക്രൈസ്തവര്‍ ആഭ്യന്തരഭീഷണിയാണെന്ന് തോന്നിപ്പിക്കുന്ന ആര്‍എസ്എസ് ലേഖനത്തിന്റെ പുകമറ സന്ദേശം അക്രമികളായ വര്‍ഗീയവാദികളിലെത്തിയേക്കാം. ദൂരവ്യാപകഫലങ്ങളുണ്ടാക്കുന്ന അതിന്റെ പേര് വര്‍ഗീയത എന്നുമാത്രമാണ്. അത് ഭയപ്പെടുത്തുന്നുണ്ട്, ഭയം ഒരു രാജ്യമായി മാറുന്നതുപോലെ എന്നാണ് മുഖപ്രസംഗം അവസാനിക്കുന്നത്.

വഖഫ് ബോര്‍ഡിനെക്കാള്‍ ഭൂമി കത്തോലിക്കാ സഭയ്ക്കാണെന്ന ലേഖനം വിവാദമായതിന് പിന്നാലെ ഓര്‍ഗനൈസറിന്റെ വെബ്‌സൈറ്റില്‍നിന്ന് പിന്‍വലിച്ചിരുന്നു.

.

.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക. 

Share
error: Content is protected !!