വിമാനത്തിൽ യാത്രക്കാരികൾ തമ്മിൽ കയ്യാങ്കളി; തടയാൻ ശ്രമിച്ച വനിതാജീവനക്കാരിക്ക് കടിയേറ്റു – വിഡിയോ

ബെയ്ജിങ്: വിമാനത്തിലെ രണ്ട് യാത്രക്കാരികള്‍ തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ ശ്രമിക്കുന്നതിനിടെ വനിതാ ക്രൂ അംഗത്തിന് കടിയേറ്റു. തര്‍ക്കത്തിലേര്‍പ്പെട്ട വനിതകളിലൊരാളാണ് ജീവനക്കാരിയുടെ കയ്യില്‍ കടിച്ചത്. ഷെന്‍ഷെന്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ ചൊവ്വാഴ്ചയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.
.
യാത്രക്കാരികള്‍ ഇരുവരും ഒരേ നിരയിലുള്ള, തൊട്ടടുത്ത സീറ്റുകളിലാണ് ഇരുന്നിരുന്നത്. ടേക്കോഫിന് തൊട്ടുമുമ്പാണ് സംഭവം. ഇരുവരും തമ്മില്‍ ശരീരഗന്ധത്തെ ചൊല്ലിയാണ് തര്‍ക്കമുണ്ടായത്. ഒരു യാത്രക്കാരി മറ്റേ യാത്രക്കാരിയുടെ ശരീരഗന്ധം അസ്വസ്ഥതയുണ്ടാക്കുന്നതാണെന്ന് പറയുകയായിരുന്നു. ഇതോടെ, പരാതിയുന്നയിച്ച യാത്രക്കാരിയുടെ പെര്‍ഫ്യൂമിന്റെ ഗന്ധം തനിക്കും അസ്വസ്ഥതയുണ്ടാക്കുന്നെന്ന് മറ്റേ യാത്രക്കാരിയും പറഞ്ഞു.
.
വാക്കുതര്‍ക്കം കയ്യാങ്കളിയിലേക്ക് നീങ്ങി. തർക്കം പരിഹരിക്കാൻ യാത്രക്കാർ ഇടപെട്ടെങ്കിലും ഫലമുണ്ടായില്ല. ഇതോടെ നാല് ക്രൂ അംഗങ്ങൾ – രണ്ട് സ്ത്രീകളും രണ്ട് പുരുഷന്മാരും – ഇടപെട്ട് വഴക്ക് നിർത്താൻ ശ്രമിച്ചു. ഇതിനിടെ ഒരു വനിതാ ക്രൂ അംഗത്തിനാണ് യാത്രക്കാരില്‍ ഒരാളുടെ കടിയേറ്റത്. പരിക്കേറ്റ ക്രൂ അംഗം “വായ തുറക്കൂ. നീ എന്നെ കടിച്ചു!” എന്ന് നിലവിളിക്കുന്നത് കേൾക്കാം. യാത്രക്കാരിയുടെ കടിയേറ്റ ക്രൂവിനെ ഉടൻ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഭാഗ്യവശാൽ, അവളുടെ പരിക്കുകൾ ഗുരുതരമല്ല.  ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
.
സംഭവത്തെ തുടർന്ന് എല്ലാ യാത്രക്കാരേയും വിമാനത്തിൽ നിന്ന് ഇറക്കി, തർക്കത്തിൽ ഏർപ്പെട്ട രണ്ട് സ്ത്രീകളെയും തുടർനടപടികൾക്കായി പോലീസ് കസ്റ്റഡിയിലെടുത്തു. തുടർന്ന് രണ്ട് മണിക്കൂറിന് ശേഷമാണ് വിമാന സർവീസ് പുനരാരംഭിച്ചത്.

ചൈനയിലെ ഷെന്‍ഷെന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് ഷാങ്ഹായി ഹോങ്ക്വിയാവോ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള വിമാനത്തിലാണ് സംഭവം നടന്നത്. ഇതേത്തുടര്‍ന്ന് വിമാനം രണ്ടുമണിക്കൂര്‍ വൈകുകയും ചെയ്തു.
.

.

.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം.  ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക. 

Share
error: Content is protected !!