‘മകളെയും വലിച്ചുകൊണ്ട് അവർ പാളത്തിലേക്ക് കയറി; മകൾ അമ്മയെ പിറകിലേക്ക് വലിക്കുന്നുണ്ടായിരുന്നു, പക്ഷേ… എന്തെങ്കിലും ചെയ്യാൻ കഴിയുംമുൻപേ…’
കോട്ടയം: ‘‘തകഴി ഭാഗത്തുകൂടി ട്രെയിൻ വളരെ വേഗത്തിൽ ഓടിച്ചുവരികയായിരുന്നു. പെട്ടെന്നാണ് ഒരു അമ്മയും മകളും ട്രാക്കിലേക്ക് കയറിവന്നത്. മകൾ പിന്നിലേക്ക് വലിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു. എന്നാൽ അമ്മ പെൺകുട്ടിയേയും വലിച്ചുകൊണ്ട് പാളത്തിലേക്കു കയറി. ഏതെങ്കിലും തരത്തിൽ അപകടം ഒഴിവാക്കാൻ ശ്രമിക്കാനുള്ള സാവകാശം പോലും ലഭിക്കുന്നതിന് മുൻപു തന്നെ അവർ ട്രെയിനിന് അടിയിൽ അകപ്പെട്ടു’’– തകഴിയിൽ അമ്മയും മകളും ജീവനൊടുക്കിയ ആലപ്പുഴ – കൊല്ലം പാസഞ്ചർ ട്രെയിനിന്റെ ലോക്കോ പൈലറ്റ് ഉണ്ണിക്കൃഷ്ണൻ പറയുന്നു.
.
ആലപ്പുഴ കേളമംഗലം സ്വദേശി പ്രിയ(46)യും മകൾ കൃഷ്ണപ്രിയ(15)യുമാണ് തകഴി ഗവ. ആശുപത്രിക്കു സമീപത്തെ അടഞ്ഞുകിടക്കുന്ന ലെവൽ ക്രോസിന് സമീപത്തുവച്ച് ട്രെയിനിന് മുന്നിൽചാടി ജീവനൊടുക്കിയത്. (ചിത്രത്തിൽ പ്രിയ)
വ്യാഴാഴ്ച ഉച്ചക്ക് രണ്ടുമണിയോടെയാണ് സംഭവം. സ്കൂട്ടറിലെത്തിയ പ്രിയയും മകളും സ്കൂട്ടർ റോഡരികിൽ നിർത്തി പാളത്തിലേക്ക് നടക്കുകയായിരുന്നു. അതുവഴി കടന്നുപോയ ആലപ്പുഴ- കൊല്ലം മെമു ട്രെയിനിന് മുന്നിലേക്കാണ് ഇവർ ചാടിയത്.
ഭർത്താവുമായി വേർപിരിഞ്ഞു കഴിയുന്ന പ്രിയയുടെ മാതാപിതാക്കളും സഹോദരനും നേരത്തെ മരിച്ചിരുന്നു. തങ്ങൾക്ക് മറ്റാരുമില്ലെന്ന ആകുലതയ്ക്കൊപ്പം പത്താം ക്ലാസ് വിദ്യാർഥിനി ആയിരുന്ന കൃഷ്ണപ്രിയയുടെ പരീക്ഷകളിലെ പ്രകടനത്തെപ്പറ്റിയും പ്രിയ കടുത്ത ഉത്കണ്ഠയിലായിരുന്നു.
.
ഈ വിവരങ്ങൾ നാട്ടുകാരിൽ പലരോടും പ്രിയ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. കുടുംബ പ്രശ്നങ്ങൾക്കൊപ്പം ഒറ്റപ്പെടലിന്റെ പ്രയാസങ്ങൾകൂടി താങ്ങാൻ കഴിയാതെ വന്നതാകാം മകളെയും കൂട്ടി പ്രിയ ആത്മഹത്യയുടെ വഴി തിരഞ്ഞെടുത്തതെന്ന് നാട്ടുകാർ പറഞ്ഞു.
.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.