മക്കയിലും മദീനയിലും വ്യാപക പരിശോധന: ലൈസൻസില്ലാതെ ഉംറ തീർഥാടകരേയും സന്ദർശകരേയും താമസിപ്പിച്ചിരുന്ന നിരവധി ഹോട്ടലുകൾ അടച്ചുപൂട്ടി
മക്ക/മദീന: മക്കയിലും മദീനയിലുമായി ലൈസൻസില്ലാതെ അനധികൃതമായി പ്രവർത്തിച്ച 79 ടൂറിസ്റ്റ് ഹോസ്പിറ്റാലിറ്റി കേന്ദ്രങ്ങൾ സൗദി ടൂറിസം മന്ത്രാലയം പൂട്ടിച്ചു. റമദാൻ മാസത്തിലെ രണ്ടാഴ്ചയ്ക്കുള്ളിൽ നടത്തിയ പരിശോധനയിലാണ് നിയമലംഘനങ്ങൾ കണ്ടെത്തിയത്.
നിയമലംഘനം നടത്തിയതായി കണ്ടെത്തിയ സ്ഥാപനങ്ങളിൽ 58 എണ്ണം മക്കയിലും 21 കേന്ദ്രങ്ങൾ മദീനയിലുമാണ്. നിയമലംഘനങ്ങൾക്ക് 500,000 റിയാൽ പിഴ ചുമത്തി. ടൂറിസം നിയമങ്ങളും ചട്ടങ്ങളും ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടികൾ തുടരുമെന്ന് മന്ത്രാലയം അറിയിച്ചു. ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് 10 ലക്ഷം റിയാൽ വരെ പിഴയും സ്ഥാപനം അടച്ചുപൂട്ടുന്നതടക്കമുള്ള നടപടികളുമാണ് ശിക്ഷ.
.
ഉംറ തീർഥാടകരും സന്ദർശകരും ഉൾപ്പെടെ നിരവധി പേർ താമസിച്ച് വരുന്ന കെട്ടിടങ്ങളാണ് അടച്ച് പൂട്ടിയത്. ഉംറ തീർഥാടകർക്ക് ഭക്ഷണം ഉൾപ്പെടെ വാഗ്ദാനം ചെയ്തു കൊണ്ട് വിദേശ രാജ്യങ്ങളിൽ നിന്നും മറ്റുമായി എത്തിച്ച നിരവധി പേർ ഇവിടെ താമസിച്ചിരുന്നു. എന്നാൽ ഈ ഹോസ്പിറ്റാലിറ്റി കേന്ദ്രങ്ങൾ പ്രവർത്തിക്കാനാവശ്യമായ ലൈസൻസ് നേടിയിരുന്നില്ലെന്ന് പരിശോധനയിൽ വ്യക്തമായി. അതിനെ തുടർന്നാണ് നടപടി.
അടച്ചുപൂട്ടൽ ഉത്തരവുകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ അടച്ചുപൂട്ടിയ എല്ലാ ഹോസ്പിറ്റാലിറ്റി കേന്ദ്രങ്ങളിലും സമഗ്രമായ പരിശോധനകൾ നടത്തി. അടച്ചുപൂട്ടൽ ഉത്തരവ് പുറപ്പെടുവിച്ചാലുടൻ ബന്ധപ്പെട്ട കമ്മിറ്റി, പ്രദേശങ്ങളിലെ ഭരണകൂടങ്ങളുമായും സുരക്ഷാ ഉദ്യോഗസ്ഥരുമായും ചേർന്ന് അടച്ചുപൂട്ടിയ സ്ഥാപനങ്ങൾ ഒഴിപ്പിക്കുകയും ദൈനംദിന പരിശോധനകൾ നടത്തുകയും ചെയ്യും.
എല്ലാ ടൂറിസ്റ്റ് ഹോസ്പിറ്റാലിറ്റി കേന്ദ്രങ്ങളും ടൂറിസം നിയമങ്ങളും ചട്ടങ്ങളും പാലിക്കുകയും പ്രവർത്തനത്തിന് മുമ്പ് ആവശ്യമായ ലൈസൻസുകൾ നേടുകയും ചെയ്യേണ്ടത് അത്യാവശ്യമാണെന്ന് മന്ത്രാലയം അറിയിച്ചു. നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുന്നതിനും സന്ദർശകരുടെയും തീർത്ഥാടകരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനും നിയമങ്ങൾ പാലിക്കേണ്ടതുണ്ട്.
ടൂറിസ്റ്റ് ഹോസ്പിറ്റാലിറ്റി കേന്ദ്രങ്ങളുടെ ഉടമകളും നടത്തിപ്പുകാരും ഔദ്യോഗിക വെബ്സൈറ്റിലെ ടൂറിസം നിയമങ്ങളും ചട്ടങ്ങളും പരിശോധിക്കണമെന്നും ഓൺലൈൻ പോർട്ടൽ വഴി ലൈസൻസുകൾ നൽകുന്നതിനുള്ള സേവനങ്ങൾ ഉപയോഗപ്പെടുത്തണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. 24 മണിക്കൂറും പ്രവർത്തിക്കുന്ന 930 എന്ന നമ്പറിൽ ബന്ധപ്പെട്ട് ടൂറിസം വകുപ്പിൽ നിന്ന് ഇതിനാവശ്യമായ സഹായം തേടാവുന്നതാണ്.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.